കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറൻസിന്റെ 3 കോടി; സൂപ്പർതാരങ്ങൾ ഉത്‌കണ്‌ഠയിൽ, സിനിമയിലെ 15 അംഗ ലോബി,'എന്തൊക്കെ തമാശ കാണേണ്ടി വരും'

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി;ചന്ദ്രമുഖി 2 ന് അഡ്വാൻസ് ലഭിച്ച മൂന്ന് കോടി രൂപ നടൻ രാഘവ ലോറൻസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലരാണെന്നും ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു.

കൊവിഡിനെ തുരത്തിയ ആ ആശയത്തിന് പിന്നിൽ രാഹുൽ ഗാന്ധി! വെളിപ്പെടുത്തി സോണിയ, 2 സംസ്ഥാനങ്ങൾകൊവിഡിനെ തുരത്തിയ ആ ആശയത്തിന് പിന്നിൽ രാഹുൽ ഗാന്ധി! വെളിപ്പെടുത്തി സോണിയ, 2 സംസ്ഥാനങ്ങൾ

എന്നാൽ ഷമ്മിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. സാർ ആരെയാണ് സൂപ്പർ എന്ന് ഉദ്ദേശിച്ചതെന്ന് ഒരാൾ ചോദിച്ചു. ഇതിന് ഷമ്മി മറുപടി നൽകിയത് ഇങ്ങനെ

 3 കോടി സംഭാവന

3 കോടി സംഭാവന

50 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 50 ലക്ഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നടൻ ലോറൻസ് നൽകിയത്. ഇത് കൂടാതെ സിനിമയിലെ ദിവസക്കൂലി തൊഴിലാളികളുടെ ക്ഷേമത്തിന് 50 ലക്ഷവും ഡാൻസർ യൂണിയന് 50 ലക്ഷവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 25 ലക്ഷവും 75 ലക്ഷം താരത്തിന്റെ സ്വദേശമായറോയപുരത്തെ ദിവസക്കൂലിക്ക് പണി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയും പണം നൽകിയിട്ടുണ്ട്.

 ഷമ്മിയുടെ പോസ്റ്റ്

ഷമ്മിയുടെ പോസ്റ്റ്

ഇതിനെ അഭിന്ദിച്ച് ഷമ്മി ഇട്ട കുറിപ്പ് ഇങ്ങനെ-#Great...!'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..#respect #love_you_lorenceഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ.

 എന്തെല്ലാം കാണേണ്ടി വരും

എന്തെല്ലാം കാണേണ്ടി വരും

ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകൾ കാണേണ്ടി വരുമോ എന്തോ..?, ഷമ്മി കുറിച്ചു.

 മോഹൻലാൽ 50 ലക്ഷം

മോഹൻലാൽ 50 ലക്ഷം

ഇതിന് സാർ ആരെയാണ് സൂപ്പർ എന്ന് ഉദ്ദേശിച്ചതെന്നായിരുന്നു ഒരാളുടെ കമന്റ്. ഇവിടെ ഇവിടുത്തെ സൂപ്പർ മോഹൻലാൽ 50 ലക്ഷം ആദ്യ സംഭാവന.. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു... അതിന് മുമ്പ് 10 ലക്ഷം സ്വന്തം മേഖലയിൽ ഉള്ള ദിവസ കൂലിക്കാരായ സഹപ്രവർത്തകർക്കും നൽകി..പിന്നെയും ഒട്ടേറെ കാര്യങ്ങൾ അയാൾ ചെയ്യുന്നു.. അതൊക്കെ നല്ല കാര്യം തന്നെ അല്ലെ സാർ എന്നൊരാൾ കമന്റിട്ടുണ്ട്.

 15 അംഗ ലോബി

15 അംഗ ലോബി

ഷമ്മി നൽകിയ മറുപടി ഇങ്ങനെ-ഞാൻ ഉദ്ദേശിച്ചത്..; അമ്മ സംഘടനയിൽ #അധീശത്വം_ഉള്ളവർ എന്ന് ബഹു.കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ തീർത്തു പറഞ്ഞിട്ടുള്ളതും..;ബഹു.ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ,#മലയാള_സിനിമ_നിയന്ത്രിക്കുന്ന_15_അംഗ_ലോബിയിലെ_അംഗങ്ങൾ ആണെന്ന് പറഞ്ഞിരിക്കുന്ന..;

 മഹൽവ്യക്തികളെ പറ്റി

മഹൽവ്യക്തികളെ പറ്റി

#അമ്മയുടെ_സൂപ്പർബോഡി എന്ന പേരിൽ അമ്മ അംഗങ്ങളുടെ ഇടയിൽ കുപ്രസിദ്ധി നേടിയവരുമായ 'ചില' മഹൽവ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ 'സൂപ്പർ ബോഡിക്കാർ'
"തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും"..;

 ലാലേട്ടനേയും

ലാലേട്ടനേയും

എന്നാൽ, "ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടൻമാർക്ക് പോലും കഴിയാതെ പോയി" എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ ഖ്യാതിയുള്ള നടന്മാർ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചത്.

'പഞ്ചഗവ്യം സേവിക്കാതെ അമേരിക്കയിൽ ചികിത്സക്ക് പോയതെന്തേയെന്ന് ചോദിക്കാൻ ഞാൻ ശാഖയിൽ പോയിട്ടിലല്ലോ''പഞ്ചഗവ്യം സേവിക്കാതെ അമേരിക്കയിൽ ചികിത്സക്ക് പോയതെന്തേയെന്ന് ചോദിക്കാൻ ഞാൻ ശാഖയിൽ പോയിട്ടിലല്ലോ'

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പന്തലിട്ട് ബിരിയാണി വിളമ്പി പിറന്നാളോഘിച്ച് ബിജെപി എംഎൽഎലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പന്തലിട്ട് ബിരിയാണി വിളമ്പി പിറന്നാളോഘിച്ച് ബിജെപി എംഎൽഎ

English summary
Actor shammi thilakan praises Raghava Lorance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X