Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ സത്താർ അന്തരിച്ചു

Recommended Video

cmsvideo
    നടൻ സത്താർ അന്തരിച്ചു

    ആലുവ: പ്രമുഖ നടൻ സത്താർ അന്തരിച്ചു. 67 വയസായിരുന്നു. 3 മാസത്തോളമായി കരൾ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ.

    എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. 1975ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 1976ൽ വിൻസന്റ് സംവിധാനം ചെയ്ത് അനാവരണം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പിന്നീട് സ്വാഭാവ നടനായും വില്ലൻ വേഷങ്ങളിലും സത്താർ തിളങ്ങി.

    satar

    തമിഴ്, തെലുങ്ക് ഭാഷകളിലും സത്താർ അഭിനയിച്ചിട്ടുണ്ട്. ബാബു ആൻറണി പ്രധാന വേഷത്തിൽ എത്തിയ കമ്പോളം അടക്കം മൂന്നോളം ചിത്രങ്ങൾ അദ്ദേഹം നിർമിക്കുകയും ചെയ്തു. ഏറെ നാളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന സത്താർ 2012ൽ 22 ഫീമെയിൽ കോട്ടയം, 2013ൽ നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിവ്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2014ൽ പുറത്തിറങ്ങിയ പറയാൻ ബാക്കിവെച്ചതാണ് അവസാന സിനിമ.

    സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് പ്രമുഖ നടി ജയഭാരതിയെ സത്താർ വിവാഹം കഴിക്കുന്നത്. 1979ലായിരുന്നു വിവാഹം. ഇരുവരുടെയും മകനാണ് ചലച്ചിത്ര നടൻ കൂടിയായി കൃഷ് ജെ സത്താർ. ജയഭാരതിയും സത്താറും പിന്നീട് വേർപിരിയുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+