കൊക്കെയ്ന്‍ നല്‍കിയതാരെന്ന് ഷൈന്‍ ടോം പറയുന്നു
കൊച്ചി: കൊക്കെയ്ന്‍ കൈവശം വച്ചതിന് അറസ്റ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴി. തനിയ്ക്ക് ഗോവയിലെ ഒരു സുഹൃത്ത് വഴിയാണ് കൊക്കെയ്ന്‍ ലഭിച്ചതെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. ഫ്ളാറ്റ് ഉടമയും വിവാദ വ്യവസായിയുമായ നിസാമിന് ഇതുമായി ബന്ധമില്ലെന്നും ഷൈന്‍ പറഞ്ഞു. ഫ്ളാറ്റില്‍ നടന്നത് സ്‌മോക്കേഴ്‌സ് പാര്‍ട്ടിയാണെന്നും ഷൈന്‍.
പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന കൊക്കെയ്‌നുമായിച്ചാണ് യുവ നടനും സഹ സംവിധായികയും ചില മോഡലുകളും അറസ്റ്റിലായത് . കൊച്ചിയിലെ കടവന്ത്രയിലുള്ള ഫഌറ്റിലായിരുന്നു സംഘം. ഗോവന്‍ സംഘങ്ങള്‍ കേരളത്തലെ സിനിമക്കാര്‍ക്കിടയിലേയ്ക്ക് മയക്കുമരുന്ന് എത്തിയ്ക്കുന്നെന്നും ഇത്തരം മാഫിയകള്‍ സജീവമാണെന്നും ഇടയ്ക്ക് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൊച്ചിയില്‍ പലയിടത്തും യുവതാരങ്ങള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന കൊക്കെയ്ന്‍ പാര്‍ട്ടികള്‍ നടത്താറുണ്ട് . സെക്യൂരിറ്റിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച അബ്ദുള്‍ നിസാമിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റില്‍ നിന്നാണ് ഷൈനും സുഹൃത്തുക്കളും അറസ്റ്റിലായത് . പൊലീസിന്റെ ചോദ്യം ചെയ്യലിലൊന്നും തന്നെ ഇത്തരമൊരു ഫ്ളാറ്റ് ഉള്ള വിവരം നിസാം പറഞ്ഞിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും .












Click it and Unblock the Notifications