കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലും എന്ന് പറഞ്ഞിട്ടും സിനിമ ചെയ്തു; ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു, മനസ് തുറന്ന് ഷെയ്ൻ നിഗം!

Google Oneindia Malayalam News

കൊച്ചി: സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച് ചെയ്യുന്ന ഒന്നാണ് യുവ നടൻ ഷെയിൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം. നടന്മാരുടെ സംഘടനയുമായി കഴിഞ്ഞ ദിവസം ഷെയിൻ നിഗം അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ അമ്മ ഇടപെടും എന്നാണ് പുറത്ത വരു്ന വിവരങ്ങൾ. വിഷയത്തിൽ അതിവേഗ നീക്കം തന്നെയാണ് നടന്മാരുടെ സംഘടനയായ അമ്മ നടത്തുന്നത്.

അമ്മ മുന്‍കൈയ്യെടുത്താണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ഷെയ്ന്‍ നിഗം തന്റെ നിലപാടുകള്‍ ഇടവേള ബാബുവിനെയും സിദ്ദീഖിനെയും അറിയിച്ചു. നേരത്തെ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയ വിഷയത്തില്‍ വീണ്ടും വിവാദമുണ്ടായതില്‍ അമ്മ ഭാരവാഹികള്‍ക്ക് ആശങ്കയുണ്ട്. ഇനിയൊരു തര്‍ക്കമുണ്ടാകില്ല എന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഇനി അന്തിമ ചര്‍ച്ച നടക്കൂ എന്ന നിലപാടിലാണ് അമ്മ.

ഷൂട്ടിങ് നീളുന്നത് പ്രശ്നമാണ്

ഷൂട്ടിങ് നീളുന്നത് പ്രശ്നമാണ്

ഷെയ്‌ന് പറയാനുള്ളതെല്ലാം കേട്ടു. നേരത്തെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയുന്നത്. എന്നാല്‍ ധാരണയുണ്ടാക്കിയ ശേഷം ഷൂട്ടിങ് ദിവസങ്ങള്‍ നീളുന്നത് ഒരു പ്രശ്‌നമാണെന്ന് തന്നെയാണ് അമ്മ വിലയിരുത്തുന്നതും. ഇനി ഫെഫ്കയുമായി ചര്‍ച്ച നടത്തുകയാണ് അമ്മയുടെ ലക്ഷ്യം. അതന് ശേഷം ഷെയ്ന്‍ നിഗവുമായി വീണ്ടും കാണും. ഇവരില്‍ നിന്നെല്ലാം ഇനി പ്രശ്‌നമുണ്ടാകില്ല എന്ന ഉറപ്പ് അമ്മയ്ക്ക് ലഭിക്കണം. അതിന് ശേഷം മാത്രമേ നിർമ്മാതാക്കളുമായി അമ്മ സംഘടന ചർച്ച നടത്തുവെന്നാണ് സൂചനകൾ.

അകറ്റി നിർത്താനുള്ള ഗൂഢാലോചന

അകറ്റി നിർത്താനുള്ള ഗൂഢാലോചന

ഇതിനിടയിൽ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് നടൻ ഷെയ്ൻ നിഗം രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്ന് തന്നെ വിലക്കിയത് അകറ്റി നിര്‍ത്താനുള്ള ഗൂഢോലോചനയാണെന്നാണ് ഷെയ്ൻ വിവാദങ്ങളെ കുറിച്ച് പറയുന്നത്. മതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയ്നിന്റെ പ്രസ്താവന. ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണ് ഞാന്‍ സഹകരിക്കില്ല എന്ന് പറഞ്ഞതെന്നും ഷെയ്ൻ ആരോപിച്ചു.

ആരുമുണ്ടാകില്ലെന്ന തിരിച്ചറിവ്

ആരുമുണ്ടാകില്ലെന്ന തിരിച്ചറിവ്

എന്നെ അറിയുന്നവര്‍ക്ക് എന്നെ നന്നായി അറിയാം. ഞാന്‍ ഷെയ്ന്‍ നിഗം എന്ന മനുഷ്യനായതിന് ശേഷമാണ് നടനായത്. നമുക്ക് സ്വസ്ഥതയും സമാധാനവും വേണം. ഞാന്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. കൂടിപ്പോയാല്‍ എനിക്കൊപ്പം ഉമ്മച്ചിയും സഹോദരിമാരും ഉണ്ടായിരിക്കും. അല്ലാതെ ആരുമുണ്ടാകില്ലെന്നും ആ തിരിച്ചറിവിൽ തന്നെയാണ് ഇവിടെ നിൽക്കുന്നതെന്നും ഷെയ്ൻ അഭിമുഖത്തിൽ വ്യക്തമാക്കി.

ജീവിതത്തിൽ അഭിനയിക്കാനറിയില്ല

ജീവിതത്തിൽ അഭിനയിക്കാനറിയില്ല

ഞാന്‍ വൈകാരികമായി പ്രതികരിക്കുന്ന ഒരാളാണ്, ബുദ്ധികൊണ്ട് പ്രതികരിക്കുന്ന ഒരു വ്യക്തിയല്ല. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. എനിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ഷെയ്ൻ വ്യക്തമാക്കി. ഷാജി എൻ കരുമിനെ പോലുള്ള സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. രാജീവ് സാറിന്റെ കൂടി ജോലി ചെയ്തിട്ടുണ്ട്. അവരെല്ലാവരും പിന്തുണച്ച്കൊണ്ടാണ് രംഗത്ത വന്നത്. അത്ര കുഴപ്പമുള്ള ആളാണ് ഞാന്‍ എങ്കില്‍ അവര്‍ അങ്ങനെ പറയുമോ?എന്നും ഷെയ്ൻ ചോദിക്കുന്നു.

പീഡനങ്ങൾ‌ സഹിച്ചു

പീഡനങ്ങൾ‌ സഹിച്ചു

വെലിന്റെ ഷൂട്ടിങ് സമയത്ത് പന്ത്രണ്ടരയ്ക്ക് വിളിച്ചു കൊണ്ടുവന്ന് ഒരുപാട് തവണ ഫോക്കസ് മാറ്റി ഷോട്ട് എടുപ്പിച്ചു. അതിനിടെ ഒരു പാട്ട് വച്ചപ്പോള്‍ അവര്‍ അത് നിര്‍ത്തി വയ്പ്പിച്ചു. ഇങ്ങനെ ഒരുപാട് തവണ പീഡനങ്ങൾ അനുഭവിച്ചിരുന്നുവെന്നും വെയിൽ എന്ന് സിനിമയിലെ വിവാദങ്ങളെ കുറിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പറയുന്നു.

നീതി ലഭിക്കണം

നീതി ലഭിക്കണം


തനിക്ക് നീതി ലഭിക്കണമെന്നും എല്ലാവരും സഹകരിച്ചാല്‍ മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ തയാറാണെന്നും ഷെയിന്‍ നിഗം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ജനങ്ങളെ എങ്ങനെയെങ്കിലും തനിക്കെതിരെ തിരിക്കണം. അതിനു വേണ്ടി കുറെ നുണകള്‍ ചിലര്‍ പറയുകയാണെന്നും ഷെയിന്‍ നിഗം പറഞ്ഞു.

സിനിമ പൂർത്തിയാക്കാൻ തയ്യാർ

സിനിമ പൂർത്തിയാക്കാൻ തയ്യാർ

മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ തയാറാണ് അവരും അതിനു തായാറാകണമെന്ന് തന്നെയാണ് ഷെയ്നിന്റെ നിലപാട്.സിനിമയോടും അതിനപ്പുറത്തേയ്ക്ക് വ്യക്തിയോടുമാണ് കടപ്പാട്. എന്നാല്‍ ആ വ്യക്തിയില്‍ നിന്നും വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായത്.സംവിധായകനില്‍ നിന്നാണ് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായത്.അതില്‍ തനിക്ക് നീതി കിട്ടണമെന്നും ഷെയിന്‍ നിഗം പറഞ്ഞു.

അബിയുടെ മകനായതുകൊണ്ട്

അബിയുടെ മകനായതുകൊണ്ട്

മുടി താന്‍ എടുത്തത് തന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതല്ലാതെ വേറൊരു മാര്‍ഗവും തനിക്ക് ഇപ്പോഴും ആലോചിച്ചിട്ട് കിട്ടുന്നില്ല.ഇതു കൂടാതെ വാക്കാല്‍ പറഞ്ഞിരിക്കുന്നതും എഗ്രിമെന്റ് ചെയ്തതുമായ സിനിമകള്‍ ചെയ്യാനുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട കഥകളാണ് താന്‍ ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഷെയിന്‍ നിഗം പറഞ്ഞു. അബിയുടെ മകന്‍ എന്നതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ഷെയിന് പരിഗണന നല്‍കുന്നതെന്ന പരാമര്‍ശങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അതിന്റെ പേരിലാണ് ഇതെല്ലാം ഉണ്ടാകുന്നതെന്നാണ് താന്‍ ഇപ്പോള്‍ കരുതെന്നായിരുന്നു ഷെയിന്‍ നിഗമിന്റെ മറുപടി.

English summary
Actor Shane Nigam on ban controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X