India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയിലെ വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞത്,അടിത്തറ തോണ്ടണമെന്നില്ല,മമ്മൂട്ടിക്കറിയാം'; ഷമ്മി തിലകൻ

Google Oneindia Malayalam News

കൊച്ചി : താര സംഘടനയായ അമ്മയ്ക്കെതിരെ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ രംഗത്ത്. അമ്മയുടെ അടിത്തറ തോണ്ടണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മ സംഘടനയില്‍ ഇപ്പോള്‍ നടക്കുന്നത് താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കൗണ്ടര്‍ ബ്ലാസ്റ്റ് മാത്രം ആണ്.

റിപ്പാർട്ടിലൂടെ വ്യക്തമാക്കുന്നത് സംഘടനയില്‍ നടക്കുന്ന മോഷണത്ത കുറിച്ചും അനീതിയെ കുറിച്ചും വൃത്തികേടുകളെ കുറിച്ചും നീതിയുക്തമല്ലാത്ത പരിപാടികളെ കുറിച്ചുമാണ്. തന്നോട് രേഖാമൂലമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്.

അതിനാൽ, തന്നെ എഴുതി കൊടുക്കുകയായിരുന്നു. ഇതിൽ ചിലര്‍ക്ക് ദോഷപ്രദമായ കാര്യങ്ങളുണ്ട്. അതിനുള്ള അവരുടെ 'കൗണ്ടര്‍ ബ്ലാസ്റ്റ്' ആണതെന്ന് ആയിരുന്നു ഷമ്മി തിളകന്റെ പ്രതികരണം. സത്യം സത്യമല്ലാതാകുന്നില്ല ഒരിക്കലും. അത് എന്നായാലും ജയിക്കും. ഒരു പക്ഷേ സത്യം കള്ളം എന്നു പറയുന്നതിന്റെ മൂടു പടം വെച്ച് മൂടാം.

1

എന്നായാലും അത് പുറത്തുവരും. തനിക്ക് അതിൽ വിശ്വാസമുണ്ടെന്നും ഷമ്മി തിലകന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് വ്യക്തമാക്കി.

ഷമ്മി തിലകന്റെ വാക്കുകൾ ;- 'അമ്മയുടെ അടിത്തറ തോണ്ടണം എന്ന് എനിക്ക് ആഗ്രഹമില്ല. എന്റെ കയ്യിലുളള ചില രേഖകള്‍ നടൻ മമ്മൂട്ടിക്ക് കാണിച്ചു കൊടുത്തു. ഭാവിയില്‍ ആരെങ്കിലും ഈ രേഖകളുമായി കോടതിയില്‍ പോയാല്‍ സംഘടന അടച്ച് പൂട്ടേണ്ടി വരും.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

2

അതു പോലുള്ള പ്രശ്‌നങ്ങളാണ് ഇതില്‍ ഉള്ളതെന്ന് മമ്മൂക്കയെ ബോധ്യപ്പെടുത്തിയതാണ്. മമ്മൂക്കയും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അങ്ങനല്ല ഇങ്ങനെയാണെന്നൊക്കെ. പക്ഷേ കാര്യമില്ല. നിയമം നിയമമാണ്. ഭാവിയില്‍ ആരെങ്കിലും ഈ രേഖകളുമായി കോടതിയില്‍ പോയാല്‍ സംഘടന പൂട്ടിക്കെട്ടുമോയെന്ന് ചോദിച്ചപ്പോള്‍ അത് ശരിയാണെന്ന് മമ്മൂക്കയും പറഞ്ഞു.

3

'സംഘടനയുടെ നിലനില്‍പ്പിനെയും അവിടെ നടക്കുന്ന മോഷണത്തേക്കുറിച്ചും അനീതിയേക്കുറിച്ചും വൃത്തികേടുകളെക്കുറിച്ചും നീതിയുക്തമല്ലാത്ത പരിപാടികളെ കുറിച്ചുമൊക്കെയാണ് ഞാന്‍ പറഞ്ഞത്. അതും പ്രസിഡന്റ് എന്നോട് വാക്കാല്‍ ആവശ്യപ്പെട്ട്, രേഖാമൂലം ആവശ്യപ്പെട്ട് അതിന്റെ അടിസ്ഥാനത്തില്‍ എഴുതിക്കൊടുത്ത റിപ്പോര്‍ട്ടാണത്. ആ റിപ്പോര്‍ട്ടില്‍ ചിലര്‍ക്ക് ദോഷപ്രദമായ കാര്യങ്ങളുണ്ട്.

നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

4

അതിനുള്ള അവരുടെ 'കൗണ്ടര്‍ ബ്ലാസ്റ്റ്' ആണത്. അതുകണ്ട് പേടിക്കേണ്ട കാര്യമില്ല. ആത്മരോദനം എന്നു പറയുന്നത് പോലെ അവരുടെ വിഷമം കൊണ്ട് പറയുന്നതായിരിക്കാം. സത്യം സത്യമല്ലാതാകുന്നില്ല. എന്നായാലും സത്യം ജയിക്കും. ഒരു പക്ഷേ സത്യം കള്ളം എന്നു പറയുന്നതിന്റെ മൂടുപടം വെച്ച് മൂടാം. എന്നായാലും അത് പുറത്തുവരും. എനിക്ക് വിശ്വാസമുണ്ട്..'

5

അതേസമയം, ഇക്കഴിഞ്ഞ ഞായറാഴ്ച താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. ഈ യോഗത്തിൽ നടൻ ഷമ്മി തിളകനെ സംഘടനയിൽ നിന്നും പുറത്താക്കി എന്ന തരത്തിലുള്ള വാർത്താ റിപ്പോർട്ടുകളും പുറത്തു വന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ഇത്തരം വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

5

എന്നാൽ, അന്നേ ദിവസം വൈകിട്ട് നാല് മണിക്ക് നടത്തിയിരുന്ന വാർത്താ സമ്മേളനത്തിലൂടെ ഈ വാർത്തകളെ നിഷേധിച്ച് അമ്മ ഭാരവാഹികൾ പ്രതികരിച്ചു. ഷമ്മി തിലകൻ ഇപ്പോഴും താര സംഘടനയുടെ ഭാഗമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. നടന് പറയാനുള്ള കാര്യങ്ങൾ കേൾക്കുമെന്നു അതിന് ശേഷം, ഷമ്മിക്കെതിരെ നടപടി സ്വീകരിക്കുമെന്നും അമ്മ വ്യക്തമാക്കിയിരുന്നു. അമ്മയുടെ യോഗം മൊബൈൽ ഫോണിൽ പകർത്തുവാൻ ഷമ്മി തിളകൻ ശ്രമിച്ചിരുന്നു.

6

ഇത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് സംഘടനയ്ക്ക് ഉള്ളിൽ ഉണ്ടാക്കിയത്. ഇത്തരത്തിലുളള യോഗം ചിത്രീകരിക്കാൻ തയ്യാറായ പ്രവർത്തി തെറ്റായ മനോഭാവം ആണെന്നായിരുന്നു സംഘടനയ്ക്കുള്ളിലെ അഭിപ്രായം. 2021 - ൽ കൊച്ചിയിൽ നടന്ന അമ്മയുടെ യോഗത്തിലാണ് ഷമ്മി തിലകൻ വീഡിയോ ചിത്രീകരിക്കാൻ തയ്യാറായത്.

cmsvideo
  നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment
  7

  ഇത് വിവാദ സംഭവമായി പിന്നീട് മാറുകയായിരുന്നു. അമ്മ അച്ചടക്ക സമിതിക്ക് വിശദീകരണം നൽകാൻ പോലും വിഷയത്തിൽ ഷമ്മി തിലകൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ താര സംഘടനയായ അമ്മ ഭാരവാഹികൾക്ക് എതിരെ സമൂഹ മാധ്യമത്തിലൂടെ ആരോപണങ്ങൾ ഉന്നയിച്ച് നടൻ രംഗത്തെത്തിയിരുന്നു. എന്നാൽ, നടന്റെ ഈ പ്രതികരണം അച്ചടക്ക ലംഘനമാണെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

  English summary
  Actor shammy thilakan reacted against amma organization over latest issues goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X