പ്രമുഖ നടൻ ശശി കലിംഗ അന്തരിച്ചു!! അന്ത്യം ഇന്ന് പുലർച്ചെ
കൊച്ചി; പ്രമുഖ നടൻ ശശി കലിംഗ (59) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്, കേരള കഫേ, വെള്ളിമൂങ്ങ,പാലേരിമാണിക്യം ആമേന്‍, ഇന്ത്യന്‍ റുപ്പീ, ആദാമിന്റെ മകന്‍ അബു തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Recommended Video

ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്.1998ലാണ് സിനിമയിൽ അഭിനയിക്കുന്നത്.തകരച്ചെണ്ട എന്ന സിനിമയിലൂടെ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം.എന്നാൽ കഥാപത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. തുടർന്ന് നാടകരംഗത്തേക്ക് തന്നെ മടങ്ങി.പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്. രഞ്ജിത്തായിരുന്നു നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.
രണ്ടാം വരവിൽ മലയാള സിനിമയിലെ മികച്ച ഹാസ്യ കഥാപാത്രങ്ങൾ ശശിയെ തേടിയെത്തി.നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയിൽ നായകനുമായി.കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലം പിലാശ്ശേരി യിലെ വീട്ടുവളപ്പിൽ നടക്കും..












Click it and Unblock the Notifications