കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമ്മാതാക്കൾക്ക് ഷെയ്ൻ നിഗത്തിന്റെ കത്ത്; നിലപാട് കടുപ്പിച്ച് നിർമ്മാതാക്കൾ, 4 സിനിമകൾ ഒഴിവാക്കി!

Google Oneindia Malayalam News

കൊച്ചി: ഷെയ്ൻ നിഗം വഷയത്തിൽ സിനിമ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധികൾ പരിഹാരമില്ലാതെ നീണ്ടു പോകുന്നു. നിര്‍മ്മാതാവുമായുള്ള പ്രശ്‌നത്തില്‍ വീണ്ടും കത്തുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയിട്ടുണ്ട്. സിനിമാ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയാണ് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ഷെയ് നിഗം കത്തയച്ചത്. എന്നാൽ നിലപാട് കടുപ്പിച്ച് നിർമ്മാതാക്കൾ മുന്നോട്ട് പോകുന്നവെന്നാണ് റിപ്പോർട്ട്.

ഉല്ലാസം സിനിമ ഡബ് ചെയ്യാൻ ഷെയ്ൻ നിഗമിന് നിർമാതാക്കൾ നൽകിയ രണ്ടാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കത്തുമായി ഷെയ്ൻ രംഗത്ത് എത്തിയത്. എന്നാൽ ഷെയ്ൻ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതെ അമ്മയുമായി ചർച്ചയ്ക്കില്ലെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലാപാട്. എക്‌സിക്യൂട്ടീവ് യോഗം ചേരാനിക്കെ സംഘടന പറയുന്നതനുസരിച്ച് എല്ലാ കാര്യങ്ങളിലും മുന്നോട്ടുപോകാമെന്നാണ് ഷെയ്‌നിന്റെ നിലപാട്. ഇക്കാര്യമാണ് നിർമാതാക്കൾക്ക് അയച്ച കത്തിൽ ഷെയ്ൻ ചൂണ്ടിക്കാട്ടിയത്.

നാല് സിനിമകൾ ഒഴിവാക്കി

നാല് സിനിമകൾ ഒഴിവാക്കി

ഷെയ്ൻ ഡബ്ബിംഗ് പൂർത്തിയാക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് നിർമാതാക്കളുടെ സംഘടന ആവർത്തിച്ചു. ഇതിന്റെ ഭാഗമായി ഷെയ്‌നുമായി കരാർ ഒപ്പിട്ട നാല് സിനിമകൾ ഉപേക്ഷിച്ചു. ഷെയ്‌ന് നൽകിയ അഡ്വാൻസ് തുക തിരിച്ച് വാങ്ങി തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

ഡബ്ബിങ് പൂർത്തിയാക്കിയില്ല

ഡബ്ബിങ് പൂർത്തിയാക്കിയില്ല

നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍ ഷെയ്‌നിനോട് ആവശ്യപ്പെട്ടിരുന്നു. എനനാൽ ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്‌ന്റെ നിലപാട്. ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പു നല്‍കിയതായി നിര്‍മാതാക്കള്‍ പറയുന്നു.

കത്തയച്ചിട്ടും പ്രതികരണമില്ല

കത്തയച്ചിട്ടും പ്രതികരണമില്ല

ആറാം തിയ്യതിക്കുള്ളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഷെയ്‌നിന് കത്ത് അയച്ചിട്ടും യാതൊരു തരത്തിലുള്ള പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ലെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. പ്രതിഫലതര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ ഡബ്ബിങ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷെയ്ൻ നിഗം.

പ്രതിഫലം അധികം ആവശ്യപ്പെട്ടു

പ്രതിഫലം അധികം ആവശ്യപ്പെട്ടു

25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം 20 ലക്ഷം അധികം വേണമെന്ന് ഷെയ്ൻ നിഗം ആവശ്യപ്പെട്ടെന്നാണ് നിർമമ്മാതാക്കളുടെ സംഘട വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഡബ്ബ് ചെയ്യാതെ പടം പെട്ടിയിലാക്കുന്നത് മര്യാദക്കേടാണെന്ന് അസോസിയേഷൻ പറയുന്നു. അമ്മ എക്സിക്യൂട്ടീവില്‍ എന്ത് തീരുമാനങ്ങളുണ്ടായാലും ചര്‍ച്ചയ്ക്ക് അമ്മ മുന്‍കൈയ്യെടുത്താലും ഡബ്ബിങ് പൂർത്തിയാക്കാതെ ഷെയ്ൻ നിഷയത്തിൽ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നിര്‍മാതാക്കള്‍.

അമ്മ എക്സിക്യൂട്ടീവ് യോഗം

അമ്മ എക്സിക്യൂട്ടീവ് യോഗം

നിര്‍മാതാക്കളുടെ ആവശ്യം തള്ളി ഷെയിനിന്റെ കാര്യത്തില്‍ ഒരു അനുകൂലതീരുമാനമുണ്ടാക്കാന്‍ നിലവില്‍ താരസംഘനയ്ക്കും കഴിയില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം സംഘടനയില്‍ അംഗത്വമെടുത്ത ഷെയിനിന്റെകാര്യത്തില്‍ ഇപ്പോഴും രണ്ടഭിപ്രായമുള്ള അമ്മ സംഘടനയിൽ ഒമ്പതിന് നടക്കുന്ന എക്സിക്യൂട്ടീവ് യോഗം നിർണ്ണായകമാണ്.

ഉല്ലാസത്തിന്റെ നിർമ്മാതാവും രംഗത്ത്

ഉല്ലാസത്തിന്റെ നിർമ്മാതാവും രംഗത്ത്

ഉല്ലാസത്തിന്റെ നിര്‍മ്മാതാവ് ക്രിസ്റ്റി കൈമറ്റവും നടനെതിരെ ആരോപണവുമായി രംഗതത്തെത്തിയിരുന്നു. ഉല്ലാസത്തിന്റെ ഷൂട്ടിങ്ങിനായി നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നാണ് നിർമ്മാതാവിന്റെ പ്രതികരണം. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടായത് പോലും ഷെയിനിന്റെ ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നുവെന്നും ക്രിസ്റ്റി ആരോപണം ഉന്നയിച്ചിരുന്നു. 2018 മാര്‍ച്ചിലാണ് ഷൂട്ടിങ്ങ് തുടങ്ങാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അന്ന് ഷെയിന്‍ ബുദ്ധിമുട്ടുകള്‍ അറിയിച്ചു. ഇതോടെ ഷൂട്ടിങ്ങ് വൈകി. അന്ന് 25 ലക്ഷം രൂപയാണ് പ്രതിഫലമായി തിരുമാനിച്ചിരുന്നത്. ഷെയിന്‍ 10 ലക്ഷം രൂപ ആദ്യം കൈപ്പറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

English summary
Actor Shane Nigam wrote letter to producers association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X