കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം; ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നമുക്ക് നഷ്ടമായേക്കാം

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കനത്ത മഴ തുടരുകയാണ്. കേരളം ഇന്ന് മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഫോണ്‍ വിളിക്കുമ്പോഴുള്ള കൊവിഡ് സന്ദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷെയിന്‍ നിഗം. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഷെയിന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്..ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുകയാണെന്ന് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shane

Recommended Video

cmsvideo
Karipur flight: passengers shares experience | Oneindia Malayalam

കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഷെയിന്‍ വ്യക്തമാക്കി. അതേസമയം, താരത്തിന്റെ അഭിപ്രായത്തോട് യോജിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ കാണാതായ 49 പേര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. 18 പേരാണ് ഇവിടെ നിന്ന് ഇതുവരെ മരിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ ആരംഭിച്ചിരുന്നത്. മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിവച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 11 പേരില്‍ ഒരാളൊഴികെയുള്ളവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം.

English summary
Actor Shane Nigam has requested that the corona message during phone calls be avoided for a while
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X