'നാളെ ബിജെപിയില്‍ ചേരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ': കമന്റിന് ചുട്ടമറുപടിയുമായി ഷമ്മി തിലകന്‍
കൊച്ചി: വ്യത്യസ്തമായ വില്ലന്‍ വേഷങ്ങള്‍ കൊണ്ട് എന്നും മലയാളികളെ അമ്പരപ്പിച്ച താരമാണ് നടന്‍ ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ എല്ലാം തന്നെ പ്രതികരിക്കാറുണ്ടായിരുന്നു. ഓരോ വിഷയങ്ങളിലും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന താരം കൂടിയാണ് ഷമ്മി. ഫേസ്ബുക്കില്‍ ആക്ടിവായ താരത്തിന് ഇപ്പോള്‍ നാല് ലക്ഷം പേരാണ് പിന്തുടരുന്നത്. ഈ സന്തോഷത്തെ കുറിച്ച് ഷമ്മി ഒരു പോസ്റ്റ് കഴിഞ്ഞ പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍ ആ പോസ്റ്റിന് താഴെ ഒരാള്‍ പങ്കുവച്ച കമന്റും അതിന് ഷമ്മി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കമന്റായിരുന്നു അത്. ഷമ്മിയെ കൂടാതെ നിരവധി ആരാധകരും ആ കമന്റിന് മറുപടി നല്‍കുന്നുണ്ട്. ആയാളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയാണ് ഷമ്മി തിലകന്‍ നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. വിശദമായി വായിക്കാം.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ഫേസ്ബുക്കില്‍ നാല് ലക്ഷം പേര്‍ പിന്തുടരുന്ന സന്തോഷം പങ്കുവച്ച് ഷമ്മി കുറിച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ഫേസ്ബുക്കിന് ലക്ഷങ്ങള്‍ നല്‍കി ''പ്രൊമോഷന്‍' ചെയ്ത് ഉണ്ടാക്കിയെടുത്തതല്ല. 'മനുഷ്യപ്പറ്റുള്ള നടന്‍' എന്ന നിലയില്‍ സമൂഹം അറിഞ്ഞു നല്‍കിയ അംഗീകാരമാണ്..!
ഒരുപാട് സന്തോഷം..! കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെടാന്‍ അതിയായ ആഗ്രഹമുണ്ട്- ഷമ്മി തിലകന്‍ കുറിച്ചു.

ഈ പോസ്റ്റിന് താഴെ ഒരാള്‍ പങ്കുവച്ച കമന്റിനാണ് ഷമ്മി മറുപടി നല്‍കിയത്. എന്തിന്റെ പേരിലാണ് താങ്കളെ ഞാന്‍ വിശ്വസിക്കേണ്ടത്.... കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ചില നിലപാടുകള്‍ പരിശോധിച്ചാല്‍ താങ്കള്‍ നാളെ ചിലപ്പോള്‍ ബിജെപിയില്‍ ചേരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ- എന്നായിരുന്നു മുബാറക്ക് റാവുത്തര്‍ എന്നയാള്‍ കമന്റ് ചെയ്തത്.

ഈ കമന്റിന് അയാളുടെ പേര് എടുത്ത് പറഞ്ഞാണ് ഷമ്മി തിലകന്‍ മറുപടി നല്‍കിയത്. മുബാറക്ക് റാവുത്തര്‍ കഴിഞ്ഞുപോയ ഇന്നലകളക്കുറിച്ചും, വരാനിരിക്കുന്ന നാളെകളെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു വിഷമിക്കാതിരിക്കുന്നതാണ് 'ഇപ്പോള്‍' നല്ലത്- ഷമ്മി തിലകന്‍ കമന്റായി കുറിച്ചു. താരത്തിന്റെ ഈ മറുപടിക്ക് നിരവധി പേരാണ് ലൈക്ക് ചെയ്തത്.

ഷമ്മിയെ കൂടാതെ നിരവധി ബിജെപി അനുകൂല പ്രൊഫൈലുകളും ഇയാള്‍ മറുപടി നല്‍കി. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നാല്‍ ഭൂമി ഇടിഞ്ഞുപോകുമോ, ഇത് ഏതെങ്കിലും പാര്‍ട്ടിയുടെ പേജ് അല്ലല്ലോ, അദ്ദേഹം പേഴ്‌സണല്‍ പേജല്ലേ എന്നായിരുന്നു ഒരാളുടെ മറുപടി. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്താലായും ഈ കമന്റും ഷമ്മിയുടെ മറുപടിയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

അതേസമയം, ഫേസ്ബുക്കില്‍ നാല് ലക്ഷം ഫോളോവേഴ്‌സ് തികച്ച ഷമ്മിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതില്‍ ചില കമന്റുകള്‍ ഇങ്ങനെയായിരുന്നു, ഷമ്മി ചേട്ടാ തിലകന്‍ ചേട്ടനെ ഒരു പാടിഷ്ട്ടമായിരിന്നു കൊല്ലംകാരന്‍ എന്നതിലുപരി ഓരോ വേഷങ്ങളും അമ്മയുമായി തെറ്റി ഒരു നടന്‍ എന്നതിലുപരി നട്ടെല്ലുള്ള ഒരു മഹാനായ മനുഷ്യന്‍ എന്ന് കണ്ടപ്പോള്‍ ആ ഇഷ്ടത്തിന് അളവില്ലാതായി ആ അച്ഛന്റെ അതെ പ്രകൃതവും സ്വഭാവവും അത് പോലെ വരുമ്പോള്‍ ഒരു പാടിഷ്ടം പിന്നെയും തോന്നും ചേട്ടാ- പ്രകാശ് എന്നയാള്‍ കമന്റ് ചെയ്തു.

പ്രജ എന്നുപറയുന്ന സിനിമ ഒരു ബോക്‌സോഫീസ് ഹിറ്റ് അല്ല. നമ്മള്‍ പ്രതീക്ഷിച്ചതു പോലെ ആ പടം വിജയിച്ചില്ല. പക്ഷേ അതില്‍ ചേട്ടന്റെ പെര്‍ഫോമന്‍സ്. അതിലെ ഡയലോഗ് പ്രസന്റേഷന്‍ ഇവയെല്ലാം. വളരെയധികം അഭിനന്ദനാര്‍ഹമാണ്... അതിലും വളരെ ശക്തമായ കഥാപാത്രങ്ങള്‍ ഇനിയും ചേട്ടനു ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു- സുനീഷ് എന്നയാള്‍ കമന്റ് ചെയ്തു.
Recommended Video

സ്വന്തമായി ഒരു സ്ഥാനം ... അതും ആരുടെയും സഹായമോ ശുപാര്‍ശയോ കൂടാതെ.. അതിലാണ് സര്‍ താങ്കളോട് ബഹുമാനം. താങ്കള്‍ ചെയ്ത ചെറിയ വേഷങ്ങള്‍ പോലും എനിക്ക് ഇഷ്ടമായിരുന്നു. ലേലം എന്ന സിനിമയിലെ ചെറിയ വേഷം മുതല്‍ .. ഒറ്റയാള്‍ പട്ടാളം എന്നതിലെ ആ കോമഡി വേഷം വരെ. സല്യൂട്ട് സര്‍- സിബി മാത്യു കമന്റായി കുറിച്ചു.












Click it and Unblock the Notifications