കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘ഇതാവണമെടാ അമ്മ’; വീഡിയോ പങ്കുവെച്ച് താരസംഘടനെയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഷമ്മി തിലകന്‍

Google Oneindia Malayalam News

തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (എഎംഎംഎ) എന്നതിന്‍റെ ചുരുക്കെഴുത്തായി താരസംഘടനയെ എല്ലാവരും 'അമ്മ' എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സംഘടന സ്വീകരിച്ച നിലപാടിനെ തുടര്‍ന്ന് സംഘടനയെ ഇനിയും 'അമ്മ' എന്ന് വിളിക്കുന്നത് മാതൃത്വത്തോട് കാണിക്കുന്ന അവഹേളനമാവുമെന്ന നിലപാട് പലരും സ്വീകരിച്ചു. തുടര്‍ന്നാണ് താരസംഘടനെ എ.എം.എം.എ എന്ന് മാധ്യമങ്ങളടക്കം വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. അക്രമിക്കപ്പെട്ട ഇരയോടൊപ്പം നില്‍ക്കാന്‍ തയ്യാറാവാതെ പ്രതിക്ക് വേണ്ടി നിലകൊള്ളുവെന്ന ആരോപണം സംഘടനയക്കെതിരെ അനുദിനം ശക്തിപ്പെട്ട് വരാനും തുടങ്ങി.

വേര്‍തിരിച്ചു കാണുന്നു

വേര്‍തിരിച്ചു കാണുന്നു

അംഗങ്ങളെ അവരുടെ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘടന വേര്‍തിരിച്ചു കാണുന്നുവെന്ന ആരോപണം അടുത്തിടെ നടന്ന സംഭവ വികാസങ്ങളോടെ ശക്തമാവുകയും. ഇതിനിടെയാണ് സംഘടനയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് നടന്‍ ഷമ്മി തിലകന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഷമ്മി തിലകന്‍റെ പരോക്ഷ വിമര്‍ശനം.

ഷമ്മി തിലകന്‍റെ വിമര്‍ശനം

ഷമ്മി തിലകന്‍റെ വിമര്‍ശനം

പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനായി പോരാടുന്ന അമ്മ കോഴിയുടെ വീഡിയോയാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇതാണെടാ അമ്മ, ഇതാവണമെടാ അമ്മ' എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും അമ്മ സംഘടനയെ വിമര്‍ശിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു.

കമന്‍റുകള്‍

കമന്‍റുകള്‍

പുതിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്‍റുകളിലൂടെ രംഗത്തെത്തി. അധികവും അനുകൂല കമന്‍റുകളാണ്. 'സ്വന്തം മക്കളെ ചിറകിൽ ഒതുക്കി ശത്രുവിനെതിരെ പോരാടുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ധീരതയുടെയും രൂപമാണ് അമ്മ ! സിനിമയിലെ സംഘടനയെക്കുറിച്ചു പറയുകയാണെങ്കിൽ വേട്ടക്കാരന്റെ കൂടെ നിൽക്കുന്ന ആളുകളുടെ കൂട്ടായ്മയുടെ പേരാണ് എ.എം.എം.എ എന്നാണ് സുരേഷ് എന്നയാള്‍ അഭിപ്രായപ്പെട്ടത്.

വലിയ സന്തോഷം

വലിയ സന്തോഷം

ഇങ്ങനെയെങ്കിലും സംഘടനയിലെ പോരായ്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരാളുണ്ടായതില്‍ വലിയ സന്തോഷമെന്നാണ് മനോജ് എന്നയാള്‍ പ്രതികരിക്കുന്നത്. ഇത് ഒരു ഒന്നൊന്നര പോസ്റ്റായിപ്പോയി ., കൊള്ളേണ്ടിടത്തുതന്നെ കൊണ്ടുകാണും എന്നുകരുതുന്നു അങ്ങനെയെങ്കിലും ബോധം വയ്ക്കട്ടെ അഭിനവ അമ്മമാരുടെ ഭാരവാഹികൾക്ക് എന്നാണ് മറ്റൊരാളുടെ കമ്മന്‍റ്.

അനീതിയുടെയ പക്ഷത്ത്

അനീതിയുടെയ പക്ഷത്ത്

അനീതിയുടെയ പക്ഷത്ത് നിൽക്കുന്ന കൂട്ടായ്‌മകൾ ആണ് ഇപ്പോൾ കൂടുതൽ. എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ പുറത്താക്കുക. അല്ലെങ്കിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയർത്തി മാനസികമായി തളർത്താൻ ഉള്ള ശ്രമങ്ങൾ ഒക്കെയുണ്ടാകും. അവസാനം നീതിയുടെ പക്ഷം തന്നെ വിജയിക്കുമെന്നാണ് ബിജുവെന്നയാള്‍ കമന്‍റായി രേഖപ്പെടുത്തുന്നത്.

ലെ ഇടവേള ബാബു

ലെ ഇടവേള ബാബു

പലർക്കും നേരായവഴിയിൽ നേരുള്ള കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നാൽ ചില കാര്യങ്ങൾ കണ്ടാൽ മനസിലാവും,,,, അതിലും ചിലർക്ക് ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഒട്ടും മനസ്സിലാവില്ല എങ്കിലും ചേട്ടാ ഗുഡ് ഈ വഴി തനി വഴി- എന്ന് ഒരാള്‍ എഴുതിയപ്പോള്‍ ആ പരുന്തിൻറെ ആഹാരമായിരുന്നു ആ കോഴി കുഞ്ഞ്. ആ പരുന്തിൻ്റെ ആഹാരത്തെയാണ് അമിതസേനഹം കാരണം അ അമ്മ നിഷേധിച്ചത്-ലെ ഇടവേള ബാബു എന്നായിരുന്നു മറ്റൊരാള്‍ പരിഹാസ രൂപേണ അഭിപ്രായപ്പെട്ടത്.

പരസ്യമായി

പരസ്യമായി

പരസ്യമായി തന്നെ താരസംഘടയക്കെതിരെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത വ്യക്തിയാണ് ഷമ്മി തിലകന്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇടവേള ബാബുവിന്റെ ഉള്ളിലുള്ള കാര്യമാണ് അഭിമുഖത്തിൽ പുറത്തുവന്നത്. പിന്നീട് അയാൾ ഉരുണ്ടുകളിച്ചതാണെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞത്.

 ദിലീപിനെതിരെ പരാതി

ദിലീപിനെതിരെ പരാതി

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി എഴുതി നൽകിയിട്ടില്ലെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനേയും ഷമ്മി തിലകന്‍ ചോദ്യം ചെയ്തു. താൻ എഴുതി നൽകിയ രേഖയിൽ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പിതാവ് തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് എന്നെ പ്രത്യേക ക്ഷണിതാവായി വിളിച്ച് ക്രൗൺ പ്ലാസയിൽ യോഗം നടത്തിയിരുന്നു. അന്ന് യോഗത്തിൽ ശ്വേത മേനോന്‍, ജോയ് മാത്യു എന്നിവര്‍, തിലകന്‍ ചേട്ടന് മരണാനന്തര ആദരവ് പോലെ അംഗത്വം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മോഹന്‍ലാല്‍ ആവശ്യപ്പെട്ടു

മോഹന്‍ലാല്‍ ആവശ്യപ്പെട്ടു

പിന്നീട് മോഹന്‍ലാലാണ് ഇത്തരമൊരു ആവശ്യം എഴുതി നല്‍കാന്‍ സംഘടനയുടെ പ്രസിഡന്‍റ് ആയ മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. അത് പ്രകാരം 20 പേജുള്ള ഒരു വിശദമായ കത്ത് താൻ എഴുതി നൽകി. നിയമോപദേശം ഉൾപ്പെടെ തേടിയ ശേഷമാണ് കത്ത് നൽകിയത്. എഴുതി നൽകിയ രേഖയിൽ പോലും ഇതുവരെ നടപടിയെടുക്കാൻ സംഘടന തയ്യാറായിട്ടില്ലെന്നം ഷമ്മി തിലകന്‍ പറഞ്ഞു.

എങ്ങനെ നീതി കിട്ടും

എങ്ങനെ നീതി കിട്ടും

വേട്ടക്കാര്‍ത്തന്നെ ഒരു സംഘടനയുടെ തലപ്പത്തിരിക്കുമ്പോള്‍ ഇരയ്ക്ക് എങ്ങനെ നീതി കിട്ടുമെന്നായിരുന്നു മറ്റൊരു അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിച്ചത്. തനിക്കും സമാനമായ അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇവരെല്ലാം ഉന്നയിക്കുന്നത് അമ്മ സംഘനയോടുള്ള എതിര്‍പ്പാണെന്ന് തോന്നുന്നില്ല.

തിലകന്‍ പറഞ്ഞത്

തിലകന്‍ പറഞ്ഞത്

അമ്മയുടെ തലപ്പത്തിരിക്കുന്ന ചില ഭാരവാഹികളെ സംബന്ധിച്ചുള്ള തര്‍ക്കമാണ്. അമ്മ എന്ന സംഘനടയോട് ബഹുമാനമുണ്ട് എന്നാണ് എന്റെ അച്ഛനും പണ്ട് പറഞ്ഞിട്ടുള്ളത്. അമ്മ സംഘടനയിലെ ചില അംഗങ്ങള്‍ എന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ആ ചില അംഗങ്ങള്‍ തന്നെയാണ് ഇപ്പോഴും തലപ്പത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
Sreejith Panickar Questions WCC's works

English summary
Actor Shammi Thilakan criticizes Association of Malayalam Movie Artists again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X