'പത്തനാപുരം എംഎല്‍എയുടെ അറിവിലേക്ക്; സര്, അറിവില്ലായ്മ ഒരു തെറ്റല്ല'; തുറന്നടിച്ച് ഷമ്മി തിലകന്
കൊച്ചി : നടന് ഷമ്മി തിലകനും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ഗണേഷ് കുമാറിന്റെ വാദങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ ഷമ്മി തിലകന് രംഗത്തെത്തിയിരിക്കുന്നത്. ഷമ്മി തിലകന് മൂലം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് .
'നിങ്ങളെ പോലൊരു സുന്ദരിയെ ഒരു ബിഗ് ബോസ് സീസണും കണ്ടിട്ടില്ല'; നിങ്ങൾ പൊളിയാണ് റിതു

അദ്ദേഹം പറഞ്ഞതൊന്നും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും തിലകന് ചേട്ടന്റെ പേരില്‍ അദ്ദേഹം സഹതാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അല്ലാതെ വേറെ ഒന്നുമില്ല നാട്ടുകാര്‍ക്ക് അടക്കം ശല്യമാണ് എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. ഒരു സംഘടനയ്ക്കുള്ളില്‍ കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തേക്ക് വിടുന്നത് ആര് ചെയ്താലും ശരിയല്ല. അതിനെ ഷമ്മി ന്യായീകരിക്കുന്നത് നോക്കേണ്ട. അവന് ചെയ്തത് തെറ്റ് തന്നെയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് ഷമ്മി തിലകന് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്. പത്തനാപുരം എം എല്‍ എയുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്. സര്, അറിവില്ലായ്മ ഒരു തെറ്റല്ല..! എന്നാല്‍..; അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ് എന്ന കുറിപ്പുമായി അഡ്വ ബോറിസ് പോളിന്റെ പോസ്റ്റ് പങ്കുവച്ചാണ് ഷമ്മിയുടെ മറുപടി. ആ കുറിപ്പ് ഇങ്ങനെ,

ഗണേഷിന്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം! ഷമ്മി തിലകന് നാട്ടുകാര്‍ക്ക് ശല്യമെന്ന ഗണേഷ്കുമാറിന്റെ വാക്കുകള്‍ പച്ചക്കള്ളം!
ശരിയാണ്.....ഷമ്മി തിലകന് ശല്യമായിരുന്നു. നാട്ടുകാര്‍ക്കല്ല! പിന്നെ ആര്‍ക്കാണ് ശല്യം? നാട്ടുകാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്.

മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോര്പ്പറേഷന്. മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്.
മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്. മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്. അങ്ങനെ നിയമലംഘനം നടത്തിയവര്‍ക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു.

പിന്നെ നാട്ടുകാര്‍.... ആ പ്രദേശത്ത് ആകെ ഒന്‍പത് കുടുംബങ്ങള്‍. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകള്‍ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഗണേശന് പറഞ്ഞത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം...ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട...ആ കേസുകളില്‍ ഷമ്മി തിലകന്റെയും മലയാളത്തിന്റെ മഹാനടനായ സുരേന്ദ്രനാഥ തിലകന്റേയും വക്കാലത്ത് എനിക്കായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും എം എല്‍ എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഷമ്മി തിലകന് രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരം മണ്ഡലത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നും മണ്ഡലത്തില്‍ വികസനം നടത്തേണ്ടത് സ്വന്തം എം എല്‍ എ ഫണ്ട് ഉപയോഗിച്ചതാണെന്നും ഷമ്മി തിലകന് പറഞ്ഞു.

ഗണേഷ് കുമാര്‍ എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും ഷമ്മി തിലകന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗണേഷ് കുമാറിന്റെ ബന്ധുവായ ഡി വൈ എസ് പിയാണ് തനിക്കെതിരെ കേസുകള്‍ ഉണ്ടാക്കിയത്. ആ പേര് പറയുന്നില്ല. അയല്‍ക്കാരെ കുറിച്ചുള്ള പ്രശ്നത്തിന് ഒരു ചാനല്‍ ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത് പോയിട്ടുള്ളതാണെന്നും ഷമ്മി തിലകന് പറഞ്ഞു.

അമ്മ സംഘടനയില്‍ അംഗമായിരിക്കെ ഗണേഷ് കുമാര്‍ സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ ആജീവനാന്ത പ്രസിഡന്റ് ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛന് തിലകനോട് കാട്ടിയത് പോലെ തന്നെയാണ് താരസംഘടന തന്നോടും കാണിക്കുന്നതെന്നും തന്റെ പോരാട്ടം അനീതിക്കെതിരെയാണെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications