പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്; കുറിപ്പുമായി ഷെയിന്‍ നിഗം
കൊച്ചി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടായിട്ടും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം. പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണെന്ന് ഷെയിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണമെന്നും ഷെയിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഷെയിന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.

പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്.
ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.
അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട് താരം നേരത്തെയും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കൃത്ത്യമായി പാലിച്ചാല്‍ വളരെ വിജയകരമായി നമുക്ക് രോഗ വ്യാപനം കുറക്കാന്‍ സാധിക്കുമെന്നാണ് അന്ന് ഷെയിന്‍ പറഞ്ഞത്. അതിനോടൊപ്പം നമ്മള്‍ ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു '0' എത്തും വരെ നമുക്ക് ഒന്നിച്ച് നിന്ന് പോരാടാം... ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുന്‍പ് ഒരുപാട് പ്രതിസന്ധികളില്‍- ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications