കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...

  • By Desk
Google Oneindia Malayalam News

കൊച്ചി: ഒന്നിനുപിറകെ ഒന്നായി വിവാദങ്ങളില്‍പെട്ട യുവ നടന്‍ ഷെയ്ന്‍ നിഗം ഇനി പുതിയ ഭാവത്തില്‍. നിര്‍മാതാക്കളുമായി തര്‍ക്കം നിലനില്‍ക്കവെ അദ്ദേഹം നിര്‍മാതാവാകുന്നു. ഷെയ്‌നും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം സിനിമാ മേഖലയെ തന്നെ പിടിച്ചുലച്ചിരിക്കെയാണ് പുതിയ റോളില്‍ താരം എത്തുന്നത്. മനോരോഗ പരാമര്‍ശത്തില്‍ ഷെയ്ന്‍ ക്ഷമ ചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പുതിയ റോള്‍ നിര്‍മാതാക്കള്‍ക്കുള്ള മറുപടിയാണോ എന്ന ചോദ്യം ബാക്കിയാണ്.

രണ്ടു സിനിമകളാണ് ഷെയന്‍ നിഗം നിര്‍മിക്കാന്‍ പോകുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതോടെ 2020ല്‍ ഷെയ്ന്‍ നിഗം പുതിയ തലത്തിലേക്ക് കൂടി കാലെടുത്തുവയ്ക്കും. കൂടുതല്‍ വിവരങ്ങള്‍....

 ഇതാണ് രണ്ടു സിനിമകള്‍

ഇതാണ് രണ്ടു സിനിമകള്‍

പുതുമുഖ സംവിധായകര്‍ ഒരുക്കുന്ന സിംഗിള്‍, സാരമണി കോട്ട എന്നീ ചിത്രങ്ങളാണ് ഷെയ്ന്‍ നിഗം നിര്‍മിക്കാന്‍ പോകുന്നത്. രണ്ടു ചിത്രങ്ങളിലും ഷെയ്ന്‍ നിഗത്തിന് റോളുണ്ടാകുമോ എന്ന് വ്യക്തമല്ല. താരം അഭിനയിച്ചാലും ഇല്ലെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിവരം പുറത്തുവന്നത് ഏവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

മനോരോഗ പരാമര്‍ശം

മനോരോഗ പരാമര്‍ശം

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഷെയ്ന്‍ നടത്തിയ മനോരോഗ പരാമര്‍ശം വിവാദമായിരുന്നു. നിര്‍മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടാക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മനോവിഷമമാണോ അതോ മനോരോഗമാണോ എന്നായിരുന്നു ഷെയ്‌നിന്റെ തിരിച്ചുള്ള ചോദ്യം. ഇതോടെ നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചിരുന്നു.

 ഖേദപ്രകടനത്തിന് പിന്നാലെ

ഖേദപ്രകടനത്തിന് പിന്നാലെ

താരസംഘടന അമ്മ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുത്ത് പരിഹരിക്കാന്‍ ശ്രമിക്കവെയാണ് ഷെയ്‌നിന്റെ മനോരോഗ പരാമര്‍ശമുണ്ടായത്. ഇതോടെ അമ്മ പിന്‍മാറി. മറ്റു സംഘടനകളും ഉള്‍വലിഞ്ഞു. വിവാദം കത്തിയതോടെ ഷെയ്ന്‍ നിഗം ഖേദപ്രകടനവുമായി രംഗത്തുവന്നു. തൊട്ടുപിന്നാലെയാണ് പുതിയ വിവരങ്ങള്‍.

 19നും 22നും യോഗങ്ങള്‍

19നും 22നും യോഗങ്ങള്‍

19ന് കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം നടക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വിധത്തില്‍ തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് ഷെയ്ന്‍ കരുതുന്നത്. 22നാണ് അമ്മ എക്‌സിക്യുട്ടീവ് യോഗം. വിദേശത്തുള്ള മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം ചര്‍ച്ച നടത്താമെന്നാണ് ഫെഫ്കയുടെ നിലപാട്.

 മുടി രൂപം മാറ്റിയതു മുതല്‍...

മുടി രൂപം മാറ്റിയതു മുതല്‍...

വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഷെയ്‌നും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ആരംഭിക്കുന്നത്. നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്ന് ഷെയ്ന്‍ ആരോപിക്കുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാകും മുമ്പ് ഷെയ്ന്‍ മുടിവെട്ടിയതും തര്‍ക്കം രൂക്ഷമാക്കി. പരസ്പരം കൊമ്പുകോര്‍ക്കലായിരുന്നു പിന്നീട്.

ക്രിസ്മസിന് മുമ്പ്

ക്രിസ്മസിന് മുമ്പ്

സിനിമാ മേഖലയിലെ ലഹരി ഉപയോഗവും ഇതിനിടെ ചര്‍ച്ചയായി. കൂടുതല്‍ ദിവസം വിവാദം നിലനില്‍ക്കുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുമെന്ന തോന്നലുണ്ടായി. പിന്നീടാണ് അമ്മ ഇടപെട്ട് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. ക്രിസ്മസിന് മുമ്പ് വിവാദം അവസാനിക്കുമെന്നാണ് പ്രമുഖരുടെ പ്രതികരണത്തില്‍ നിന്ന് വ്യകതമാകുന്നത്.

English summary
Actor Shane Nigam turns to Producer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X