Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ ചൊറിയരുത് ഞാൻ മാന്തും';ഇനിയും ആവർത്തിച്ചാൽ..ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകൻ

കൊച്ചി;നടനും എംഎൽഎയുമായ ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷമ്മി തിലകൻ. തനിക്കെതിരെ പോലീസും അയൽക്കാരും പരാതി നൽകിയെന്ന ഗണേഷ് കുമാറിന്റെ പരാമർശം അസംബന്ധമാണെന്ന് ഷമ്മി തിലകൻ പറഞ്ഞു. ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് തനിക്കെതിരെ ആരോപണത്തിന് പിന്നിൽ. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാർ എന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്

1


വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടിന് 10 മീറ്റര്‍ അകലെ കൂറ്റനൊരു കെട്ടിടം പണിഞ്ഞിരുന്നു. പൂര്‍ണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്.റിയൽ എസ്റ്റേറ്റ് മാഫിയ ആയിരുന്നു അതിന് പിന്നിൽ. അതിനെതിരേ ഞാന്‍ പരാതി കൊടുത്തു. എന്റെ അച്ഛനെതിരേ വരെ പോലും അവര്‍ പരാതി നല്‍കി. അതിനെതിരേ ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ എനിക്കെതിരെ കേസെടുത്തു. നീണ്ട നിയമ പോരാട്ടത്തിലൂടെയാണ് എനിക്ക് നീതി ലഭിച്ചത്. അച്ഛന്‍ എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാള്‍ ഗണേഷ് കുമാറാണ്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്ന് ഗണേഷ് കുമാറാണ് പറഞ്ഞു.

2

എന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് ഞാൻ സംഘടനയെ സമീപിച്ചിട്ടില്ല. നീതി നിഷേധത്തിനും തന്റെ അച്ഛന്റെ കാര്യങ്ങൾക്കുമാണ് ഞാൻ സംഘടനയിൽ പരാതി നൽകിയത്. എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരെയാണ് ഞാൻ സംസാരിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കെ 25 അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ ഭരണസമിതിക്ക് ദൈനംദിന കാര്യങ്ങൾ നോക്കി നടത്തേണ്ട ഉത്തരവാദിത്തം മാത്രമേ ഉള്ളൂ. പിന്നെ എങ്ങനെയാണ് അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത്. അത് തെറ്റായ കാര്യമല്ലേ?അങ്ങനെയൊക്കെയാണ് കാലാകാലങ്ങളായി ഇവർ അമ്മയുടെ ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നത്.

'ദിസ് ഈസ് മൈ എന്റെർടെയിൻമെന്റ് എന്നാണോ? മഞ്ജു വാര്യരുടെ ഒരേ പൊളി ചിത്രങ്ങൾ.. വൈറൽ

3


താൻ വ്യക്തമായ വിശദീകരണം നൽകിയതാണ്. ആ വിശദീകരണത്തിൽ തൃപ്തികരമല്ലാത്ത എന്ത് കാര്യമാണ് ഉള്ളതെന്ന് അവർ വിശദീകരിച്ചിട്ടില്ല. മീ ടു ആരോപണം നേരിട്ട, നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയെന്ന് ആരോപണമുള്ള ഒരാളെ പിടിച്ച് പ്രിസൈഡിംഗ് ഓഫീസറാക്കി.അദ്ദേഹത്തിനെ പോലൊരാളുടെ മുന്നിൽ പോയി വിശദീകരണം നൽകാൻ തനിക്ക് സാധിക്കുമായിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴി ഹാജരാകാമെന്ന് താൻ അറിയിച്ചതാണ്.ഏറ്റവും ആധുനികമായ വീഡിയോ കോൺഫറന്സിംഗ് സംവിധാനം അമ്മയ്ക്കുണ്ട്. എന്നിട്ട് എന്തുകൊണ്ട് എന്നെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് കൂട? കണ്ണൂരിൽ ഷൂട്ടിംഗ് ലൊക്കേഷൻ ഇരിക്കേയാണ് എന്നോട് വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചത്. ജോലി മുടക്കി ഞാൻ പോകണമായിരുന്നോ?അമ്മ എന്ന സംഘടനയെ ഞാൻ പെറ്റമ്മയെ പോലെയാണ് സമീപിച്ചത്.എന്നാൽ തന്നോട് സംഘടന അവിഹിതത്തിൽ ഉണ്ടായ മകനെ പോലെയാണ്.

4

2018 ലാണ് ഈ വിഷയം തുടങ്ങി വയ്ക്കുന്നത്. ഇടവേള ബാബുവിന് ഞാന്‍ അയച്ച സന്ദേശത്തില്‍ സംവിധായകന്‍ വിനയന്റെ ഒരു കേസിനെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം ജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാം. വിനയന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുകേഷും ഇന്നസെന്റും എന്നോട് അതില്‍ അഭിനയിക്കേണ്ട, അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക് എന്ന് പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഈ സിനിമയില്‍ നിന്ന് പിന്‍മാറിയത്.സിനിമ പോകുന്നെങ്കിൽ പോകട്ടേ തർക്കത്തിന് നിൽക്കേണ്ടല്ലോ എന്ന് കരുതിയിട്ടാണ്.

5


അഡ്വാൻസ് തിരിച്ചുകൊടുക്കടാ എന്ന് മുകേഷ്് ആണ് പറഞ്ഞ്.എന്നെ സംബന്ധിച്ച് അവർ എന്റെ ജോലി വിലക്കി. അന്ന് സിദ്ധിഖും കെപിഎസി ലളിതയും ചേർന്ന് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞത് ഞങ്ങൾ ആരുടേയെങ്കിലും അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിൽ അവർ തെളിവ് കൊണ്ടുവരട്ടേയെന്നാണ്. എന്റെ തൊഴിൽ അവർ നിഷേധിച്ചിട്ടുണ്ട്.

6

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ്. അമ്മയുടെ ബൈലോയിൽ പറയുന്നത് ഈ സംഘടനയുടെ ഭാരവാഹിയാണെങ്കിൽ മറ്റൊരു സംഘടനയുടേയും ഭാരവാഹി ആയിരിക്കാൻ പാടില്ലെന്നാണ്. എന്നാൽ ഗണേഷ് കുമാർ ടിവി സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണ് . അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് വീടുകൾ പണിയിച്ചു നൽകി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഇത്.അദ്ദേഹത്തിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചല്ലേ വീട് പണിയേണ്ടത്. അമ്മയുടെ ഫണ്ട് ഉപയോഗിച്ചാണോ?ഇതൊക്കെയാണ് ഞാൻ ചോദിച്ചത്. അവർക്ക് കുരു പൊട്ടില്ലേ?

Recommended Video

cmsvideo
    അമ്മയുടെ നുണക്കഥ പൊളിച്ച് ഷമ്മി തിലകന്‍ | *Kerala
    7

    ഗണേഷ് കുമാറിന്റെ ആരോപണങ്ങളിൽ പലതും ഞാന്‍ മുൻപേ തന്നെ ഉന്നയിച്ചതാണ്. പലരുടേയും ബാങ്ക് ബാലൻസ് തന്നെ പരിശോധിക്കേണ്ടതുണ്ടെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് 6 കോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്. ഇതൊന്നും എന്താണ് ഗണേഷ് കുമാര്‍ ചോദിക്കാത്തത്. ഞാൻ ചെയ്ത തെറ്റുകൾ പറയുന്നതിനോട് വിരോധമില്ല. എന്നാൽ ചെയ്യാത്ത കാര്യങ്ങൾ പറയരുത്. ഇനിയും ആവർത്തിച്ചാൽ പല കാര്യങ്ങളും പുറത്തുവരും. എന്നെ ചൊറിയരുത് ഞാൻ മാന്തും, ഷമ്മി തിലകൻ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+