• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്; പ്രതിസന്ധി ഘട്ടം എന്നൊന്നില്ലെന്ന് ഷെയിന്‍ നിഗം

  • By Desk

തിരുവനന്തപുരം: യുവ നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കങ്ങളുടെ ഭാഗമായാണ് മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് ആരോപണം ശക്തമായത്. ചില യുവനടന്‍മാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു കൊച്ചിയില്‍ വിളിച്ചു ചേര്‍ച്ച പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ ആരോപിച്ചത്.

ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം തന്നെ തെളിവുകള്‍ ഇല്ലാത്ത നിര്‍മ്മാതാക്കളുടെ ആരോപണത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദനും. വിശദാംശങ്ങള്‍ ഇങ്ങനെ..

എല്ലാ സമയവും ഒരു പോലെ

എല്ലാ സമയവും ഒരു പോലെ

സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് ഷെയിന്‍ നിഗം കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത്. എന്നെ സംബന്ധിച്ച് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല. മറ്റ് വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഷെയിൻ പറഞ്ഞു. വലിയ പെരുന്നാൾ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയായിരുന്നു ഷെയിന്‍ നിഗം കോഴിക്കോട് എത്തിയത്.

അമ്മയുടെ എക്സിക്യൂട്ടീവ്

അമ്മയുടെ എക്സിക്യൂട്ടീവ്

അമ്മയുടെ എക്സിക്യൂട്ടീവ് ഈ മാസം ഒമ്പതിന് ചേരാനിരിക്കുകയാണ്. ഈ യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തേയും വിളിപ്പിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്‍ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ചില ഉറപ്പുകള്‍ നേടിയെടുക്കാനാണ് സംഘടനയുടെ നീക്കം.

ഉറപ്പ് വാങ്ങണം

ഉറപ്പ് വാങ്ങണം

ഷെയ്ന്‍ നിഗത്തില്‍ നിന്നുള്ള ഉറപ്പ് വാങ്ങിയതിന് ശേഷം അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഡിസംബര്‍ 22 അമ്മ നിര്‍വാഹക സമിതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ യോഗം ജനുവരിയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

സംഘടന പറയുന്നതിന് അനുസരിച്ച്

സംഘടന പറയുന്നതിന് അനുസരിച്ച്

യോഗത്തില്‍ സംഘടന പറയുന്നതിന് അനുസരിച്ച് എല്ലാ കാര്യങ്ങളിലും മുന്നോട്ടു പോകാമെന്നാണ് ഷെയിന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ കത്തില്‍ ഇക്കാര്യം ഷെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്‍റെ പകര്‍പ്പ് സ്വന്തം സംഘടനായ അമ്മയ്ക്ക് കൈമാറിയിട്ടുണ്ട്.

25 ലക്ഷം

25 ലക്ഷം

എന്നാല്‍ കരാര്‍പ്രകാരം ഇരുപത്തിയഞ്ചുലക്ഷം രൂപ പ്രതിഫലം വാങ്ങിയ ഷെയിന്‍ എത്രയും പെട്ടെന്ന് ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നിര്‍മാതാക്കള്‍. 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം വീണ്ടും 20 ലക്ഷം വേണമെന്ന് പറയുന്നത് മര്യാദ കേടാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത്ത് പറഞ്ഞു. ഇത്തരം സമീപനം മറ്റൊരു നടന്‍മാരില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാല് സിനിമകള്‍ കൂടി

നാല് സിനിമകള്‍ കൂടി

ഷെയ്നുമായി കരാര്‍ ഉണ്ടായിരുന്നു നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനും നിര്‍മ്മാതാക്കള്‍ ഇന്ന് തീരുമാനിച്ചിട്ടുണ്ട്. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് നടപടി തുടങ്ങിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രഷറര്‍ ബി രാകേഷ് ആണ് സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയത്.

മാപ്പ് നല്‍കണം

മാപ്പ് നല്‍കണം

നേരത്തെ നിര്‍മ്മാതാക്കള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും താരസംഘടനയ്ക്കും കത്ത് നല്‍കിയിരുന്നു. തന്‍റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പാരമര്‍ശം നടത്തിയതെന്നും ഷെയിന്‍ കത്തില്‍ വിശദീകരിച്ചു.

പരാമർശിച്ചില്ല

പരാമർശിച്ചില്ല

എന്നാല്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ് പൂർത്തീക്കരിക്കുന്നതിനെ കുറിച്ച് ഷെയ്ന്‍ കത്തില്‍ യാതൊന്നും പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഷെയ്നുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന നിലപാടിൽ നിർമ്മാതാക്കൾ എത്തുകയായിരുന്നു. ഇതോടെ ഒമ്പതാം തീയതി ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് വലിയ പ്രാധാന്യമാണ് വന്നിരിക്കുന്നത്.

അമ്മ ഇടപെടണം

അമ്മ ഇടപെടണം

ഷെയ്ന്‍ നിഗം ഇനി സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താര സംഘടനായ അമ്മ ഇടപെടണമെന്ന് ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്ത് ഫെഫ്കയേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അറിയിക്കണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

അഭിനയിക്കണം

അഭിനയിക്കണം

ഷെയ്ന്‍ അഭിനയിക്കണം, അതില്‍ യാതൊരു സംശയവും ഇല്ല. പക്ഷെ അഭിനയിക്കുമ്പോള്‍ അദ്ദേഹം പ്രൊഫഷണലിസം പുലര്‍ത്തം. അക്കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാല്ല. ഇനി പരിഹാരമുണ്ടാകണെങ്കില്‍ അദ്ദേഹത്തിന്‍റെ സംഘടന ഇടപെടണം. സംഘടന അക്കാര്യത്തില്‍ ഒരു വ്യക്തത ഞങ്ങള്‍ക്ക് തരണം- ഒരു അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമാ അഭിനേതാക്കളെ മൊത്തം കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്; പ്രതികരണവുമായി ഉണ്ണിമുകുന്ദന്‍

ജെഎന്‍യു; ഈ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടില്ലെന്ന് ഐഷി ഘോഷിന്‍റെ അമ്മ

English summary
actor shane nigam at calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X