• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകൾക്ക് വളപ്പിലും പാടില്ലെന്ന കടുംപിടിത്തം ഉപേക്ഷിക്കൂ';ഷമ്മി

കൊച്ചി; താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കൈക്കൊണ്ട തിരുമാനങ്ങൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ച നടപടിയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ സംഘടനയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണം ഉയർത്തുകയാണ് നടൻ ഷമ്മി തിലകൻ. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

താരസംഘടനയുടെ യോഗം

താരസംഘടനയുടെ യോഗം

ലഹരിമുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടിയെടുക്കേണ്ടത് സംബന്ധിച്ചും പാർവ്വതിയുടെ രാജി, നടി ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ തിരുമാനം എടുക്കുന്നതിനായിരുന്നു പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിൽ കൊച്ചിയിൽ താരസംഘടന യോഗം ചേർന്നത്.

പാർവ്വതിയുടെ രാജി

പാർവ്വതിയുടെ രാജി

യോഗത്തിൽ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനായിരുന്നു സംഘടനയുടെ തിരുമാനം. അതേസമയം ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജി സംഘടന സ്വീകരിച്ചു. നടൻ ബാബു രാജ് രാജി പുനപരിശോധിക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർത്തിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

മോഹൻലാൽ പറഞ്ഞത്

മോഹൻലാൽ പറഞ്ഞത്

ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് കൊണ്ടാണ് രാജി സ്വീകരിച്ചതെന്നായിരുന്നു പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിയത്. എന്നാൽ

വിവാദ പരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ യാതൊരു പ്രതികരണവും നടത്താതെയായിരുന്നു സംഘടനയുടെ യോഗം പിരിഞ്ഞത്.

കടുത്ത വിമർശനം

കടുത്ത വിമർശനം

ഇതോടെ സംഘടനയുടെ നടപടിക്കെതിരെ കടുത്ത വിമർശനമായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നത്. നടൻ ഷമ്മി തിലകനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരിക്കുകയാണ് നടൻ. ബാബുരാജ്, ടിനി ടോം എന്നിവരുടെ ഔദ്യോഗിക പേജുകൾ ടാഗ് ചെയ്ത് കൊണ്ടാണ് ഷമ്മിയുടെ പ്രതികരണം.

കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്

കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്

പിതാവും നടനുമായ തിലകന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. പൂർണരൂപം വായിക്കാം

അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകൾക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങൾ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ 'അപ്പാ' എന്ന് വിളിക്കുന്നവർ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങൾ കാണാൻ നിൽക്കാതെ..;

ഇരയുടെ രോദനം കേൾക്കേണ്ടത്

ഇരയുടെ രോദനം കേൾക്കേണ്ടത്

എല്ലാവരുടെയും #അപ്പന്മാർ അവരവർക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്..; #വേട്ടക്കാരെ മാറ്റി നിർത്തിയാവണം #ഇരയുടെ രോദനം കേൾക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്..; #കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ആർജ്ജവം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു..!

 എന്തിന് ദുഖിക്കുന്നു

എന്തിന് ദുഖിക്കുന്നു

സംഭവിച്ചതെല്ലാം നല്ലതിന്,

സംഭവിക്കുന്നതെല്ലാം നല്ലതിന്,

ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു..? നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..?

നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ..?

cmsvideo
  ആരുടെയും വാക്കു കേള്‍ക്കാതെ മോഹന്‍ലാല്‍ തീരുമാനമെടുക്കാന്‍ പഠിച്ചു | Oneindia Malayalam
  മാറ്റം പ്രകൃതി നിയമം

  മാറ്റം പ്രകൃതി നിയമം

  നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്..!നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..! നാളെ അതു മറ്റാരുടേതോ ആകും..!മാറ്റം പ്രകൃതിനിയമം ആണ്..!!

  ശുഭദിനങ്ങൾ ഉണ്ടാകട്ടെ..!👍

  മോദിയെ വെല്ലുവിളിച്ച് ഒവൈസി; ധൈര്യമുണ്ടെങ്കില്‍ ഇവിടെ വരൂ... ആര്‍ക്കാകും കൂടുതല്‍ സീറ്റ്

  'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക്

  കെ-റെയില്‍: ആശങ്ക പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണം,മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

  English summary
  actor shammi thilakan about AMMA and Parvathy's resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X