Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ഷൈന്‍ ടോം ചാക്കോയും സഹ സംവിധായികയും കൊക്കെയ്നുമായി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി യുവനടന്‍ പിടിയില്‍. യുവ നടന്‍ ഷൈന്‍ ടോം ചാക്കോയും സഹ സംവിധായിക ബ്ളസിയുമാണ് പത്ത് ലക്ഷത്തിന്റെ കൊക്കെയ്‌നുമായായാണ് പിടിയിലായത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നടനും സംവിധായികയ്ക്കും ഒപ്പം മൂന്ന് മോഡലുകളും അറസ്റ്റിലായിട്ടുണ്ട്.

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യവസായി അബ്ദുള്‍ നിസാമിന്റെ ഫ്ളാറ്റിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഈ ഫ്ളാറ്റില്‍ നിന്നാണ് യുവ നടനെ അറസ്റ്റ് ചെയ്തത്. ഇതിഹാസയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ന്യൂജനറേഷന്‍ താരങ്ങള്‍ക്കിടയില്‍ പ്രശസ്തനായ നടനാണ് ഷൈന്‍.

Shine Tom Chacko

ഇന്ന് (ജനവരി 31) പുലര്‍ച്ചെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് അബ്ദുള്‍ നിസാമിന്‍റെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഇതിനിടെയാണ് ഫ്ളാറ്റില്‍ കൊക്കെയ്നുമായി യുവനടനേയും നാല് സ്ത്രീകളേയും കണ്ടെത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഷൈന്‍ ടോം ചാക്കോ

ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ പ്രശസ്തനായ യുവനടനാണ് ഷൈന്‍. സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്.

ഗദ്ദാമയിലൂടെ

ഗദ്ദാമയിലൂടെ

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലൂടെ വെള്ളിത്തിരയില്‍ എത്തി

അന്നയും റസൂലും

അന്നയും റസൂലും

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ന്യൂ ജനറേഷന്‍ നിരയിലെ ശ്രദ്ധിയ്ക്കപ്പെട്ട നടനായി

ഇതിഹാസയില്‍

ഇതിഹാസയില്‍

ഇതിഹാസയിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച് വെള്ളിത്തിരയില്‍ മിന്നുന്ന താരമായി മാറുകയായിരുന്നു ഷൈന്‍

മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

പത്ത് ലക്ഷത്തിന്‍റെ കൊക്കെയ്നുമായാണ് നടനെ വിവാദ വ്യവസായി അബ്ദുള്‍ നിസാമിന്‍റെ ഫ്ളാറ്റില്‍ നിന്നും പിടികൂടിയത്.

അറസ്റ്റ്

അറസ്റ്റ്

നടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്

മയക്കുമരുന്ന് മാഫിയ?

മയക്കുമരുന്ന് മാഫിയ?

ന്യൂജനറേഷന്‍ താരങ്ങള്‍ക്കിടയില്‍ കഞ്ചാവടിച്ച് പടമെടുക്കുന്നവരാണ് അധികമെന്നും ഇത്തരക്കാരെ നിയമപരമായി നേരിടണമെന്നും നടന്‍ ശ്രീനിവാസന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ന്യൂജെന്‍ തിരക്കഥകൃത്തിനേയും അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+