യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു; ഷമ്മി തിലകനെ 'അമ്മ' സംഘടനയില്‍ നിന്ന് പുറത്താക്കി
കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. പീഡനക്കേസ് നേരിടുന്ന വിജയ് ബാബു അടക്കം പങ്കെടുത്ത ഇന്നത്തെ ജനറല്‍ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം

അമ്മയുടെ യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിച്ചത്. അമ്മ യോഗം ചിത്രീകരിച്ച നടപടി തെറ്റാണെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. അമ്മ ഭാരവാഹികളില്‍ ജഗദീഷ് മാത്രമാണ് അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത്. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ഷമ്മി തിലകന്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ട യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടന ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. എന്നാല്‍ അന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഷമ്മിക്കെതിരെ നടപടി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമ്മ യോഗത്തില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു.

അമ്മ അംഗങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചതും അച്ചടക്ക നടപടിക്ക് കാരണമായി. നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെ അമ്മയില്‍ തുടരുന്നതിനെ പരിഹസിച്ച് ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ഷമ്മി തിലകനും പങ്കുവച്ചിരുന്നു.

തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്... ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ് എന്ന കുറിപ്പാണ് മാ നിഷാദ ! പ്രതിഷ്ഠാം ത്വം അഗമഃ ശാശ്വതീസമാഃ യത് ക്രൌഞ്ചമിഥുനാദേകം അവധീഃ കാമമോഹിതം..! എന്ന തലക്കെട്ടില്‍ ഷമ്മി തിലകന്‍ പങ്കുവച്ചത്. ഈ പോസ്റ്റ് ആ സമയത്ത് വലിയ ചര്‍ച്ചയായിരുന്നു.

കൂടാതെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അമ്മ സംഘടന പ്രതിനിധികള്‍ക്കെതിരെയും ഷമ്മി തിലകന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പൊന്നുരക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികള്‍..! സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാന്‍' എന്നൊക്കെ പറയുന്നവരോട്..! ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറല്‍ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.) എന്നായിരുന്നു ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.












Click it and Unblock the Notifications