ഷൈൻ ടോം ചാക്കോയുടെ വാഹനം അപകടത്തിൽ പെട്ടു; പിതാവ് മരിച്ചു, ഷൈനിന് പരിക്ക്
നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് വെച്ച് അപകടത്തിൽ പെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചു. ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഷൈനിനും സഹോദരനും അമ്മയ്ക്കും ഡ്രൈവർക്കും പരിക്കുണ്ട്.
ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കുടുംബം. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചാക്കോയും ഭാര്യയും മധ്യഭാഗത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഷൈൻ പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു. ഡ്രൈവർക്കൊപ്പം മുന്നിലാണ് സഹോദരൻ ഇരുന്നിരുന്നത്.

അപകടം നടന്ന ഉടനെ തന്നെ ചാക്കോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈനിന് കൈക്കാണ് പരിക്കേറ്റത്. അമ്മയുടേയും സഹോദരന്റേയും ഡ്രൈവറുടേയും പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications