കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ജിയോട് കാണിച്ചതാണ് കൂടുതലല്‍ വിഷമിപ്പിക്കുന്നത്; പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: റിപ്പബ്ലിക് ടിവി ചാനല്‍ മേധാവിയും അവതാരകനവുമായ അര്‍ണബ് ഗോസ്വാമിക്കെതിരായ മുംബൈ പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതല് വിഷമിപ്പിക്കുന്നത്. അദ്ദേഹം ഒരു ക്രിമിനലല്ല, രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല.
2018ല്‍ പൊലീസ് തന്നെ ഫയല്‍ ക്ലോസ് ചെയ്ത കേസിലാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അര്‍ണബ് ഗോസ്വാമി

അര്‍ണബ് ഗോസ്വാമി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ റിപ്പബ്ലിക് ടിവി യുടെ ചീഫായ അര്‍ണബ് ഗോസ്വാമി ജി യെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിക്കുന്നു. അറസ്റ്റ് ചെയ്ത രീതിയാണ് കൂടുതല് വിഷമിപ്പിക്കുന്നത്. അദ്ദേഹം ഒരു ക്രിമിനലല്ല, രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല. 2018ല്‍ പൊലീസ് തന്നെ ഫയല്‍ ക്ലോസ് ചെയ്ത കേസിലാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

 കണ്ണിലെ കരട്

കണ്ണിലെ കരട്

യഥാ൪ത്ഥത്തില് പ്രമുഖ നട൯ അന്തരിച്ച സുഷാന്ത് സിംഗ് ജി യുടെ മരണ കാരണം ചാനലിലൂടെ വിളിച്ചു പറഞ്ഞതും, കങ്കണാ ജി യുടെ ഫ്ളാറ്റ് തക൪ത്ത വിഷയം ജനങ്ങളില് എത്തിച്ചതും, മറ്റു ചില രാഷ്ട്രീയ ഇടപെടലുകളുമാണ് പലരുടേയും കണ്ണിലെ കരടായ് ഇദ്ദേഹം മാറിയത്.

 നടക്കട്ടെ

നടക്കട്ടെ

എന്നാല് 24 മണിക്കൂറും ഫാസിസം, അസഹിഷ്ണുത etc പറഞ്ഞ് കരഞ്ഞ് ബഹളം വെക്കാറുള്ള കേരളത്തിലെ മാധ്യമ പ്രവ൪ത്തക൪ ഇദ്ദേഹത്തിന്ടെ ഈ അവസ്ഥയും, വാ൪ത്തയും കാര്യമായ് കൊടുക്കുന്നില്ല. നടക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം തന്‍റെ പോസ്റ്റിനടിയില്‍ വന്ന പ്രതികൂല കമന്‍റുകളോടും അദ്ദേഹം പ്രതികരണം നടത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

ഞാ൯ എന്ടെ ഫേസ്ബുക്കില്‍ സ്വന്തം അഭിപ്രായം എഴുതി. നിങ്ങള്ക്ക് അതിനോട് യോജിക്കാം, വിയോജിക്കാം.. എന്തായാലും മാന്യമായ ഭാഷയില് കമന്ട് ഇട്ടാല് വീട്ടിലെ സംസ്കാരം നല്ലതാണെന്ന് വായിക്കുന്നവര് കരുതാം. വിമ൪ശക൪ക്ക് അവരുടെ അഭിപ്രായം അവരുടെ ഫേസ്ബുക്കിലും എഴുതാമെന്നും അദ്ദേഹം പറയുന്നു.

മനസാക്ഷിക്ക് ശരി

മനസാക്ഷിക്ക് ശരി

ആരേയും പേടിച്ച് ഭീരുക്കളായ് സ്വന്തം അഭിപ്രായം എഴുതാതെ ഇരിക്കേണ്ടാ. ആര് എന്ത് പൊങ്കാല ഇട്ടാലും, വിമ൪ശിച്ചാലും എന്ടെ മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് മാന്യമായ ഭാഷയില് ഇനിയും പോസ്റ്റിടും.

ഞാനായിട്ട്

ഞാനായിട്ട്

ഞാനായിട്ട് ആരുടേയും ഫേസ്ബുക്കില്‍ പോയ് എനിക്ക് ഇഷ്ടപ്പെടാത്ത പോസ്റ്റ് ഇട്ടു എന്നും പറഞ്ഞ് തെറി വിളിക്കാറില്ല.
കേരളത്തില് അഭിപ്രായ സ്വാതന്ത്രമില്ലേ ? 24 മണിക്കൂറും അസഹിഷ്ണുത, ഫാസിസം, വ൪ഗ്ഗീയത, രാഷ്ട്രീയ അടിമത്ത്വം കൊണ്ടു നടക്കുന്നത് ശരിയല്ല എന്നാണ് എന്ടെ പക്ഷമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
Here is how Arnab Goswami got arrested | Oneindia Malayalam

English summary
Actor Santosh Pandit supports Republic TV chief Arnab Goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X