കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില ആളുകള്‍ വിട്ടുപോവുമ്പോള്‍ വല്ലാത്ത ശുന്യതയാണ്; മനസ്സില്‍ നോവായി ബാലുവിന്‍റെ ഓര്‍മ്മകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബാലഭാസ്‌കറും തേജസ്വിനിയും, മലയാളികളുടെ ഹൃദയങ്ങളെ ഇത്രമേല്‍ മുറിവേല്‍പ്പിച്ച മറ്റൊരു വിയോഗവും ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. വാഹനപകടത്തില്‍ പരിക്കേറ്റ് മകള്‍ക്ക് പിന്നാലെ ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്റെ ഒര്‍മ്മകള്‍ ഇപ്പോഴും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്.

<strong>ലുബാന്‍ ഭീതി ഒഴിഞ്ഞപ്പോള്‍ തിത്‌ലി എത്തുന്നു; മണിക്കൂറില്‍ 125കി.മി വേഗതയില്‍ കാറ്റ്, റെഡ് അലർട്ട്</strong>ലുബാന്‍ ഭീതി ഒഴിഞ്ഞപ്പോള്‍ തിത്‌ലി എത്തുന്നു; മണിക്കൂറില്‍ 125കി.മി വേഗതയില്‍ കാറ്റ്, റെഡ് അലർട്ട്

ബാലഭാസ്‌കറിന്റെ ഒര്‍മ്മകള്‍ പങ്കുവെച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സീരിയില്‍ താരവും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ശരത്ദാസും ബാലഭാസ്‌കറുമായിട്ടുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

സൗഹൃദങ്ങള്‍

സൗഹൃദങ്ങള്‍

കലാരംഗത്തിനുള്ളിലും പുറത്തുമായി നിരവധി സൗഹൃദങ്ങളായിരുന്നു ബാലഭാസ്കറിന് ഉണ്ടായിരുന്നത്. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നെന്ന് സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ശരത് ദാസിനും പറയാനുള്ളത്

ശരത് ദാസിനും പറയാനുള്ളത്

പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ഒരു
നല്ല ചെറുനിമിഷമെങ്കിലും ബാലു സമ്മാനിക്കാറുണ്ടായിരുന്നു എന്ന് ഒരോ സൂഹൃത്തുക്കളും അഭിപ്രായപ്പെടുന്നു. ഇതേ അഭിപ്രായം തന്നെയാണ് ബാലു എന്ന സൂഹൃത്തിനെക്കുറിച്ച് ശരത് ദാസിനും പറയാനുള്ളത്.

പാട്ടിന്റെ പാലാഴി

പാട്ടിന്റെ പാലാഴി

സംഗീതരംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ സിനിമാ അഭിനയ രംഗത്തും ബാലഭാസ്‌കര്‍ ഒരു കൈ നോക്കിയിരുന്നു. പാട്ടിന്റെ പാലാഴി എന്ന എന്ന ചിത്രത്തിലാണ് ബാലഭാസ്‌കര്‍ അഭിനയിച്ചത്.

ശരത് വാചാലനാവുന്നു

ശരത് വാചാലനാവുന്നു

ഈ ചിത്രത്തില്‍ ബാലഭാസ്‌കറിന് വേണ്ടി ഡബ്ബ് ചെയ്യാന്‍ വന്നത് ശരത് ആയിരുന്നു. ബാലുവിനേക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാതൃഭൂമി ഓണ്‍ലൈനിനോടാണ് ശരത് പങ്കുവെച്ചത്. ബാലഭാസ്‌കറിനെ കുറിച്ച് ശരത് വാചാലനാവുന്നു.

വലിയൊരു ശൂന്യതയാണ്

വലിയൊരു ശൂന്യതയാണ്

ചില നല്ല അളുകള്‍ നമ്മെ വിട്ടുപോകുമ്പോള്‍ വലിയൊരു ശൂന്യതയാണ്. ബാലഭാസ്‌കര്‍ നമ്മെ വിട്ടുപോയി. ആ ശൂന്യതയില്‍ നിന്ന് പുറത്തേക്ക് വരാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് വികാര വായ്പുകളോടെയാണ് ശരത് പറയുന്നത്.

യുവജനോത്സവങ്ങളില്‍

യുവജനോത്സവങ്ങളില്‍

ഞാനും ബാലുവും ജനിച്ചത് 1978 ജുലൈയിലാണ്. തിരുവനന്തപുരത്ത് തന്നെയാണ് ഞാനും പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് യുവജനോത്സവങ്ങളില്‍ മൃദംഗമത്സരങ്ങളില്‍ ഞാന്‍ പങ്കെടുക്കുമ്പോള്‍ വ്യന്ദവാദ്യത്തില്‍ മത്സരാര്‍ഥിയായി ബാലുവുമുണ്ടായിരുന്നു.

ബാലു അന്നേ വയലിന്‍ മാസ്റ്ററായിരുന്നു

ബാലു അന്നേ വയലിന്‍ മാസ്റ്ററായിരുന്നു

സിംഗിള്‍ ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമെല്ലാം ബാലു അന്ന് സ്റ്റേജുകള്‍ കീഴടക്കിയിരുന്നു. അന്ന് ഞാന്‍ അറിയപ്പെടുന്ന ആളൊന്നുമല്ല. ബാലു എന്നെ ശ്രദ്ധിച്ചിട്ടുമില്ല. ബാലു അന്നേ വയലിന്‍ മാസ്റ്ററായിരുന്നു.

ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു

ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു

പിന്നീട് 2005 ല്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാറിനൊപ്പം നടത്തിയ ഒരു ഗള്‍ഫ് പര്യടനത്തിനിടയ്ക്കാണ് ബാലുവുമായി കൂടുതല്‍ അടുക്കാനായത്. അന്ന് ഒരുമസാക്കാലത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു. ബാലുവിന്റെ പരിപാടികള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നെന്നും ശരരത് പറയുന്നു.

ഡബ്ബ് ചെയ്യാന്‍ വിളിച്ചത്

ഡബ്ബ് ചെയ്യാന്‍ വിളിച്ചത്

രാജീവ് അഞ്ജല്‍ സാറിന്റെ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തില്‍ ബാലഭാസ്‌കര്‍ അഭിനയിച്ചിരുന്നു. അന്ന് ബാലഭാസ്‌കറിന് വേണ്ടി ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ബാലഭാസ്‌കര്‍ പറഞ്ഞിട്ടായിരുന്നു തന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചത്.

വലിയൊരു സുഹൃത്തായിരുന്നു

വലിയൊരു സുഹൃത്തായിരുന്നു

എന്റെ അച്ഛന്റെ (വെണ്‍മണി ഹരിദാസ്) വലിയൊരു സുഹൃത്തായിരുന്നു ബാലുവിന്റെ അമ്മാവനായ ബി ശശികുമാര്‍. അച്ഛന്‍ പാടിയ കഥകളിപ്പദങ്ങളില്‍ ചിലത് ഞാന്‍ ബാലഭാസ്‌കറിന് അയച്ചു കൊടുത്തിരുന്നുവെന്നും ശരത് വ്യക്തമാക്കുന്നു.

English summary
actor sarath das remembering violinist balabhaskar paatinte paalazhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X