Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍വാസം അനുസരണക്കേടിനുള്ള ശിക്ഷയെന്ന് ഷൈന്‍

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പേരുദോഷം കേള്‍പ്പിച്ചതും ജയില്‍വാസം അനുഭവിക്കേണ്ടിവന്നതും അനുസരണക്കേടിനുള്ള ശിക്ഷയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞതെല്ലാം മറന്ന് സിനിമയില്‍ സജീവമാകാനാണ് ഷൈന്‍ ചാക്കോയുടെ തീരുമാനം. ജയിലിലാകുമ്പോള്‍ പാതിവഴിയിലായിരുന്ന 'വിശ്വാസം അതല്ലേ എല്ലാം' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സുഹൃത്തുക്കള്‍ തന്നെ മനപൂര്‍വം കുടുക്കിയതാണെന്ന തരത്തിലുള്ള വാര്‍ത്ത ഷൈന്‍ നിഷേധിച്ചു. സുഹൃത്തുക്കളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ആരെങ്കിലും തന്നെ കുടുക്കിയതാണെന്ന് വിശ്വസിക്കുന്നില്ല. സിനിമാ പ്രവര്‍ത്തകരുടെ മുഴുവന്‍ പിന്തുണയും തനിക്കുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയൊരു അച്ഛനും അമ്മക്കും തന്റെ മാതാപിതാക്കള്‍ക്ക് വന്നതുപോലെ ഉണ്ടാകാതിരിക്കട്ടെ. ഇനിമുതല്‍ മദ്യവും സിഗരറ്റും ഉപേക്ഷിക്കുകയാണെന്നും ഷൈന്‍ പറഞ്ഞു.

shine-tom-chacko

ജനുവരി 30 ന് രാത്രി 12 മണിക്കാണ് കടവന്ത്രയിലെ ഫ് ളാറ്റില്‍ നിന്നും ഷൈന്‍ ടോം ചാക്കോയേയും നാലു മോഡലുകളെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായും ഇവരില്‍ നിന്നും കൊക്കെയ്ന്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

കൊച്ചിയിലെ ഡ്രഗ് മാഫിയകളുടെ ഏജന്റുമാരാണ് അറസ്റ്റിലായ സ്ത്രീകളെന്നാണ് പോലീസ് ഭാഷ്യം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മയക്കു മരുന്നുകള്‍ കൊച്ചിയില്‍ എത്തിച്ചശേഷം സ്‌മോക് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടികള്‍ നടത്തുകയും മയക്കുമരുന്ന് വിതരണം ചെയ്യുകയുമായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+