Get Updates
Get notified of breaking news, exclusive insights, and must-see stories!

അബിഗേലിനെ കണ്ടുപിടിക്കുന്നതില്‍ മാധ്യമപ്രവർത്തകരുടെ പങ്കെന്ത് ? ഷെയിന്‍ നിഗത്തിന് പറയാനുള്ളത്

കൊല്ലം: ഓയൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ അബിഗേല്‍ എന്ന ആറുവയസ്സുകാരിയായ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയിന്‍ നിഗവും. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നുവെന്ന് വ്യക്തമാക്കിയ താരം കുട്ടിയെ കണ്ടെത്തുന്നതില്‍ മാധ്യമപ്രവർത്തകർ വഹിച്ച പങ്കിനേയും ഷെയിന്‍ നിഗം അഭിനന്ദിക്കുന്നു.

'കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.' ഷെയിന്‍ നിഗം കുറിച്ചു.

shane-nigam

കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

കൊല്ലം ഓയൂരില്‍ നിന്നും ഇന്നലെ വൈകീട്ട് തട്ടികൊണ്ടുപോകപ്പെട്ട ആറുവയസ്സുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും കൊല്ലം എസ് എന്‍ കോളേജ് വിദ്യാർത്ഥികളുമാണ് കുട്ടിയെ ആദ്യം കണ്ടെത്തുന്നത്. പൊലീസും പൊതുജനങ്ങളും ശക്തമായ വല വിരിച്ചതോടെ കുഞ്ഞുമായുള്ള സഞ്ചാരം ദുഷ്കരമാകുമെന്ന് മനസ്സിലാക്കിയ സംഘം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

അതേസമയം, കുഞ്ഞിനെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം പരിശോധിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവധി നല്‍കാമെന്ന് ആശുപത്രികൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞിനെ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ സന്തോഷം നൽകുന്നതാണ്. പോലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുട്ടിയെ തിരികെ കിട്ടിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+