'ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ', പ്രതികരണവുമായി ഷെയിൻ നിഗം
കൊച്ചി: സംസ്ഥാനത്ത് ഞെട്ടിക്കുന്ന തരത്തില്‍ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നുളള ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രതികരിച്ച് നടന്‍ ഷെയിന്‍ നിഗം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നിലധികം മരണങ്ങളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊല്ലം സ്വദേശിനിയായ വിസ്മയയുടെ മരണത്തില്‍ നിരവധി സിനിമാ പ്രവര്‍ത്തകര്‍ പ്രതികരണവുമായി ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാര്‍ഹിക പീഡനത്തിന് ആത്മഹത്യ ഒരു പരിഹാരമല്ലെന്ന് ഷെയിന്‍ പറയുന്നു. സ്‌കൂളുകളില്‍ നിന്ന് ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഷെയിന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഷെയിൻ നിഗത്തിന്റെ വാക്കുകൾ: ' കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഢനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ "തോൾ"ക്കുകയല്ലെ സത്യത്തിൽ?
Recommended Video
കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ
നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.
ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍












Click it and Unblock the Notifications