'അമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകൾക്ക് വളപ്പിലും പാടില്ലെന്ന കടുംപിടിത്തം ഉപേക്ഷിക്കൂ';ഷമ്മി
കൊച്ചി; താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കൈക്കൊണ്ട തിരുമാനങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ച നടപടിയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ സംഘടനയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണം ഉയർത്തുകയാണ് നടൻ ഷമ്മി തിലകൻ. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

താരസംഘടനയുടെ യോഗം
ലഹരിമുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടിയെടുക്കേണ്ടത് സംബന്ധിച്ചും പാർവ്വതിയുടെ രാജി, നടി ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തിരുമാനം എടുക്കുന്നതിനായിരുന്നു പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിൽ കൊച്ചിയിൽ താരസംഘടന യോഗം ചേർന്നത്.

പാർവ്വതിയുടെ രാജി
യോഗത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനായിരുന്നു സംഘടനയുടെ തിരുമാനം. അതേസമയം ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജി സംഘടന സ്വീകരിച്ചു. നടൻ ബാബു രാജ് രാജി പുനപരിശോധിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർത്തിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

മോഹൻലാൽ പറഞ്ഞത്
ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് കൊണ്ടാണ് രാജി സ്വീകരിച്ചതെന്നായിരുന്നു പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയത്. എന്നാൽ
വിവാദ പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ യാതൊരു പ്രതികരണവും നടത്താതെയായിരുന്നു സംഘടനയുടെ യോഗം പിരിഞ്ഞത്.

കടുത്ത വിമർശനം
ഇതോടെ സംഘടനയുടെ നടപടിക്കെതിരെ കടുത്ത വിമർശനമായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്. നടൻ ഷമ്മി തിലകനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരിക്കുകയാണ് നടൻ. ബാബുരാജ്, ടിനി ടോം എന്നിവരുടെ ഔദ്യോഗിക പേജുകൾ ടാഗ് ചെയ്ത് കൊണ്ടാണ് ഷമ്മിയുടെ പ്രതികരണം.

കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്
പിതാവും നടനുമായ തിലകന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. പൂർണരൂപം വായിക്കാം
അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ 'അപ്പാ' എന്ന് വിളിക്കുന്നവർ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങൾ കാണാൻ നിൽക്കാതെ..;

ഇരയുടെ രോദനം കേൾക്കേണ്ടത്
എല്ലാവരുടെയും #അപ്പന്മാർ അവരവർക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്..; #വേട്ടക്കാരെ മാറ്റി നിർത്തിയാവണം #ഇരയുടെ രോദനം കേൾക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്..; #കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു..!

എന്തിന് ദുഖിക്കുന്നു
സംഭവിച്ചതെല്ലാം നല്ലതിന്,
സംഭവിക്കുന്നതെല്ലാം നല്ലതിന്,
ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,നഷ്ടപ്പെട്ടതിനെ ഓർത്ത് എന്തിനു ദു:ഖിക്കുന്നു..? നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..?
നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ..?
Recommended Video

മാറ്റം പ്രകൃതി നിയമം
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്..!നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..! നാളെ അതു മറ്റാരുടേതോ ആകും..!മാറ്റം പ്രകൃതിനിയമം ആണ്..!!
ശുഭദിനങ്ങൾ ഉണ്ടാകട്ടെ..!👍
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications