കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് സഞ്ചരിക്കുകയാണ് യുവനടന്‍ ഷെയ്ന്‍ നിഗം. വെയ്ല്‍ എന്ന സിനിമയില്‍ നടന്‍ സഹകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ കൂടുതല്‍ സിനിമകളില്‍ താരത്തിനെതിരെ ആരോപണം ഉയരുന്നു. സിനിമയുടെ ലുക്കിന് ചേരാത്ത വിധത്തില്‍ മുടിമുറിച്ചുവെന്ന ആക്ഷേപം വെയ്‌ലിന്റെ അണിയപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു.

തൊട്ടുപിന്നാലെ ഉല്ലാസം സിനിമയില്‍ കരാറിന് വിരുദ്ധമായി കൂടുതല്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് ആരോപണം. ഖുര്‍ബാനി എന്ന സിനിമയിലും താരം സഹകരിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഷെയ്ന്‍ നിഗം തള്ളി....

കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു

കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിങ് വേളയില്‍ കൂടുതല്‍ പ്രതിഫലം ഷെയന്‍ നിഗം ആവശ്യപ്പെട്ടെന്നാണ് ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കരാര്‍ വേളയില്‍ 25 ലക്ഷം രൂപയാണ് ഉറപ്പിച്ചിരുന്നത്. എന്നാല്‍ ഡബ്ബിങ് വേളയില്‍ 20 ലക്ഷം കൂടി വേണമെന്ന് താരം ആവശ്യപ്പെട്ടുവത്രെ.

രണ്ടു പരാതികളും ചര്‍ച്ച ചെയ്യുന്നു

രണ്ടു പരാതികളും ചര്‍ച്ച ചെയ്യുന്നു

ആവശ്യപ്പെട്ട കൂടുതല്‍ തുക തന്നില്ലെങ്കില്‍ ഡബ്ബിങിന് എത്തില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞുവെന്നാണ് ഉല്ലാസം അണിയ പ്രവര്‍ത്തകരുടെ പരാതി. വെയ്ല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിക്കൊപ്പം ഉല്ലാസത്തിന്റെ പരാതിയും നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം പരിഗണിക്കുന്നുണ്ട്.

 അച്ചടക്ക നടപടി വന്നേക്കും

അച്ചടക്ക നടപടി വന്നേക്കും

തുടര്‍ച്ചയായി വിവാദത്തില്‍പ്പെടുന്ന ഷെയ്ന്‍ നിഗത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങള്‍ താരം നിഷേധിക്കുന്നു. അതിനിടെയാണ് ഖുര്‍ബാനി നിര്‍മാതാവുമായി ഷെയ്ന്‍ നിഗം ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 സംഭാഷണം ഇങ്ങനെ

സംഭാഷണം ഇങ്ങനെ

ഖുര്‍ബാനി നിര്‍മാതാവ് മഹാസുബൈറുമായി ഷെയ്ന്‍ നിഗത്തിന്റെ ഫോണ്‍ സംഭാഷണം എന്ന പേരിലാണ് ഓഡിയോ പ്രചരിക്കുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അടിമാലിയില്‍ ഷൂട്ട് ചെയ്യുന്നതിന് നടന്‍ സമ്മതം തേടിയാണ് നിര്‍മാതാവ് വിളിക്കുന്നത്. ഇമോഷണല്‍ രംഗമായതിനാല്‍ വേഗത്തില്‍ വന്ന് ഷൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് താരം മറുപടി നല്‍കുന്നതാണ് ഓഡിയോ.

 ഞാനൊരു മനുഷ്യനാണ്

ഞാനൊരു മനുഷ്യനാണ്

ഞാനൊരു മനുഷ്യനാണ് സുബൈര്‍ക്കാ. എനിക്ക് മൂഡ് വന്നാലേ അഭിനയിക്കാനാകൂ. എന്റെ അധ്വാനത്തെ കുറിച്ച് എനിക്കറിയാം. ഒരാളുടെ വശത്തുനിന്ന് മാത്രം ചിന്തിക്കരുത്. എനിക്കും കുടുംബമുണ്ടെന്നും ഷെയ്ന്‍ നിഗം പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ ഓഡിയോ ക്ലിപ്പ്.

വീട്ടില്‍ പ്രാരാബ്ദം പിടിച്ചുകിടന്നപ്പോള്‍

വീട്ടില്‍ പ്രാരാബ്ദം പിടിച്ചുകിടന്നപ്പോള്‍

എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട. ഇത്രയും നാള്‍ ആരും കാത്തുനിന്നില്ലല്ലോ. എന്റെ വീട്ടില്‍ പ്രാരാബ്ദം പിടിച്ചുകിടന്നപ്പോള്‍ ആരും വന്നിട്ടില്ല. എനിക്കൊന്നും കേള്‍ക്കണ്ട. ഇന്ന് ഷൂട്ട് നടക്കില്ല. ബുദ്ധിമുട്ടുണ്ടെങ്കില്‍ നാളെ സംസാരിക്കാം. ഇന്ന് സംസാരിക്കാന്‍ എനിക്ക് സമയമില്ല... എന്നാണ് ക്ലിപ്പിന്റെ അവസാന ഭാഗം.

ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം

ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം

അതേസമയം, ഉല്ലാസം നിര്‍മാതാവിന്റെ ആരോപണം തള്ളി ഷെയ്ന്‍ നിഗം. 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്ന് നടന്‍ അറിയിച്ചു. പണം മുന്‍കൂര്‍ തന്നിരുന്നില്ല. എന്നിട്ടും താന്‍ അഭിനയിച്ചു. പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചുവെന്നും ഇതുപയോഗിച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഭരണം ബിജെപിക്ക് തന്നെ!! വിചിത്ര നീക്കവുമായി കോണ്‍ഗ്രസ്, പട്ടേലും ഖാര്‍ഗെയും...മഹാരാഷ്ട്രയില്‍ ഭരണം ബിജെപിക്ക് തന്നെ!! വിചിത്ര നീക്കവുമായി കോണ്‍ഗ്രസ്, പട്ടേലും ഖാര്‍ഗെയും...

English summary
Actor Shane Nigam Controversy: New Complaint discus in Producers meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X