കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ സത്താർ അന്തരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
നടൻ സത്താർ അന്തരിച്ചു

ആലുവ: പ്രമുഖ നടൻ സത്താർ അന്തരിച്ചു. 67 വയസായിരുന്നു. 3 മാസത്തോളമായി കരൾ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ.

മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!മരട് ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ: പട്ടികയിൽ 13 കമ്പനികൾ!!

എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. 1975ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 1976ൽ വിൻസന്റ് സംവിധാനം ചെയ്ത് അനാവരണം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. പിന്നീട് സ്വാഭാവ നടനായും വില്ലൻ വേഷങ്ങളിലും സത്താർ തിളങ്ങി.

satar

തമിഴ്, തെലുങ്ക് ഭാഷകളിലും സത്താർ അഭിനയിച്ചിട്ടുണ്ട്. ബാബു ആൻറണി പ്രധാന വേഷത്തിൽ എത്തിയ കമ്പോളം അടക്കം മൂന്നോളം ചിത്രങ്ങൾ അദ്ദേഹം നിർമിക്കുകയും ചെയ്തു. ഏറെ നാളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന സത്താർ 2012ൽ 22 ഫീമെയിൽ കോട്ടയം, 2013ൽ നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിവ്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2014ൽ പുറത്തിറങ്ങിയ പറയാൻ ബാക്കിവെച്ചതാണ് അവസാന സിനിമ.

സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് പ്രമുഖ നടി ജയഭാരതിയെ സത്താർ വിവാഹം കഴിക്കുന്നത്. 1979ലായിരുന്നു വിവാഹം. ഇരുവരുടെയും മകനാണ് ചലച്ചിത്ര നടൻ കൂടിയായി കൃഷ് ജെ സത്താർ. ജയഭാരതിയും സത്താറും പിന്നീട് വേർപിരിയുകയായിരുന്നു.

English summary
Actor Satar passed awa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X