കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിംഗസമത്വത്തെ കുറിച്ചൊന്നും മോഹൻലാലിന് ബോധമില്ല,പാർവ്വതി രാജിവെയ്ക്കരുതായിരുന്നു;ഷമ്മി തിലകൻ

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; താരസംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു നടി ഭാവനയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. സംഘടനയുടെ വരാനിരിക്കുന്ന മൾട്ടി സ്റ്റാർ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്നും മരിച്ച പോയവർ തിരിച്ചു വരാത്തത് പോലെയാണെന്നുമായിരുന്നു നടൻ പറഞ്ഞത്. ഇടവേള ബാബുവിന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ച് നടി പാർവ്വതി തിരുവോത്ത് രാജിവെച്ചിരുന്നു. നടന്റെ പ്രതികരണത്തിൽ ഇപ്പോഴും മൗനം തുടരുന്ന സംഘടനയ്ക്കെതിരേയും രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു നടി രാജി പ്രഖ്യാപിച്ചത്.

ഇന്ന് വിഷയത്തിൽ നടന്റെ പ്രതികരണത്തിൽ സംഘടനയുടെ നിലപാടെന്താണ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പദ്മപ്രിയയും രേവതിയും എഎംഎംഎയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. ഇപ്പോഴിതാ ഇടവേള ബാബുവിന്റെ പരാമർശത്തിലും പാർവ്വതിയുടെ രാജിയിലും സംഘടനയുടെ നിലപാടിനെ കുറിച്ചും പ്രതികരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷമ്മി തിലകൻ നിലപാട് വ്യക്തമാക്കിയത്.

ഉള്ളിലുള്ള കാര്യം

ഉള്ളിലുള്ള കാര്യം


രൂക്ഷ വിമർശനമാണ് അഭിമുഖത്തിൽ ഇടവേള ബാബുവിനെതിരെ ഷമ്മി തിലകൻ ഉയർത്തിയത്. ഇടവേള ബാബുവിന്റെ ഉള്ളിലുള്ള കാര്യമാണ് അഭിമുഖത്തിൽ പുറത്തുവന്നത്. പിന്നീട് അയാൾ ഉരുണ്ടുകളിച്ചതാണെന്നും നടൻ പറയുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി എഴുതി നൽകിയിട്ടില്ലെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ ഷമ്മി തിലകൻ ആഞ്ഞടിച്ചു.

പ്രായശ്ചിത്തം ചെയ്യണമെന്ന്

പ്രായശ്ചിത്തം ചെയ്യണമെന്ന്

താൻ എഴുതി നൽകിയ രേഖയിൽ ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് ഷമ്മി പറഞ്ഞു.
തന്റെ പിതാവ് തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് എന്നെ പ്രത്യേക ക്ഷണിതാവായി വിളിച്ച് ക്രൗൺ പ്ലാസയിൽ യോഗം നടത്തിയിരുന്നു. അന്ന് യോഗത്തിൽ ശ്വേത മേനോന്‍, ജോയ് മാത്യു എന്നിവര്‍, തിലകന്‍ ചേട്ടന് മരണാനന്തര ആദരവ് പോലെ അംഗത്വം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മോഹൻലാൽ ആവശ്യപ്പെട്ടു

മോഹൻലാൽ ആവശ്യപ്പെട്ടു

എന്നാൽ അച്ഛനോട് പ്രയശ്ചിത്തം ചെയ്യണമെന്നായിരുന്നു തന്റെ ആവശ്യം.
അതെങ്ങനെയെന്ന് തന്നോട് എഴുതി നൽകാൻ സംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാൽ ആവശ്യപ്പെട്ടു. അത് പ്രകാരം 20 പേജുള്ള ഒരു വിശദമായ കത്ത് താൻ എഴുതി നൽകി. നിയമോപദേശം ഉൾപ്പെടെ തേടിയ ശേഷമാണ് കത്ത് നൽകിയത്. എഴുതി നൽകിയ രേഖയിൽ പോലും ഇതുവരെ നടപടിയെടുക്കാൻ സംഘടന തയ്യാറായിട്ടില്ല, അദ്ദേഹം പറഞ്ഞു.

പാർവ്വതി രാജിവെയ്ക്കരുതായിരുന്നു

പാർവ്വതി രാജിവെയ്ക്കരുതായിരുന്നു

നടി പാർവ്വതി തിരുവോത്ത് രാജിവെയ്ക്കേണ്ടതില്ലായിരുന്നുവെന്നും ഷമ്മി പറഞ്ഞു. പാർവ്വതിയായിരു്നില്ല യഥാർത്ഥത്തിൽ രാജിവെയ്ക്കേണ്ടിയിരുന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും ഇന്നസെന്റുമൊക്കെയാണ് രാജിവെയ്ക്കേണ്ടത്. നിലപാടുള്ള, കഴിവുള്ള നടിയാണ് പാർവ്വതി. സംഘടനയുടെ ഭാഗമായി തന്നെ ഇത്തരം അനീതികളോട് പൊരുതണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.

എത്ര തവണ രാജിവെയ്ക്കേണ്ടി വന്നേനെ

എത്ര തവണ രാജിവെയ്ക്കേണ്ടി വന്നേനെ

സംഘടനയിൽ നിന്നുള്ള നീതികേടിന്റെ പേരിൽ അങ്ങനെയെങ്കിൽ താൻ എത്ര തവണ രാജിവെയ്ക്കേണ്ടി വരുമായിുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു. പാർവ്വതി മാത്രമല്ല അവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് നടിമാരും രാജിവെയ്ക്കാൻ പാടില്ലായിരുന്നു. പണം അടച്ചാണ് എല്ലാവരും എഎംഎംഎയിൽ അംഗങ്ങളായത്. അതേസമയം പാർവ്വതിയുടെ രാജിവെയ്ക്കാനുള്ള തിരുമാനത്തെ മാനിക്കുന്നുവെന്നും ഷമ്മി പറഞ്ഞു.

മോഹൻലാലിന്റെ മൗനം

മോഹൻലാലിന്റെ മൗനം

സംഘടനയുടെ പ്രസിഡൻറ് മോഹൻ ലാലിനെതിരേയും ഷമ്മി തിലകൻ രൂക്ഷമായി വിമർശിച്ചു. മോഹൻലാലിൻറെ മൗനം വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രൗൺപ്ലാസയിൽ അന്ന് തന്നെ വിളിച്ച യോഗത്തിൽ അദ്ദേഹം പറഞ്ഞത് സംഘടനപരമായ കാര്യങ്ങൾ തനിക്ക് വലിയ ധാരണകൾ ഇല്ലെന്നാണ്. നിങ്ങൾ പറഞ്ഞ് നൽകുകയാണെങ്കിൽ അതിന് അനുസരിച്ച് പ്രവർത്തിക്കാമെന്നാണ് .

വലിയ ധാരണ ഇല്ല

വലിയ ധാരണ ഇല്ല

ശരിയായിരിക്കാം അദ്ദേഹത്തിന് ഇതിനെകുറിച്ച് ഇപ്പോഴും വലിയ ധാരണയൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സംഘടനയുടെ നിയമാവലിയെ കുറിച്ചെങ്കിലും ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹത്തിന് ലിംഗ സമത്വത്തെ കുറിച്ചുള്ള ബോധം പോലും ഇല്ലെന്ന അവസ്ഥയാണെന്നും ഷമ്മി തിലകൻ പറഞ്ഞു..

പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു

പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നു

ഇത്തരം വിഷയങ്ങളിൽ സമൂഹത്തിനോട് മറുപടി പറയാനുള്ള ബുദ്ധമുട്ട് കൊണ്ടാണോ അദ്ദേഹം മൗനം തുടരുന്നത് എന്ന് അറിയില്ല. വിഷയങ്ങളിൽ അദ്ദേഹത്തോട് സംസാരിക്കാനല്ലേ പറ്റൂ. അദ്ദേഹമാണല്ലോ പ്രതികരിക്കേണ്ടത്. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ താരസംഘടനയുടെ പദവി അദ്ദേഹം ഏറ്റെടുക്കരുതായിരുന്നുവെന്നും ഷമ്മി തിലകൻ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

അഴിച്ചു പണിവേണം

അഴിച്ചു പണിവേണം

സംഘടനയിൽ കാര്യമായ അഴിച്ച് പണി ആവശ്യമാണ്. ഇത്തരം വിഡ്ഡിത്തം പറയുന്നവരേയും ആരോപണം നേരിടുന്നവരേയും സംഘടനയിൽ തുടരാൻ അനുവദിക്കരുത്. ഇടവേള ബാബുവിനെതിരെ നേരത്തേ തന്നെ ഞാൻ നടപടി ആവശ്യപ്പെട്ടിരുന്നു. അഭിമുഖങ്ങളിൽ സംഘടനയുടെ കാര്യങ്ങൾ വിളിച്ച് പറയാൻ എന്ത് അവകാശമാണ് ഉള്ളതെന്നും ഷമ്മി തിലകൻ ചോദിച്ചു.

മോഹൻലാലിന് മാത്രം

മോഹൻലാലിന് മാത്രം

സംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാലിന് മാത്രമാണ് ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാനുള്ള അവകാശമുള്ളൂ. സംഘടനയുടെ ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്നൊരാൾ ഇത്തരത്തിൽ പരസ്യമായി വായിൽ തോന്നുന്നത് വിളിച്ച് പറയാൻ അധികാരമില്ല. സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് എന്തും വിളിച്ച് പറയാമെന്ന ചിന്തയാണ് ഇക്കൂട്ടർക്ക് ഉള്ളതെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി.

നടൻ തിലകനെതിരെ

നടൻ തിലകനെതിരെ

സംഘടനാ മര്യാദകള്‍ പാലിച്ചാണ് നടന്‍ തിലകനെതിരെ നിന്നതെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരേയും ഷമ്മി പ്രതികരിച്ചു. അച്ഛൻ ഉന്നയിച്ച കാര്യങ്ങളിൽ സംഘടന വിശദീകരണം തേടിയിരുന്നു. അതിലെ ഓരോ കാര്യത്തിലും അദ്ദേഹം മറുപടി നൽകിയിരുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ആരെയെങ്കിലും വിഷമിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ ക്ഷമ ചോദിക്കാമെന്നും വ്യക്തമാക്കിയിരുന്നു.

പുറത്താക്കി

പുറത്താക്കി

എന്നാൽ ഇക്കാര്യം വ്യക്താക്കി അദ്ദേഹം കത്ത് നൽകി പതിനഞ്ച് ദിവസത്തിനുള്ളിൽ സംഘടന അച്ഛനെ പുറത്താക്കി. ഷോക്കോസ് നോട്ടീസ് നൽകിയത് അദ്ദേഹത്തെ പുറത്താക്കണമെന്ന മുൻവിധിയോടെയാണ്. അത്തരത്തിലാണ് ഇടവേള ബാബു ഉൾപ്പെടെയുള്ളവർ ഇടപെട്ടത്.യഥാർത്ഥത്തിൽ സംഘടനയിൽ നിന്ന് പുറത്ത് പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും ആണെന്നും ക്യൂവിന് നൽകിയ അഭിമുഖത്തിൽ ഷമ്മി തിലകൻ പറഞ്ഞു.

താര-പുരുഷ മേധാവിത്വത്തിന് പുറമെ സംഘടനയ്ക്ക് മാഫിയ സ്വഭാവവും;നടി പാർവ്വതി തിരുവോത്തിനെ പുകഴ്ത്തി പുകസതാര-പുരുഷ മേധാവിത്വത്തിന് പുറമെ സംഘടനയ്ക്ക് മാഫിയ സ്വഭാവവും;നടി പാർവ്വതി തിരുവോത്തിനെ പുകഴ്ത്തി പുകസ

അബ്ദുൾ കലാം;'ദി മിസൈൽ മാൻ'..അഗ്നി മുതൽ കലാം-രാജു സ്‌റ്റെന്റ്‌ വരെ...അദ്ദേഹത്തിന്റെ 5 സംഭാവനകൾ അറിയാംഅബ്ദുൾ കലാം;'ദി മിസൈൽ മാൻ'..അഗ്നി മുതൽ കലാം-രാജു സ്‌റ്റെന്റ്‌ വരെ...അദ്ദേഹത്തിന്റെ 5 സംഭാവനകൾ അറിയാം

മധ്യകേരളം ചുവപ്പിക്കാൻ ജോസ്.. കോട്ടയത്ത് മാത്രം 40 പഞ്ചായത്തുകൾ..സിപിഎം പ്രതീക്ഷകൾ ഇങ്ങനെമധ്യകേരളം ചുവപ്പിക്കാൻ ജോസ്.. കോട്ടയത്ത് മാത്രം 40 പഞ്ചായത്തുകൾ..സിപിഎം പ്രതീക്ഷകൾ ഇങ്ങനെ

Recommended Video

cmsvideo
Shammi Thilakan supports Parvathy Thiruvothu and slaps idavela babu

English summary
Actor shammi thilakan about AMMA's president mohan lal and idavela babu-bavana issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X