കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, അവർക്ക് താൽപര്യം ഇങ്ങനെയുള്ള കാര്യങ്ങളാണ്'; തുറന്നടിച്ച് ഷൈൻ

Google Oneindia Malayalam News

ദുബായ് : മികച്ച പ്രകടനം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ എല്ലാം ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം മികച്ച് നില്‍ക്കുന്നതായിരുന്നു . കൂടാതെ ഷൈന്‍ ടോം ചാക്കോ പങ്കെടുക്കുന്ന അഭിമുഖങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട് .

ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടി നല്‍കുന്ന ഷൈനിന്റെ ശൈലി തന്നെയാണ് ഇതിന് കാരണം. ഇപ്പോഴിതാ ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷൈന്‍ ടോം. . . .

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ''സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

1

സിനിമകളുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തല്ലുമാല സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ഷൈന്‍ ടോമിന്റെ വിമര്‍ശനം. ഷൈനിന്റെ വാക്കുകളിലേക്ക്.

2

നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല. അവരാണ് വന്നിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവര്‍ക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ ചോദിക്കേണ്ട കാര്യമില്ല. വ്യക്തിപത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്‍പര്യമെന്ന് ഷൈന്‍ വിമര്‍ശിച്ചു.

3

ഒരു മനുഷ്യനെന്ന പരിഗണനയില്ലാതെയാണ് ചിലര്‍ പ്രകോപിപ്പിക്കുന്നതെന്നും ഷൈന്‍ ടോം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷൈനിന്റെ പരാമര്‍ശത്തെ പിന്തുണച്ച് ടോവിനോയും രംഗത്തെത്തി. കാലഘട്ടത്തിന്റെ പ്രസ്‌നമാണിതെന്ന് ടോവിനോ പറഞ്ഞു. ക്ലിക്ക് ബൈറ്റിനും കണ്ടന്റിന്റെ കാഴ്ചക്കാരെയും കൂട്ടാന്‍ നോക്കുമ്പോള്‍ ഇത് മനുഷ്യരാണെന്ന കാര്യം മറക്കരുതെന്ന് ടോവിനോ പറഞ്ഞു.

4

അദ്ദേഹം ഒരു മനുഷ്യരല്ലേ, അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക. ആരെയും ദ്യോഹിച്ചിട്ടല്ലല്ലോ നമ്മുടെ കണ്ടന്റിന് റീച്ചുണ്ടാക്കേണ്ടത് ടോവിനോ പറഞ്ഞു.

Recommended Video

cmsvideo
തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | Oneindia
5

അതേസമയം, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'തല്ലുമാല' വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.

ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

റിതു..പൊളി ലുക്കിലാണല്ലോ, പൂവുമായി എങ്ങോട്ടാ...; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
Actor Shine Tom Chacko says people who don't study journalism ask bad questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X