Get Updates
Get notified of breaking news, exclusive insights, and must-see stories!

'തനിക്കെതിരെ നുണ പ്രചാരണം, മാനസിക വിഷമമുണ്ടാക്കുന്നു; 'അമ്മ'യ്ക്ക് കത്തുമായി ഷെയിന്‍

കൊച്ചി: സിനിമ സംഘടകളുടെ വിലക്കില്‍ തന്റെ ഭാഗത്തുള്ള വിശദീകരണവുമായി നടന്‍ ഷെയിന്‍ നിഗം രംഗത്ത്. സിനിമ വിലക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട നടീനടന്മാരുടെ സംഘടനയായ അമ്മയ്ക്ക് നല്‍കിയ കത്തിലാണ് ഷെയിന്‍ നിഗം വിശദീകരണം നല്‍കുന്നത്.

തനിക്കെതിരെ നുണപ്രചാരണമാണെന്നും ആര്‍ ഡി എക്‌സ് എന്ന സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിര്‍മ്മാതാവ് സോഫിയ പോളാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഷെയിന്‍ നിഗം പറയുന്നു. ഷൂട്ടിംഗ് സമയത്ത് തനിക്ക് വൃത്തിഹീനമായ കാരവാനാണ് നല്‍കിയതെന്നും നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ മാതാവിനോട് മോശമായി പെരുമാറിയെന്നും ഷെയിന്‍ കത്തില്‍ ആരോപിക്കുന്നു.

ആര്‍ ഡി എക്‌സ് സിനിമയുമായി ബന്ധപ്പെട്ട് ദുബായിലുള്ളപ്പോഴാണ് സോഫിയ മാം എന്റെ അമ്മയെ വിളിക്കുന്നത് പിന്നീട് സൂം മീറ്റ് അറേഞ്ച് ചെയ്ത് സിനിമയുടെ ഡയറക്ടര്‍ നഹാസ് കഥപറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു റിപ്ലൈ ചോദിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് വായിക്കണം എന്ന് പറഞ്ഞു. ഷെയറിംഗ് സിനിമയോട് പൊതുവെ താല്പര്യം ഇല്ലാത്തതു കൊണ്ട് ആര്‍ ഡി എക്‌സ് വായിച്ചതിനു ശേഷം ഞാന്‍ ഇത് ചെയ്യുന്നില്ല എന്ന് സംവിധായകനെ അറിയിച്ചു.

shane

അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഷെയിനിനെ കണ്ടാണ് കഥ എഴുതിയതെന്നും, റോബര്‍ട്ട് (എന്റെ കഥാപാത്രം) എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചു കൊണ്ടാണ് സിനിമ മുന്നോട്ടു പോവുന്നതെന്നും', ഡയറക്ടറും പ്രൊഡ്യൂസറും ഉറപ്പു പറഞ്ഞതിന്റെ വിശ്വാസത്തില്‍ ആണ് ഞാന്‍ ഈ സിനിമ ചെയ്യാന്‍ തയ്യാര്‍ ആയതെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു.

നവംബര്‍ ഒന്നാംതീയതി ആണ് പ്രിയന്‍ സാറിന്റെ സിനിമയ്ക്കു എഗ്രിമെന്റ് ചെയ്തത്. അപ്പോ എനിക്ക് സെപ്തംബറും ഒക്ടോബറും ഒരു വര്‍ക്കും ചെയ്യുവാന്‍ സാധിച്ചില്ല. അത് കഴിഞ് ബാദുഷ പ്രൊഡ്യൂസ് ചെയ്യുന്ന നാദിര്‍ഷ ഡയറക്റ്റ് ചെയ്യുന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തു. പിനീട് ആര്‍ഡിഎക്‌സ് ഡയറക്ടര്‍ നഹാസ് പറഞ്ഞു.

ആക്‌സിഡന്റ് ആയ ആര്‍ടിസ്റ്റിന്റെ റസ്റ്റ് കഴിഞ് പ്രിയന്‍ സാറിന്റെ സിനിമ കഴിഞ്ഞ് ആര്‍ഡിഎക്‌സ് ജോയിന്‍ ചെയ്യണം എന്നും, പ്രൊഡ്യൂസര്‍ ഒത്തിരി ക്യാഷ് ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ആര്‍ട്ടിസ്റ്റുകളുടെയും, ഫൈറ്റ് മാസ്റ്ററിന്റെയും ഡേറ്റുകള്‍ ക്ലാഷ് ആവുമെന്നും പറഞ്ഞ് റിക്വസ്റ്റ് ചെയ്തത് കൊണ്ടേ ഡിസംബെരില്‍ ചെയ്യേണ്ട നാദിര്‍ഷായുടെ സിനിമ മാറ്റി വെച്ച് ആര്‍ഡിഎക്‌സ് സിനിമയ്ക്കു മുന്‍ഗണന കൊടുത്തതെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു.

ഇപ്പോള്‍ പ്രൊഡ്യൂസര്‍ നല്‍കിയ പരാതിയില്‍ മാര്‍ച്ച് 1 മുതല്‍ ഞാന്‍ സഹകരിക്കാത്തതുകൊണ്ടാണ് ഷൂട്ട് നടക്കാഞ്ഞത് എന്ന് പറയുന്നു. പക്ഷെ മാര്‍ച്ച് 8 നു നടന്ന മീറ്റിംഗില്‍ പ്രൊഡ്യൂസറും കോണ്‍ട്രോളറും ഇടവേള ബാബു ചേട്ടന്‌ടെയും പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും മുമ്പാകെ ലൊക്കേഷനില്‍ ഏറ്റവും മാന്യമായിട്ടും കൃത്യനിഷ്ഠതയോടെയും പെരുമാറിയ ആര്‍ട്ടിസ്റ്റ് ഞാന്‍ ആണ് എന്ന് പറഞ്ഞത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഇപ്പോ എന്തുകൊണ്ടാണ് ഇങ്ങനെ മാറ്റി പറയുന്നത് എന്ന് മനസിലാവുന്നില്ല. അതുപോലെ തന്നെ ആ മീറ്റിംഗില്‍ വെച്ച് മാര്‍ച്ച് 31 കൊണ്ട് ഷൂട്ട് തീരും എന്ന് പ്രൊഡ്യൂസര്‍ ഉറപ്പു നല്‍കിയുരുന്നു, എന്നിട്ടു സിനിമ പാക്കപ്പ് ആയതു ഏപ്രില്‍ 13 നു ആണ്. ഇനിയും ഒരു ദിവസം കൂടെ ഷൂട്ട് ഉണ്ട് എന്ന ഡയറക്ടര്‍ അറിയിച്ചിരുന്നു.

മാര്‍ച്ച് 8 നു മീറ്റിംഗ് നടന്നതിന് ശേഷം മാര്‍ച്ച് 9 മുതല്‍ 28 വരെ ഷൂട്ട് ഉണ്ടായിരുന്നു അതില്‍ 27 , 28 ഉം പ്രിയന്‍ സാറിന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി പോവണം എന്ന് നേരത്ത അറിയിച്ചിരുന്നു. ഇന്നസെന്റ് ഏട്ടന്‍ മരണപ്പെട്ടത് കൊണ്ട് 27 ഇന് പ്രൊമോഷന്‍ നടന്നില്ല. അപ്പോ ഉച്ച കഴിഞ് ഷൂട്ടിന് വിളിച്ചപ്പോള്‍ ഞാന്‍ ചെന്നു.

പിറ്റേ ദിവസം സിനിമയുടെ പ്രൊമോഷന്‍ ഉള്ളതിനാല്‍ രാത്രി 12 നു തീര്‍ത്തു വിടാം എന്ന് ഡിറക്ടറും ചീഫ് അസ്സോസിയേറ്റും, കോണ്‍ട്രോളറും സമ്മതിച്ചതും ആണ്. വെളുക്കെ 1:35 വരെ സഹകരിച്ചതിനു ശേഷം ചീഫ് അസ്സോസിയേറ്റ് വിശാഖിനെ അറിയിച്ചിട്ടാണ് ഞാന്‍ ഇറങ്ങിയത് . തീരെ വയ്യാത്തതുകൊണ്ടു അവിടെ ഉണ്ടായ മുതിര്‍ന്ന ആര്‍ട്ടിസ്റ്റുകളോട് പോലും പറയാതെ പോരേണ്ടി വന്നു . മാര്‍ച്ച് 29 നു പ്രൊമോഷന്‍ കഴിഞ്ഞേ എനിക്കെ തലവേദനയും തളര്‍ച്ചയും കാരണം റെനൈ മെഡിസിറ്റിയില്‍ അഡ്മിറ്റ് ആയി അപ്പോ ഡോക്ടര്‍ പറഞ്ഞത് ബോഡി വളരെ വീക്ക് ആണെന്നും റസ്റ്റ് ആവിശ്യം ആണെന്നും.

ഇതിനെ കാരണം 90 കളിലെ കാലഘട്ടത്തിനുവേണ്ടി വെയിറ്റ് ലോസ് ചെയ്യാന്‍ ഒരു നേരം മാത്രം ഭക്ഷണംകഴിച്ചതു കൊണ്ടും നൈറ്റ് ഷൂട്ടും ഡേ ഷൂട്ടുകളും മാറി മാറി വന്നത് കൊണ്ടുള്ള ഉറക്ക കുറവും ആണ്. ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയ വിവരം ഞങ്ങളെ നിരന്തരം ആയി വിളിക്കുന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവേഴ്‌സിനോടാണ് അറിയിച്ചത്.

അത് കഴിഞ് ഞാനും കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റ് അവൈലബിള്‍ അല്ലാത്തത് കൊണ്ടും 30 ഉം 31 ഉം ബ്രേക്ക് ആണെന്ന പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് അറിയിച്ചു. പിന്നെ ഏപ്രില്‍ 1 തൊട്ട് 7 വരെ ആരക്കുന്നത്ത് ഷൂട്ട് കഴിഞ്ഞ് 8നു ബ്രേക്ക് കഴിഞ്ഞേ 9 മുതല്‍ 13 വരെ ഷൂട്ട് ചെയ്തു പാക്ക് അപ്പ് ആയി.

ഇത് എല്ലാം ആണ് ആര്‍ഡിഎക്‌സ് സിനിമയും ആയി സംഭവിച്ച യാഥാര്‍ഥ്യങ്ങള്‍. അവിടെ വര്‍ക്ക് ചെയ്ത ബാക്കി ഉള്ളവരോട് ചോദിച്ചാലും എന്റെ സത്യാവസ്ഥ മനസിലാവും. അതുപോലെ തന്നെ മാധ്യമങ്ങളില്‍ എനിക്കെതിരെ വരുന്ന നുണ പ്രചാരണങ്ങള്‍ കാരണം ഞാന്‍ ഒരുപാടു മാനസിക വിഷമം അനുഭവിക്കുന്നുണ്ട്. ഇതിന് എനിക്കൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന് എന്റെ സംഘടനയോട് വിനീതമായി അപേക്ഷിക്കുകയാണെന്നും ഷെയിന്‍ കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+