Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം ലഭിച്ച് ഒന്നു മിണ്ടാതെ അതിവേഗം കാറിലേക്ക്; തിങ്കളാഴ്ച്ച വീണ്ടും ചോദ്യംചെയ്യല്‍

കൊച്ചി: ലഹരി ഉപയോഗത്തിന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന്‍ പുറത്തിറങ്ങിയത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഷൈനെ കുടുംബാംഗങ്ങള്‍ അതിവേഗം കാറില്‍ കൂട്ടിക്കൊണ്ടു പോയി. മാധ്യമങ്ങളോട് പ്രതികരിക്കാനും നടന്‍ തയാറായില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഷൈനു മേല്‍ ചുമത്തിയത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശാസ്ത്രീയ പരിശോധനയ്ക്കായി നടന്റെ നഖവും മുടിയുമടക്കം സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരിക്കും വിളിപ്പിക്കുക.

Shine Tom Chacko

ലഹരി ഇടപാടുകാരന്‍ സജീറുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി ഷൈന്‍ സമ്മതിച്ചു. കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാടുണ്ടായിരുന്നു. എന്നാല്‍ ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്നാണ് ഷൈന്‍ മൊഴി നല്‍കിയിട്ടുള്ളത്.

സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇടപാടുകളുടെ രേഖകള്‍ പൊലീസ് കാണിച്ചതോടെ നടന്‍ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നല്‍കിയിട്ടുള്ളത്. പല തവണയായി സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.

മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും ഷൈനിനെ ഇനിയും വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ഷൈനെ വിട്ടയച്ചത്.

അതേസമയം, വിന്‍സിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്താണ് പരാതിയെന്നുമാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്. വിന്‍സി അലോഷ്യസ് കുടുംബ സുഹൃത്താണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താന്‍ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിര്‍മാതാവോ ശരിവയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കില്‍ വിളിച്ചു ചോദിക്കാമെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റില്‍ താന്‍ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന്‍ മൊഴി നല്‍കി.

ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയെ അറിയാമെന്നും ഷൈന്‍ സമ്മതിച്ചു. പലതവണ തസ്ലിമയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. താന്‍ മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ പറഞ്ഞു. തനിക്ക് ലഹരിമരുന്നെത്തിക്കുന്നത് സിനിമയിലെ അസിസ്റ്റന്റുമാരാണെന്നും ഷൈന്‍ മൊഴി നല്‍കി.

കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിട്ടുണ്ട്. കൂത്താട്ടുകുളത്തുള്ള ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാല്‍ താന്‍ അവിടെ നിന്ന് പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ഷൈനിനെ കാണാന്‍ മാതാപിതാക്കളും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പമാണ് ഷൈന്‍ മടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+