പൈലറ്റ് തലചുറ്റി കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ? കോക്പിറ്റില്‍ കയറിയ സംഭവത്തില്‍ ഷൈന്‍
കാശ് കൊടുത്ത് പോകുന്നതല്ലേ. വിമാനം ഇവര്‍ പറത്തുന്നുണ്ടോ എന്ന് നമ്മള്‍ നോക്കേണ്ടേ എന്നായിരുന്നു ഷൈന്‍ ചോദിച്ചിരുന്നത്.

അഭിനയം കൊണ്ടും അഭിമുഖങ്ങള്‍ കൊണ്ടും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഏറെ വിവാദങ്ങളിലും ഷൈന്‍ ടോം ചാക്കോ ചെന്ന് ചാടിയിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു വിമാനത്തിന്റെ കോക്പിറ്റില്‍ ഷൈന്‍ ടോം ചാക്കോ കയറിയ സംഭവം. ഇത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
ക്ലബ്ബ് എഫ് എമ്മിന്റെ സ്റ്റാര്‍ ജാം പരിപാടിയില്‍ ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. വിമാനം പറത്താന്‍ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയത് എന്നാണ് ഷൈന്‍ ടോം ചാക്കോ ആവര്‍ത്തിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

നമ്മളൊക്കെ അന്യരാണല്ലേ..
നമ്മള്‍ കാശ് കൊടുത്തല്ലേ കയറുന്നത്. എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണ് എന്നല്ലേ നമ്മള്‍ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. പൈലറ്റ് തലചുറ്റി കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ എന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.

പൈലറ്റല്ലാത്ത ആളുകളൊക്കെ കോക്പിറ്റില്‍ കയറുന്നത് കണ്ടിട്ടുണ്ട്
അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ എന്നും പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നുമാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. എന്നാല്‍ അവര്‍ക്കൊന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടില്ലല്ലോ എന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.

വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കണമല്ലോ
ഇതാദ്യമായല്ല ഈ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ മറുപടി പറയുന്നത്. വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അവിടെ പോയതെന്ന് നേരത്തേയും ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഷൈന്‍ ടോം വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയത് വിവാദമായത്.

ദുബായ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ഷൈന്‍ ടോം ചാക്കോ ശ്രമിച്ചത്. ഷൈന്‍ ടോം ചാക്കോക്ക് അനുവദിച്ച സീറ്റില്‍ നിന്ന് മാറി ജീവനക്കാരുടെ സീറ്റില്‍ ഇരിക്കാനാണ് താരം ശ്രമിച്ചത് എന്നും ആരോപണമുണ്ടായിരുന്നു.

അബദ്ധം പറ്റിയതാ..
എന്നാല്‍ കോക് പിറ്റില്‍ അബദ്ധത്തില്‍ കയറിയതാണ് എന്നായിരുന്നു അന്ന് ഷൈന്‍ ടോം ചാക്കോ വിമാനത്താവള അധികൃതരോട് പറഞ്ഞിരുന്നത്. അബദ്ധം പറ്റിയതാണ് എന്ന വിശദീകരണം കണക്കാക്കി വിമാനത്താവള അധികൃതര്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയയ്ക്കുകയായിരുന്നു.












Click it and Unblock the Notifications