Get Updates
Get notified of breaking news, exclusive insights, and must-see stories!

'2 പൊരിച്ച മീൻ കിട്ടാത്തത് അല്ല അസമത്വം, ഇതെല്ലാം പലർക്കും സംഭവിക്കുന്നുണ്ട്'; ഷൈൻ ടോം ചാക്കോ

കൊച്ചി: പൊരിച്ച മീൻ നൽകാതിരിക്കുന്നത് തുല്യതയില്ലായ്മയാണെന്ന ചിന്ത ലോജിക്ക് അല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ആദ്യം സ്വന്തം വീട്ടിൽ ജീവിക്കാനും നിലനിൽക്കാനുമുള്ള സ്വാതന്ത്ര്യമാണ് നേടിയെടുക്കേണ്ടതെന്നും ഷൈൻ പറഞ്ഞു. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷൈന്റെ പ്രതികരണം. നടന്റെ വാക്കുകളിലേക്ക്

സ്ത്രീ തന്നെയാണ് അത് തുടങ്ങേണ്ടത്

സ്ത്രീ തന്നെയാണ് അത് തുടങ്ങേണ്ടത്


സ്ത്രീക്കെതിരായ അതിക്രമം തടയുന്നത് എവിടെ നിന്ന് തുടങ്ങണം എന്നതായിരുന്നു ചോദ്യം. അതിന് ഷൈൻ ടോം നൽകിയ മറുപടി ഇങ്ങനെ-സ്ത്രീ തന്നെയാണ് അത് തുടങ്ങേണ്ടത്. പക്ഷേ ചില ചോദ്യങ്ങളുണ്ട്. ഒന്നാമത്തെ കാര്യം സ്ത്രീ എന്തിനാണ് പരിചയമില്ലാത്ത ഒരു വീട്ടിൽ പോയി ജീവിതം തുടങ്ങുന്നത്.അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശം ഇല്ല.അതിന് വേണ്ടി ആദ്യം പൊരുത്. എന്നിട്ടാകാം രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനെ കുറിച്ചൊക്കെ പൊരുതുന്നത്.

വസ്ത്രധാരണത്തെ കുറിച്ചൊന്നുമല്ല ചോദിക്കേണ്ടത്

വസ്ത്രധാരണത്തെ കുറിച്ചൊന്നുമല്ല ചോദിക്കേണ്ടത്


തുല്യ വസ്ത്രധാരണത്തെ കുറിച്ചൊന്നുമല്ല ചോദിക്കേണ്ടത്.സ്വന്തം വീട്ടിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നേടിയെടുക്കേണ്ടത്. അതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ? അതിനെ കുറിച്ച് പറയുമ്പോൾ അയ്യോ അപ്പോൾ കുടുംബത്തെ ബാധിക്കുമെന്ന് പറയും. ഇതൊക്കെ ആരാണ് ഉണ്ടാക്കുന്നത് പുരുഷനല്ലേ, അപ്പോൾ അതിനെ ചോദ്യം ചെയ്യ് ആദ്യം. അതിനെ ചോദ്യം ചെയ്താൽ ഇനി വരുന്ന തലമുറയിലെ സ്ത്രീകൾ പുരുഷൻമാരോട് പറയും നിങ്ങൾ കല്യാണം കഴിച്ച് പോയാമതി ഞങ്ങൾ കുടുംബത്തിൽ ഇരുന്നോളാമെന്ന്.

പെൺകുട്ടിയെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്നത്

പെൺകുട്ടിയെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്നത്

എന്ത് ധൈര്യത്തിലാണ് ഒരു പെൺകുട്ടിയെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്നത്. ആൺകുട്ടികളെ അങ്ങനെ പറഞ്ഞ് വിട്ട് നോക്കിയേ , രണ്ട് ദിവസം കൊണ്ട് അവർ തിരിച്ച് വരും. അതാണ് സമത്വം. ചില സ്ത്രീകൾ പറയും ഞങ്ങൾ അതിനോട് ചെറുപ്പം മുതലേ സെറ്റാണ് എന്ന് . ഈ സെറ്റാക്കലൊക്കെ ആരാണ്? കുട്ടികൾ ഉണ്ടാകാൻ കല്യാണം തന്നെ കഴിക്കേണ്ടതില്ല.

തുല്യവേദനമൊക്കെ കിട്ടുന്നത്

തുല്യവേദനമൊക്കെ കിട്ടുന്നത്

ബിസിനസിന് അനുസരിച്ചാണ് തുല്യവേദനമൊക്കെ കിട്ടുന്നത്. തുല്യ വേതനത്തെ കുറിച്ചല്ല, തുല്യ ജീവിതത്തെ കുറിച്ച് ചർച്ച ചെയ്യ്, വേതനമൊക്കെ പിന്നയല്ലേ ഉണ്ടാകുന്നത്. ആദ്യം നമ്മുടെ ജീവിതത്തിന്റെ നിലനിൽപ്പല്ലേ. ഒരു മനുഷ്യനെ സംബന്ധിച്ച് സ്വന്തം വീട്ടിൽ നിൽക്കാനുള്ള സ്വാതന്ത്ര്യമാണ് ആദ്യം ഉണ്ടാകേണ്ടത്.വേതനം സ്ത്രീ പുരുഷൻ എന്ന നിലക്കല്ല കൊടുക്കുന്നത്.

ഇവർ കല്യാണം കഴിച്ച് പോകണമല്ലോ

ഇവർ കല്യാണം കഴിച്ച് പോകണമല്ലോ

പല വിഭാഗങ്ങളുടേയും തലപ്പത്ത് സ്ത്രീകളാണ്. അവരുടെ കീഴിൽ പുരുഷൻമാർ ജോലി ചെയ്യുന്നില്ലേ? അവർക്കൊക്കെ അപ്പോൾ സ്ത്രീകളെക്കാളും വേതനം കുറവല്ലേ? രണ്ട് പൊരിച്ച മീൻ കിട്ടാത്തത് അല്ല സമത്വം. എന്തുകൊണ്ടാണ് പൊരിച്ച മീൻ സ്ത്രീകൾക്ക് കൊടുക്കാത്തത് എന്ന് അറിയാമോ? പൊരിച്ചതും വറുത്തതും ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകാനും ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകാനും കാരണമാകും. അതുകൊണ്ടാണ് കൊടുക്കാത്തത്. കാരണം ഇവർ കല്യാണം കഴിച്ച് പോകണമല്ലോ, ഇവരുടെ സൗന്ദര്യത്തെ ബാധിക്കും എന്നൊക്കെ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.

 അവർക്കും പലതും പറയാനുണ്ടാകും

അവർക്കും പലതും പറയാനുണ്ടാകും


സ്ത്രീകൾക്ക് വേണ്ടി കുറേ സ്വർണം വാങ്ങുന്നു, പുരുഷൻമാർക്ക് വേണ്ടി വാങ്ങുമോ? സ്ത്രീകളും പുരുഷൻമാരുമൊന്നും പ്രിവിലേജ് ഗ്രൂപ്പല്ല. സെപറേറ്റ് പ്രിവിലേജും ഇല്ല വീട്ടിൽ. അവർക്ക് ആവശ്യമുള്ളതാണ് വീട്ടിൽ കൊടുക്കുന്നത്. എല്ലാ വീട്ടിലേയും കാര്യം എനിക്ക് അറിയില്ല. പക്ഷേ ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്. ആൺകുട്ടികളും ലൈംഗികപരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരോട് ചോദിച്ചാൽ അവർക്കും പലതും പറയാനുണ്ടാകും. ഇതെല്ലാം പലർക്കും സംഭവിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+