കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയും മോഹന്‍ ലാലും സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് തോന്നിയിട്ടില്ല; തുറന്നടിച്ച് ഷമ്മി തിലകന്‍

Google Oneindia Malayalam News

കൊച്ചി: പൗരുഷ പ്രതീകമായി മലയാള സിനിമ എന്നും എടുത്തു കാട്ടിയ നടനാണ് ജയന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രമേ സിനിമയിലുണ്ടായിരുന്നുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ല. അഭ്രപാളിയില്‍ തീപ്പാറും ഡയലോഗുകളുമായി കൈയ്യടി നേടിയ ആ മഹാ നടന്‍ വിടപറഞ്ഞിട്ട് ഇന്ന് 40 വര്‍ഷം. 1980ല്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടത്തില്‍പ്പെട്ട് ജയന്‍ മരിച്ചത്. ജയന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സിനമാ പ്രേമികള്‍. നടന്‍ ഷമ്മി തിലകന്‍ ജയനെ സ്മരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. പിന്നീട് ഒരു കമന്റിന് നടത്തിയ അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരിക്കുകയാണ്....

Recommended Video

cmsvideo
Shammi Thilakan says he didn't think of Mohanlal and Mammootty as superstars
ബേബിയണ്ണന്‍

ബേബിയണ്ണന്‍

കൊല്ലം തേവള്ളി മാധവവിലാസം വീട്ടില്‍ സത്രം മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് കൃഷ്ണന്‍ നായര്‍ ജനിച്ചത്. നാട്ടുകാര്‍ക്കെല്ലാം അദ്ദേഹം ബേബിയണ്ണനായിരുന്നു. സിനിമയിലെത്തിയപ്പോള്‍ ജയന്‍ ആയി അറിയപ്പെട്ടു. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയും ധൈര്യവും അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കി.

വില്ലനായും നായകായും തിളങ്ങി

വില്ലനായും നായകായും തിളങ്ങി

കൊല്ലം സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂളിലാണ് ജയന്‍ പഠിച്ചത്. പിന്നീട് നാവിക സേനയില്‍ സേവനം അനുഷ്ടിച്ചു. വിരമിച്ച ശേഷം പലവിധ ജോലികളില്‍ ഏര്‍പ്പെട്ടു. 1974ലാണ് സിനിമയിലെത്തിയത്. ശാപമോക്ഷം എന്ന സിനിയമയിലൂടെ വെള്ളിത്തിരയിലെത്തിയ ജയന്‍ വില്ലനായും നായകായും തിളങ്ങി.

1980 നവംബര്‍ 16ന്

1980 നവംബര്‍ 16ന്

1980 നവംബര്‍ 16നാണ് കോളിളക്കം സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചതും മരിച്ചതും. തമിഴ്‌നാട്ടിലെ ഷോളവാരത്തായിരുന്നു ചിത്രീകരണം. ഇന്ന് ജയന്റെ ഓര്‍മ പുതുക്കി വിവിധ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ പ്രേമികള്‍ ജയന്റെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍

യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍

യഥാര്‍ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്നാണ് നടന്‍ ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൂടെ ജയന്റെ രണ്ടു ചിത്രങ്ങളും. കോളിളക്കം സിനിമയിലെ സംഘട്ടന രംഗവും ഇതിലുണ്ട്. ഒട്ടേറെ പേരാണ് ഷമ്മി തിലകന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. അനുകൂലമായും ചോദ്യങ്ങളുന്നയിച്ചും പ്രതികരണം വന്നു.

എനിക്ക് തോന്നിയിട്ടില്ല

എനിക്ക് തോന്നിയിട്ടില്ല

അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്. അപ്പോ മമ്മൂക്ക, ലാലേട്ടന്‍ ഒക്കെയോ എന്ന് ചാര്‍ളി എന്ന വ്യക്തി കമന്റിട്ടു. ഇതിനോട് ഷമ്മി തിലകന്‍ പ്രതികരിച്ചു. അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എന്നാണ് ഷമ്മി തിലകന്‍ പ്രതികരിച്ചത്. ഇതാണ് ഏറെ ചര്‍ച്ചയായത്. പലരും ഷമ്മിയെ വിമര്‍ശിച്ച് രംഗത്തുവന്നു.

ഷമ്മി തിലകന് അസൂയ

ഷമ്മി തിലകന് അസൂയ

ഷമ്മി തിലകന് അസൂയ ആണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. 40 വര്‍ഷത്തോളമായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്ന മമ്മൂട്ടിയും 2 തവണ 100 കോടി ക്ലബ്ബില്‍ മലയാള സിനിമയെ എത്തിച്ച മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളല്ലേ. ഇതിന്റെ പേരാണ് കണ്ണുകടി എന്നാണ് ഒരാള്‍ പ്രതികരിച്ചത്.

വെറുതെ ചൊറിയുന്നു

വെറുതെ ചൊറിയുന്നു

എന്തുകൊണ്ടാണ് നിങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൊട്ടികൊണ്ടിരിക്കുന്നത്. അവര്‍ വലിയ സംഭവമാണെന്ന് അഭിപ്രായമില്ല. എന്നാല്‍ താങ്കള്‍ക്ക് എന്തെങ്കിലും ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുമോ. അതില്ല. നിങ്ങളുടെ പ്രതികരണം അവര്‍ ശ്രദ്ധിക്കുന്നേയില്ല. നിങ്ങള്‍ വെറുതെ ചൊറിയുകയാണ് എന്നാണ് മറ്റൊരു പ്രതികരണം.

ജയന്‍ മഹാന്‍, പക്ഷേ...

ജയന്‍ മഹാന്‍, പക്ഷേ...

മലയാള സിനിമയിലെ മുഖ്യധാരാ താരങ്ങളോട് പതിവായി വിമതസ്വരത്തില്‍ സംസാരിക്കുന്നതാണ് ഷമ്മി തിലകന്റെ രീതി എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ജയന്‍ മഹാനായ നടനാണ് എന്ന് പറയുമ്പോള്‍ തന്നെ താങ്കളുടെ പ്രതികരണത്തോയുള്ള വിയോജിപ്പും രേഖപ്പെടുത്തുന്നു എന്നായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റിനുള്ള ഒരു കമന്റ്.

ഇതാണെടാ അമ്മ

ഇതാണെടാ അമ്മ

സമീപകാലത്ത് സിനിമാ മേഖലിയല്‍ സംഭവിച്ച പല വിവാദങ്ങളിലും വേറിട്ട അഭിപ്രായ പ്രകടനം നടത്തിയ വ്യക്തിയാണ് ഷമ്മി തിലകന്‍. അടുത്തിടെ അദ്ദേഹം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന കോഴിയുടെ വീഡിയോ ആണത്. ഇതാണെടാ അമ്മ എന്നായിരുന്നു കൂടെയുള്ള കമന്റ്. ഇതും ഏറെ ചര്‍ച്ചായി.

നീരജിന്റെ പോസ്റ്റിന് ശേഷം

നീരജിന്റെ പോസ്റ്റിന് ശേഷം

നടന്‍ സുശാന്ത് സിങിന്റെ മരണത്തിന് പിന്നാലെ സിനിമാ ലോകത്തെ വിവേചനം ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ നവാഗതരെ മുളയിലേ നുള്ളുന്ന ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്ന് നടന്‍ നീരജ് മാധവന്‍ പറഞ്ഞത് ഇതിനിടെയാണ്. നീരജിനെതിരെ ഫെഫ്ക രംഗത്തെത്തി. എന്നാല്‍ നീരജിന്റെ നിലപാടിനെ പിന്തുണച്ചായിരുന്നു ഷമ്മി തിലകന്റെ കുറിപ്പ്.

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

English summary
Actor Shammi Thilakan Says He did not feel till now Mammootty and Mohan lal a Super stars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X