• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂപ്പര്‍ സ്റ്റാറുകള്‍ക്കെതിരെ തുറന്നടിച്ച് ഷമ്മി തിലകന്‍, തിരിച്ചടിച്ച് ഫാന്‍സ്‌

Google Oneindia Malayalam News

കൊച്ചി: പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം മാധ്യമങ്ങളെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം കുട പിടിച്ച് എത്തിയത് വാര്‍ത്തയായിരുന്നു. പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ആണിത് കാണിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കം പ്രശംസിക്കുകയുണ്ടായി.

'ശസ്ത്രക്രിയ എന്ന പേരിൽ ലിംഗഭാഗത്തെ അവര്‍ വെട്ടിക്കീറി, മരണത്തിന് മുൻപ് ട്രാൻസ് വുമൺ അനന്യ പറഞ്ഞത്!'ശസ്ത്രക്രിയ എന്ന പേരിൽ ലിംഗഭാഗത്തെ അവര്‍ വെട്ടിക്കീറി, മരണത്തിന് മുൻപ് ട്രാൻസ് വുമൺ അനന്യ പറഞ്ഞത്!

പ്രധാനമന്ത്രിയുടെ കുട പിടിക്കല്‍ വൈറലായ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഇതോടെ ആരാധകരും ശക്തമായ പ്രതികരണങ്ങളുമായി രംഗത്ത് എത്തി. വായിക്കാം..

1

അച്ഛന്‍ തിലകനെ പോലെ തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് നടന്‍ ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയിലെ ഷമ്മി തിലകന്റെ പ്രതികരങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. സഹായികളെ കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളെ എന്ത് വിളിക്കണം എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ ചോദിക്കുന്നത്.

2

തന്റെ ഫേസ്ബുക്ക് പേജിൽ ഷമ്മി തിലകന്റെ ഉന്നയിച്ചിരിക്കുന്ന ചോദ്യം ഇങ്ങനെ: സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പർ താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..? ഷമ്മി തിലകന്റെ ഈ പോസ്റ്റിന് വ്യത്യസ്ത തരത്തിലാണ് ആളുകൾ പ്രതികരിക്കുന്നത്.

3

ഷമ്മി തിലകന്റെ പോസ്റ്റിന് ലഭിച്ച ചില കമന്റുകൾ നോക്കാം:

* ''തിലകനും പണ്ട് കുട പിടിപ്പിച്ചിട്ടുണ്ട്.... താങ്കളത്രയ്ക്കാകാതെ പോയതിന് പേരില്ലാത്ത 'super ' താരങ്ങളുടെ നെഞ്ചത്തോട്ട് കയറിയിട്ടെന്ത് കാര്യം... ഓരോ ചീപ്പ് പട്ടി ഷോ''

* '' 'അമ്മ' അറിയേണ്ട..പെട്ടെന്ന് പോസ്റ്റ്‌ delete ചെയ്യു,,അല്ലെങ്കിൽ അമ്മയുടെ മാപ്പിളമാർ എല്ലാം കൂടി വന്നു മൂക്ക് ചെത്തും..''

* '' ആ സൂപ്പർ താരങ്ങളുടെ ഒക്കെ വിചാരം അവരൊക്കെ വലിയ ജന്മിമാർ ആണെന്നാണ്''

4

* ''സ്വയം കുട പിടിക്കാൻ കഴിയുമോ സകീർ ഭായിക്ക് മോദി BUT I CAN''

* ആ കുടപിടിക്കുന്നതിന് അവർക്ക് ശമ്പളം നൽകുന്നുന്നുണ്ടെങ്കിൽ അതൊരു തെറ്റല്ല. കാരണം ജോലി ഇതാണ് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അവരത് ചെയ്യുന്നത്. താങ്കൾ സൂപ്പർ താരമായിരുന്നെങ്കിൽ താങ്കളും ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്യുക, ഉറപ്പ്''.

* ''പറയേണ്ട കാര്യം ഒരു മടിയും കുടാതെ ധൈര്യമായി പറഞ്ഞു. അതാണ് നിലപാട്. ഷമ്മി ഇപ്പോളാണ് ഹീറോയായത്''

5

* ''താര ജാഡയാണ് താങ്കൾ ഉദ്ദേശിച്ചത്.. എങ്കിൽ ,മലയാള സിനിമയിലെ.. അനിഷേധ്യ അഭിനേതാവ്.. ശ്രീ..തിലകനും.. ജാഡയുണ്ട്.. താങ്കൾ ഉദ്ദേശിച്ച സൂപ്പർ താരങ്ങൾക്ക്.. ഒന്നും ഇല്ലാത്ത.. ഒരു ഒന്നൊന്നര ജാഡ... അനുഭവം സാക്ഷി... വെറുതെ...വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് ഇപ്പോ .. ഉള്ള ഇടം കൂടി ഇല്ലാതാക്കണോ... നിങ്ങൾ മലയാള സിനിമയിൽ വേണം.. അച്ഛനെ പോലെ ജാഡയില്ലാതെ...''

* ''സൂപ്പർ താരങ്ങൾ അവരുടെ കുടപിടിക്കുന്ന ഒരാൾക്ക് പണി കൊടുക്കുന്നു.. സ്വന്തമായി കുടപിടിക്കുന്ന ആൾ എല്ലാവർക്കും പണി കൊടുക്കുന്നു...''

6

* ''കുട പിടിക്കുന്നത്‌ ഒരു തെറ്റൊന്നും അല്ലാ അത്‌ വഴി ഒരുത്തന്റ്‌ ജീവിതം നടന്ന് പോകുമെങ്കിൽ.പിടിക്കാൻ ആളുണ്ടെങ്കിൽ പിടിക്കട്ടേ.പക്ഷേ എനിക്ക്‌ ഇഷ്ടം സ്വയം പിടിക്കുന്നതാ കാരണം മഴയത്ത്‌ അതൊരു സുഖാണ്‌..''

* '' എന്തായാലും താങ്കൾക്ക് ആരും കുട പിടിച്ചുതരുമെന്ന് സ്വപ്നത്തിൽപോലും കരുതണ്ടാ.. ട്ടാ. കഷ്ടം''.

* '' കുട പിടിക്കുന്ന കാര്യസ്ഥനും ശമ്പളം കിട്ടില്ലേ, സിനിമ ഇൻഡസ്ടറി ഒരുപാട് പേർക്കു തൊഴിൽ നൽകുന്ന മേഖലയല്ലേ, ഇങ്ങനെ ഒക്കെ എഴുതി ആ പാവം കാര്യസ്ഥരുടെ കഞ്ഞികുടി മുട്ടിക്കല്ലേ. സക്കീർ ഭായ് കെ ദോസ്തേ''

7

* ''താങ്കളെ പോലെ ഉള്ള നല്ല നടന്മാർ മലയാളത്തിന് ആവശ്യമാണ് എങ്കിലും പറയട്ടെ ജാഡ ഇല്ലാത്ത സിനിമ നടൻമാർ മലയാളത്തിൽ കുറവാണ് നിങ്ങൾ ഇപ്പൊ ചെയ്തതു കൊണ്ടിരിക്കുന്നത് ശുദ്ധ വിഡ്ഢിത്തരമാണ് മലയാള സിനിമയിലെ ഒരു മഹാപ്രസ്ഥാനമായ അമ്മ എന്ന സങ്കടനയോട് ഒരു ഒറ്റയാൻ യുദ്ധമാണ് താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് ഉള്ള സമയത്തു അവരോടൊപ്പം സഹകരിച്ചു മുന്നോട്ടു പോകുക അവസരം നഷ്ട്ടപ്പെടുത്താതെ''

8

* '' കാര്യസ്ഥന്മാരെകൊണ്ട് കുട പിടിപ്പിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്. പക്ഷെ സൂപ്പർതാരങ്ങൾ ക്യാൻ''

* '' അമ്മ എന്നാ വാക്ക് ഒരിക്കലും ചേരാത്ത ഒരു സംഘടന ആ പേര് തന്നെ ചിത്താക്കിയതാണ് തിലകൻ എന്ന മഹാ നടന്റെ കാര്യംത്തിൽ ഒരിക്കലും ചേരാത്ത ഓരോ പദവിയും കൊണ്ട് നടക്കുന്ന കുറെ സൂപ്പർ സ്റ്റാറുകൾ''

* '' കുട പിടിക്കാൻ ആൾക്കാർ ക്യു ആണെങ്കിൽ നമ്മൾ എന്തിന് പിടിപ്പിക്കാതിരിക്കണം. 'മണ്ടന്മാർ 'പിടിക്കട്ടെന്നെ...''

9

* ''കുട പിടിക്കുന്നത് അവർക്ക് പൈസ കിട്ടുന്നത് കൊണ്ടാണ്. അല്ലാതെ ഈ പറഞ്ഞ സൂപ്പർസ്റ്റാറുകൾ അവരെ ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നതല്ല''

* ''ങ്ങക്ക് ഇനി മലയാള സിനിമേല്‍ ഒരു ചാന്‍സും വേണ്ടേ.... എല്ലാരെയും വെറുപ്പിച്ചാ വല്ലതും നടക്കുമോ...(പറഞ്ഞതെല്ലാം സത്ത്യമാണെങ്കീ പോലും)''

* ''തിലകൻ എന്ന മഹാ നടനു ചീത്തപ്പേര് ഉണ്ടാക്കരുത് sir, അദ്ദേഹത്തിന് ലാലേട്ടനോട് മമ്മൂക്കയോട് ഒരു വിരോധവുമില്ല ഉള്ളത്. വേറെ ചില ആളുകളോട് ആണ്''

cmsvideo
  Priyadarshan praises Narendra modi's simplicity | Oneindia Malayalam
  10

  * '' കാര്യം നേടാൻ കു ടപ്പിടിക്കില്ല എന്നൊരു തീരുമാനം എടുത്താൽ തീർന്നുകാര്യം.. മറിച്ചു പ്രതിഫലം വാങ്ങുന്ന ജോലി ആണേൽ അന്തസായി ചെയ്യാം, ചെയ്യിക്കാം...പ്രതിഫലം വാങ്ങി സിനിമയിൽ എന്തൊക്കെ രീതിയിൽ അഭിനയിക്കുന്നു, അതൊരു ജോലി ആയതു കൊണ്ടല്ലേ...''

  * ''സൂപ്പർ താരങ്ങൾ മാത്രമല്ല കുടപിടിപ്പിക്കുന്നത്.. ഇന്നലെ പൊട്ടി മുളച്ച ഞാഞ്ഞൂലുകളും ചെയ്യിപ്പിയ്ക്കുന്നുണ്ട്. അതിൽ തെറ്റ് കാണണ്ട പലപ്പോഴും അതൊരു ആവശ്യകതയാണ്. സൂപ്പർ താരങ്ങളെപ്പറഞ്ഞാലെ post ന് ഒരു ഗുമ്മ് കിട്ടത്തുള്ളൂ അല്ലേ ഏട്ടാ..''

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actor Shammy Thilakan slams super stars in Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X