
'പറയനും പുലയനും പുലയായത് എങ്ങനെ'; വരി മനസിലാകാത്ത ചില കോപ്പൻമാർ ഉണ്ട്; തുറന്നടിച്ച് ഷൈൻ ടോം
കൊച്ചി: ഇപ്പോഴും പലരും പരസ്യമായി തന്നെ ജാതി പറയുന്നുണ്ടെന്നും എന്തിനാണ് ഓരോ മതത്തിനും ഇത്ര മാത്രം ജാതി വിഭാഗങ്ങളെന്നും നടൻ ഷൈൻ ടോം ചാക്കോ. ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ഷൈൻ തുറന്നടിച്ചത്.ഒരൊറ്റ ഇന്ത്യ എന്ന് പറയുന്നെങ്കിൽ കൂടി പല സംസ്ഥാനങ്ങൾ, പല ചിന്തകൾ ,പല ജാതികൾ എല്ലാം അതേ പോലെ തന്നെ ഉണ്ട്. ജാതി ഇനി ഇല്ലാതാക്കണമെങ്കിൽ നമ്മുക്കേ പറ്റുള്ളൂ, ഷൈൻ ടോം പറഞ്ഞു. നടന്റെ വാക്കുകളിലേക്ക്

പറയനും പുലയനും എന്ന് പറയുന്ന ജാതി വ്യവസ്ഥ ഹിന്ദു സംസ്കാരത്തിൽ മാത്രമല്ല, ക്രിസ്ത്യാനിറ്റിയിലും ഉണ്ട് ജാതി വ്യവസ്ഥ. ഏത് മതമെടുത്താലും കാണാം പല പല ഉപവിഭാഗങ്ങൾ. എന്തിനാണ് ഒരു ദൈവത്തിന് ഇത്രയും വിഭാഗങ്ങൾ. മതവുമായി ബന്ധപ്പെട്ടാണല്ലോ ജാതി വരുന്നത്. ഹിന്ദു മതമല്ല സംസ്കാരമാണ്.

ഒരു ഒറ്റ ക്രിസ്തുവല്ലേ വെള്ളിയാഴ്ച കുരിശ് മരണം വരിച്ചതും ഞായറാഴ്ച ഉയർത്ത് എഴുന്നേറ്റതും . പിന്നെ എന്തിനാണ് ഈ വിഭാഗങ്ങൾ ഉണ്ടായത്. ഇപ്പോഴും ആ വിഭാഗങ്ങളെ വെച്ചിട്ട് തന്നെയാണ് പല കാര്യങ്ങളും നടക്കുന്നത്. ആര് ഇല്ലായെന്ന് പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോൾ അല്ലെങ്കിൽ ആവശ്യം വരുമ്പോൾ അവൻ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ അതെടുത്ത് ഉപയോഗിക്കും.

ജാതികൾ പരസ്യമായിട്ട് തന്നെ ആളുകൾ ഇപ്പോഴും പറയുന്നുണ്ട്. ഒരൊറ്റ ഇന്ത്യ എന്ന് പറയുന്നെങ്കിൽ കൂടി പല സംസ്ഥാനങ്ങൾ, പല ചിന്തകൾ ,പല ജാതികൾ എല്ലാം അതേ പോലെ തന്നെ ഉണ്ട്. ജാതി ഇനി ഇല്ലാതാക്കണമെങ്കിൽ നമ്മുക്കേ പറ്റുള്ളൂ. മുന്നിൽ ഉള്ളവർ അങ്ങനെ ചെയ്തു എന്ന് പറയാം, എന്നാൽ കുറച്ച് കഴിഞ്ഞാൽ നമ്മളായിരിക്കും മുന്നിൽ. അപ്പോ താഴെയുള്ളവർ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞാൽ മോശമല്ലേ.നമ്മളായിട്ട് മാറ്റേണ്ട ചില കാര്യങ്ങൾ ഉണ്ട്', ഷൈൻ പറഞ്ഞു.

'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും' എന്ന് ആരംഭിക്കുന്ന ഗാനത്തെ കുറിച്ചും പരിപാടിക്കിടെ ഷൈൻ സംസാരിച്ചു.
പുലയാടി മക്കൾക്ക് പുലയാണ് പോലും, അതായത് പുലയെന്ന് പറഞ്ഞാൽ മാറ്റി നിർത്തുന്നതാണ്. ഒരു അയിത്തം പോലെയാണ്. പുലയന്റെ മകനോടും പുലയാണ് പോലും. പുലയാടി മക്കളെ പറയുമോ നിങ്ങൾ, എന്ന് വെച്ചാൽ ഇവരെ വിളിച്ചവരെ കുറിച്ചാണ്. ഈ പറയനും പുലയനും പുലയായത് എങ്ങനെയെന്ന്, അവസാന വരി അത് മനസിലാകാത്ത ചില കോപ്പൻമാർ ഉണ്ട് ഇവിടെ', ഷൈൻ പറഞ്ഞു.

ജാതി രാഷ്ട്രീയം ശക്തമായ ഭാഷയില്‍ ഉന്നയിക്കുന്ന സിനിമയാണ് ഭാരത സര്‍ക്കസ്.ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന് എം എ നിഷാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'