സര്‍... ഷോക്ക് ട്രീറ്റ്‌മെന്റ് വേണം... ധനമന്ത്രിയോട് അല്‍പ്പം കാര്യം പറഞ്ഞ് ഷമ്മി തിലകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് നാളെ. കൊറോണ പ്രതിസന്ധിക്കിടെയുള്ള ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നാണ് പ്രതീക്ഷ. കിറ്റും വാക്‌സിനും മരുന്നുമായി വലിയ ചെലവാണ് സര്‍ക്കാരിന്. ശമ്പളം, പെന്‍ഷന്‍ തുടങ്ങി പതിവ് ചെലവ് വേറെ... ഈ സാഹചര്യത്തില്‍ കടമെടുത്ത് മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. എന്നാല്‍ എക്കാലത്തും കടമെടുക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ധനമന്ത്രി കെഎന്‍ ബാലഗോപാലിനുള്ളത്.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം
നികുതി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ച് അല്‍പ്പം ഗൗരവമുള്ള കാര്യം പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
Recommended Video

ഉദ്യോഗസ്ഥരുടെ ഈ 'കഴിവില്ലായ്മ'
ബഹുമാനപ്പെട്ട ധനമന്ത്രിയുടെ അറിവിലേക്ക്..;
"നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫലം കണ്ടില്ല..; പിരിച്ചെടുക്കാനായത് വളരെ ചെറിയ തുക മാത്രം"..!!
വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ 'കഴിവില്ലായ്മ' ആണോ അങ്ങ് ഉദ്ദേശിക്കുന്ന #പരിമിതി..?
അതിന് പാവപ്പെട്ട ജനങ്ങളുടെ മുതുകിൽ നികുതി ഭാരം കെട്ടിവെയ്ക്കുകയാണോ വേണ്ടത് എന്ന് അങ്ങ് ചിന്തിക്കുമന്ന് കരുതുന്നു.

നേട്ടം ഇക്കൂട്ടര്‍ക്ക്
നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം തന്നെ കഴിവുകെട്ടവരോ, ബുദ്ധിശൂന്യരോ ആണെന്നല്ല..; മറിച്ച്, ഇക്കൂട്ടരിൽ ചിലരുടെയെങ്കിലും കഴിവിൻ്റേയും, ബുദ്ധിയുടെയും ഗുണഭോക്താവാകുന്നത് മദ്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കുറേ മാഫിയ സംഘങ്ങൾ മാത്രമാണ്..!
ഭൂമിയുടെ വിപണിവിലക്കൊപ്പം എത്തുന്നതുവരെ ന്യായവില വർഷാവർഷം 10% വർദ്ധിപ്പിക്കുക എന്ന നയം സർക്കാരിനെ കൊണ്ട് എടുപ്പിച്ചതു പോലും, ഇക്കൂട്ടരുടെ കൂർമബുദ്ധി ആണെന്ന തിരിച്ചറിവിൽ ഇനിയെങ്കിലും നാം എത്തേണ്ടതുണ്ട്..!

എൻറെ അറിവിൽ
എൻറെ അറിവിൽ കൊല്ലം കോർപ്പറേഷനിലെ ഒരു കെട്ടിട ഉടമയിൽ നിന്നു മാത്രം വിവിധ ഇനങ്ങളിലായി പിരിക്കാനുള്ള കുടിശ്ശിക കോടികളാണ്..!
ഈ #നികുതികള്ളന് കഞ്ഞി വെച്ചുകൊടുത്ത വകയിലും, സർക്കാർ വാഹനത്തിന്റെ ഇന്ധനത്തിൽ #തിരിമറി നടത്തിയ വകയിലും ടി കോർപ്പറേഷനിലെ വിരമിച്ച സെക്രട്ടറി ഉൾപ്പെടെയുള്ള ചില #സാറമ്മാരും, കൊറേ വക്കീലമ്മാരും ലക്ഷാധിപതികളുമായി..!

ഷോക്ക് ട്രീറ്റ്‌മെന്റ് വേണം
ഇനിയും ചർച്ച നടത്തിക്കൊണ്ടിരുന്നാൽ ഇതിന് പരിഹാരമാകില്ല സർ..! മറിച്ച്, ഇക്കൂട്ടർക്ക് ഉടനടി "ട്രീറ്റ്മെൻറ്" കൊടുക്കുകയാണ് വേണ്ടത്..!
വെറും ട്രീറ്റ്മെൻറ് അല്ല #ഷോക്ക്ട്രീറ്റ്മെൻറ്..!
അതിനുള്ള ആർജ്ജവം അങ്ങ് കാണിക്കണമെന്ന് അപേക്ഷിക്കുന്നു.
പണ്ടാരോ പറഞ്ഞത് പോലെ..;
"ദുഷ്ടാ०ശ०കളയാതെദുർവ്രണമുണക്കിയാ-
ലൊട്ടുനാൾചെല്ലുന്നേര०പൊട്ടുമെന്നറിഞ്ഞാലു०"..!
മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications