കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍''; പാര്‍വ്വതിയെ അഭിനന്ദിച്ച് ഷമ്മി തിലകന്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ വനിതാ താരങ്ങളെ വേദിയില്‍ ഇരുത്താന്‍ അനുവദിച്ചിരുന്നില്ലെന്നായിരുന്നു പ്രധാന ചര്‍ച്ച വിഷയം. ഇതിനതിരെ നടി പാര്‍വ്വതി തിരുവോത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പാര്‍വതിക്ക് മറുപടിയുമായി എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗവുമായ രചന നാരായണന്‍ കുട്ടി കൂടി രംഗത്തെത്തി. ആരാണ് പാര്‍വ്വതി എന്ന മറുചോദ്യമായിരുന്നു രചന ചോദിച്ചത്. പിന്നീട് രചനയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ദേവികുളത്ത് പുതുമുഖവുമായി സിപിഎം, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്, രാജേന്ദ്രന്‍ ഇല്ലദേവികുളത്ത് പുതുമുഖവുമായി സിപിഎം, അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്, രാജേന്ദ്രന്‍ ഇല്ല

shammi thilakan

പൂരങ്ങൾക്ക് അവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; എഴുന്നള്ളിക്കാൻ അനുമതി, കർശന നിബന്ധനകൾപൂരങ്ങൾക്ക് അവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; എഴുന്നള്ളിക്കാൻ അനുമതി, കർശന നിബന്ധനകൾ

എന്നാല്‍ ഇപ്പോഴിതാ നടി പാര്‍വതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച രണ്ട് വരി കുറിപ്പിലാണ് താരം നടിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ചോദ്യം :- ആരാണ്ബപാര്‍വ്വതി..!??? ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!

'രാഹുൽ ഗാന്ധി ക്ഷേത്ര മുറ്റങ്ങൾക്ക്‌ മുന്നിൽ നടത്തിയ ഒറ്റക്കാൽ നൃത്തങ്ങൾ', കോൺഗ്രസിനെതിരെ കാരാട്ട്'രാഹുൽ ഗാന്ധി ക്ഷേത്ര മുറ്റങ്ങൾക്ക്‌ മുന്നിൽ നടത്തിയ ഒറ്റക്കാൽ നൃത്തങ്ങൾ', കോൺഗ്രസിനെതിരെ കാരാട്ട്

അതേസമയം, കര്‍ഷക സമരത്തിലും നിലപാട് വ്യക്തമാക്കി പാര്‍വതി രംഗത്തെത്തിയിരുന്നു. എല്ലാ തരത്തിലും താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നാണ് പാര്‍വതി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിട്ടുള്ള ഇപ്പോഴത്തെ കാര്‍ഷിക നിയമം തെറ്റാണെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞിരുന്നു. കര്‍ഷക സമരം പോലുള്ള വിഷയങ്ങളില്‍ സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച പാര്‍വതി സംവിധായകരും എഴുത്തുകാരുമെല്ലാം പ്രതികരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ശബ്ദം പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയാവണ്ണിന് അനുവദിച്ച അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

'എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല''എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല'

പത്മജയെ തൃശൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കായി സുരേഷ് ഗോപി വന്നേക്കും, പോരാട്ടം കടുപ്പം!!പത്മജയെ തൃശൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കായി സുരേഷ് ഗോപി വന്നേക്കും, പോരാട്ടം കടുപ്പം!!

യുവാക്കള്‍ ക്ഷുഭിതരാണ്; കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം, ചില സൂചനകള്‍ നല്‍കി മുല്ലപ്പള്ളിയുവാക്കള്‍ ക്ഷുഭിതരാണ്; കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യം, ചില സൂചനകള്‍ നല്‍കി മുല്ലപ്പള്ളി

 ആഭ്യന്തര വിമാന സർവീസ്: നിരക്ക് വർധിപ്പിക്കാൻ സർക്കാർ ഉയർന്ന നിരക്കിൽ 30 ശതമാനം വർധിപ്പിക്കും ആഭ്യന്തര വിമാന സർവീസ്: നിരക്ക് വർധിപ്പിക്കാൻ സർക്കാർ ഉയർന്ന നിരക്കിൽ 30 ശതമാനം വർധിപ്പിക്കും

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഉണർവേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഉണർവേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ

English summary
Actor Shammi Thilakan congratulates actress Parvathy Thiruvoth, post gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X