• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോശമായ സംസാരം ആ വ്യക്തി ഉണ്ടാക്കിയതല്ല... ശ്രീനാഥ് ഭാസി വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ

Google Oneindia Malayalam News

കൊച്ചി: ശ്രീനാഥ് ഭാസി വിവാദത്തിലും താരത്തിനെതിരായ കേസിലും പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ ചാക്കോ. മോശമായി സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ലെന്നാണ് ഷൈന്‍ പറയുന്നത്. ന്യായീകരിക്കാനില്ലെന്നും താരം പറഞ്ഞു. ഒരു വ്യക്തി ആളുകള്‍ വിചാരിച്ചത് പോലെ പ്രതികരിക്കണം എന്ന് പറയരുത്. ഓരോരുത്തരുടെ മാനസികാവസ്ഥയാണത്.

അയാള്‍ എത്രയോ കാര്യങ്ങള്‍ കൊണ്ട് നമ്മളെ സന്തോഷിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ നമുക്കറിയാം. അയാള്‍ മോശപ്പെട്ട ഒരാളല്ലെന്ന്. ഇത് ക്ഷമിച്ച് കളയാവുന്ന വിഷയമാണെന്നും ഷൈന്‍ പറഞ്ഞു. അതേസമയം കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

മോശമായ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയത് ഒന്നുമല്ലല്ലോ. നമ്മുടെ സമൂഹത്തില്‍ തന്നെ ഉപയോഗിക്കുന്ന ഭാഷണയാണത്. അത് അവന്‍ കണ്ടുപിടിച്ച ഭാഷയല്ല. അതിനര്‍ഥം അത് പറയാം എന്നല്ല. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. ഒരേ പോലെ എല്ലാവരും പ്രതികരിക്കണം എന്നില്ല. ചിലയാളുകള്‍ കൊന്നുകളയും, അതുപോലെ ചുട്ടുകളയുന്നവരുണ്ട്. കത്തിച്ച് കളയുന്നവരുണ്ട്. ഇപ്പറഞ്ഞവരോടൊന്നും കാണിക്കാത്ത രോഷം ഇതില്‍ മാത്രമെന്താണെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു.

2

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍...നടന്റെ വെളിപ്പെടുത്തല്‍

നമ്മളെ ചിലപ്പോള്‍ വേദനിപ്പിക്കുന്നത് ഇത്തരം ചെയ്യാത്ത കാര്യങ്ങള്‍ പറയുമ്പോഴായിരിക്കും. അതൊക്കെ ആളുകള്‍ സഹിക്കുന്നില്ലേ. അത് നല്ലതാണെന്ന് പറയുന്നില്ല. ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ഊതി വീര്‍പ്പിക്കരുത്. നമുക്കൊക്കെ ക്ഷമിച്ച് കളയാവുന്ന കാര്യമാണ്. സമൂഹത്തില്‍ നല്ലത് മാത്രമേ അതുകൊണ്ട് ഉണ്ടാവൂ എന്നും വീണ്ടും വീണ്ടും ഇതൊക്കെ ചര്‍ച്ച ചെയ്യാതെ ഇരിക്കുകയെന്നതാണ്. പാട്ടുപാടി തമാശ പറഞ്ഞ് ശ്രീനാഥ് ഭാസി നമ്മളെ എത്ര രസിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അയാള്‍ അങ്ങനെ ഒരു വ്യക്തി അല്ലെന്നാണ് മനസ്സിലാവുന്നതെന്നും ഷൈന്‍ പറഞ്ഞു.

3

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കുംമാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

അവന്റെ സ്ഥിതി വളരെ മോശമാകുന്ന അവസ്ഥയിലാണ് അതൊക്കെ സംഭവിക്കുന്നത്. മറ്റൊരുവന്‍ ശരിരായ മാനസികാവസ്ഥയില്‍ അല്ലെങ്കില്‍, നമ്മള്‍ ശരിയായ മാനസികാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് അത് സംഭവിക്കുന്നതെങ്കില്‍, അത് സഹിക്കാന്‍ നമ്മള്‍ തയ്യാറാവണം. ടെന്‍ഷന്‍ കൊണ്ട് നമ്മള്‍ ഒരാളോട് ചൂടാകുന്നത് നമ്മള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഒരു അവസ്ഥയില്‍ ആയിരിക്കുമല്ലോ ഇതൊക്കെ ഉണ്ടാകുന്നത്. ബോധവും വിവരവും ഉള്ളയാളുകള്‍ അത് ക്ഷമിക്കുകയെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

4

ഈ വിഷയത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ചിലപ്പോള്‍ ഞാനൊക്കെയാണെങ്കില്‍ കേട്ടിട്ട് ഇടിക്കാം. അടി വരെയുണ്ടാകാം. അതിനെ ന്യായീകരിക്കുകയല്ല ന്നല്‍ ചെയ്യേണ്ടത്. അങ്ങനെ ഒരവസ്ഥ ഇനി ഉണ്ടാകാതിരിക്കാന്‍ വേണ്ട കാര്യങ്ങളാണ് പറയുന്നത്. അതേസമയം കേസുമായി മുന്നോട്ട് പോകുമെന്നും, തെളിവുകളെല്ലാം കൈയ്യിലുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും പരാതി വ്യക്തമാക്കി.

5

ഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിപ്പുണ്ട്; കഴുകന്റെ കണ്ണുകളുണ്ടെങ്കില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണിത്. ഈ സംഭവത്തിന് പിന്നാലെ മറ്റ് പല ചാനലുകളിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ട്. തന്നേക്കാള്‍ താഴ്ന്ന അവതാരകരോട് അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്ന് സ്വാഭാവികമായി ഊഹിക്കാവുന്നതേയുള്ളൂ. സ്വരചേര്‍ച്ചകളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണം. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പുപറഞ്ഞാല്‍ അവിടെ തന്നെ പ്രശ്‌നം തീര്‍ക്കാമായിരുന്നുവെന്നും അവതാരക പറഞ്ഞു.

English summary
actor shine tom chacko remarks on sreenath bhasi issue goes viral, he says people should forgive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X