Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ?' പോസ്റ്റ്

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നഗരസഭ കഴിഞ്ഞ ദിവസം ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. താമസക്കാര്‍ ഫ്‌ളാറ്റ് ഒഴിഞ്ഞ് പോകുന്നതിന് നല്‍കിയ സമയപരിധി രണ്ട് ദിവസത്തിനകം അവസാനിക്കാനിരിക്കുകയാണ്. മതിയായ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിഞ്ഞ് പോകില്ല എന്ന നിലപാടിലാണ് ഫ്‌ളാറ്റ് ഉടമകള്‍.

ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാത്രമേ നടപ്പിലാക്കൂ എന്നാണ് നഗരസഭയുടെ നിലപാട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അടക്കം സങ്കടഹര്‍ജികള്‍ അയക്കാനുളള നീക്കത്തിലാണ് ഫ്‌ളാറ്റ് ഉടമകള്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുളളവര്‍ ഈ ഫ്‌ളാറ്റിലെ താമസക്കാരാണ്. അതിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

flat

ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. പോസ്റ്റ് പൂർണരൂപം വായിക്കാം: 'മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു. ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു
കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..?
ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ.. ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+