ഏതെങ്കിലും പാറമടയിൽ പോയി ഈ പണി ചെയ്തിരുന്നെങ്കിൽ, സിനിമ സെറ്റ് തകർത്തവരെ ട്രോളി ഷറഫുദ്ദീൻ!
കൊച്ചി: ബജ്റംഗ്ദൾ പ്രവർത്തകർ മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ രൂക്ഷ പരിഹാസവുമായി നടൻ ഷറഫുദ്ദീൻ. ഏതെങ്കിലും പാറമടയിൽ പോയി ഈ പണി ചെയ്തിരുന്നെങ്കിൽ നാല് കാശ് കിട്ടിയേനെ എന്നാണ് ഷറഫുദ്ദീന്റെ പരിഹാസം.
എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു. വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല എന്നും ഷറഫുദ്ദീൻ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷറഫുദ്ദീന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ.. ഈ പണി നിങ്ങൾക്ക് ചുള്ളിയിലോ , മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയിൽ പോയി ചെയ്തിരുന്നെങ്കിൽ വൈകുന്നേരമാവുമ്പോൾ എന്തെങ്കിലും നാല് കാശു കയ്യിൽ കിട്ടിയേനെ ,അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാർക്കോ , ബന്ധുക്കൾക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ? നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ്!

ഈ സിനിമയുടെ പ്രൊഡ്യൂസർ ശക്തയായ ഒരു സ്ത്രീയാണ് അവർ ഈ സിനിമ പൂർത്തിയാക്കും! ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ. നല്ല കഴിവുള്ള ഒരു അസ്സൽ ഡയറക്ടർ ആണ് . അയാളും ഒരടി പുറകിലേക്ക് പോകില്ല പിന്നെ നിങ്ങൾ എന്തിനാണ് കഷ്ട്ടപെട്ടത് ??
എല്ലാവരും നിങ്ങളെ വിഡ്ഢികൾ എന്നും വിളിക്കുന്നു ! വേറെയും വിളിക്കുന്നുണ്ട് അത് ഞാൻ പറയുന്നില്ല. നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയിൽ. ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം''.
മിന്നല്‍ മുരളിയുടെ സെറ്റ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടയും രാഷ്ട്രീയ ബജ്രംഗ്ദള്‍ നേതാവുമായ രതീഷ് കാലടി ആണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയാണ് ഇനി ആക്രമണത്തില്‍ പങ്കെടുത്ത നാല് പേരെ കൂടി പിടികൂടാനുണ്ട്.












Click it and Unblock the Notifications