ഷൈന്‍ ടോം ചാക്കോവിനെ സഹസംവിധായിക ബ്ലസി ചതിച്ചതാണോ?
കൊച്ചി: കൊക്കയ്ന്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തല്‍. ആരാണ് ഷൈന്‍ ടോം ചാക്കോവിനെ ചതിച്ചത്. സഹസംവിധായിക ബ്ലസിയാണ് ഷൈനിനെ കുടുക്കിയതെന്നാണ് ഷൈനിന്റെ പിതാവ് പറയുന്നത്. തന്റെ മകന്‍ നിരപരാധിയാണെന്നും മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നുമാണ് പിതാവായ ചാക്കോ പറയുന്നത്.
സിനിമാകാര്യം ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞാണ് ഷൈനിനെ ബ്ലസി കൊച്ചി കടവന്ത്രയിലുള്ള ഫ്‌ലാറ്റിലേക്ക് വിളിച്ചതെന്നാണ് പറയുന്നത്. തന്റെ മകന്‍ മയക്കുമരുന്നു ഉപയോഗിക്കാറില്ല. നിസാമുമായി ഒരു ബന്ധവുമില്ലെന്നും ചാക്കോ വ്യക്തമാക്കുന്നു. ഷൈന്‍ പുകവലിക്കാറു പോലും ഇല്ലെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.

സ്‌മോക്കേഴ്‌സ് പാര്‍ട്ടിയില്‍ ഷൈന്‍ പങ്കെടുക്കാറില്ലെന്നും ചാക്കോ പറയുന്നു. നിരപരാധിയായ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മയക്കുമരുന്നു കേസില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കോടതിയില്‍ ഹാജരാക്കണമെന്ന് എറണാകുളം സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികളെ പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കഴിഞ്ഞ ജനുവരി 31നാണ് ഷൈന്‍ ടോം ചാക്കോയേയും മോഡലുകളെയും കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാമിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്












Click it and Unblock the Notifications