Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ശരിയല്ലെന്ന തിരിച്ചറിവും സ്ത്രീയെക്കുറിച്ചുള്ള മൂല്യ ബോധവും ഇല്ല': ഷൈന്‍ വിഷയത്തില്‍ ജോളി ചിറയത്ത്

സിനിമ അഭിനയ ജീവിതത്തിലെ തുടക്കം മുതല്‍ തന്നെ നിരവധി വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. തിരശ്ശീലയില്‍ അസാമാന്യ രീതിയിലുള്ള അഭിനയം കാഴ്ചവെക്കുന്ന താരം എന്നാല്‍ പൊതുജീവിത്തില്‍ പലപ്പോഴും അസാധാരണമായ രീതിയിലാണ് പെരുമാറാറുള്ളത്. അഭിമുഖങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രകടമായിട്ടുള്ളത്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ വിചിത്രം എന്ന ചിത്രത്തിന്റെ പ്രമോഷനിടേയും താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഇടപെടലും ഇത്തരത്തില്‍ വലിയ തോതില്‍ വിമർശനങ്ങള്‍ വിളിച്ചു വരുത്തി. ഇപ്പോഴിതാ ഈ സംഭവത്തില്‍ അന്ന് അതേ വേദിയിലുണ്ടായിരുന്ന നടി ജോളി ചിറയത്ത് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ദ ക്യൂവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

1


സിനിമാ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യത്തിന് സ്ത്രീയും പുരുഷനും ഒരുപോലെ ആകില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ നല്‍കിയ മറുപടി. ജോളി ചിറയത്തിനോടുള്ള ചോദ്യത്തിനോടായിരുന്നു ഇടയ്ക്ക് കയറിയുള്ള താരത്തിന്റെ പ്രതികരണം. സിനിമാ രംഗത്ത് സ്ത്രീ, പുരുഷന്‍ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

2


സാമൂഹിക ബോധ്യം ഉള്ള ഒരു മനുഷ്യന് ഒരു പൊതുവേദിയില്‍ വെച്ച് ഇങ്ങനെ പറയാന്‍ സാധിക്കില്ലെന്നാണ് ജോളി ചിറയറത്ത് വ്യക്തമാക്കുന്നത്. ഷൈന്‍ എന്ന വ്യക്തിയെ എടുക്കുകയാണെങ്കില്‍ സിനിമയിലേക്ക് സ്ത്രീകള്‍ വരണ്ട എന്ന് ആഗ്രഹിക്കുന്ന ഒരാളായിരിക്കില്ല. എന്നാല്‍ നമ്മുടെ സാമൂഹ്യ ഘടനയെക്കുറിച്ച് ശരിക്കും മനസ്സിലാവത്ത ഒരു മനുഷ്യന് ഉള്ളിന്റെ ഉള്ളില്‍ ഇതൊന്നും അംഗീകരിക്കാന്‍ പറ്റിയില്ലെങ്കിലും ഒരു പൊതുവേദിയില്‍ അങ്ങനെ പറയില്ലെന്നും ജോളി ചിറയത്ത് വ്യക്തമാക്കുന്നു.

3


അയാളുടെ സ്വഭാവത്തിന്റെ പ്രത്യേകത കൂടിയായിരിക്കാം അത്. തനിക്കെന്താണോ തോന്നുന്നത്. അത് അയാള്‍ വിളിച്ച് പറയുകയാണ്. ഏതാണ്ട് ഒരു മാസത്തോളം ഒരുമിച്ച് വർക്ക് ചെയ്ത വ്യക്തി എന്ന നിലയില്‍ ചിലകാര്യങ്ങളില്‍ അദ്ദേഹത്തിന് വലിയ അറിവില്ലായ്മയുണ്ട്. അതുപോലെ തന്നെ എന്തും വിളിച്ച് പറയുന്ന ഒരു വ്യക്തികൂടിയാണ്. സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരം ഇടപെടല്‍ ഉണ്ടാവുന്നത്.

4


ഇടയില്‍ കയറി പറയുന്നത് പോലും ശരിയല്ലെന്ന് തിരിച്ചറിയാത്തത് സ്ത്രീകള്‍ക്ക് സ്ത്രീകളുടേതായ ഏജന്‍സിയുണ്ടെന്ന് അടിയുറച്ച വിശ്വാസമില്ലായ്മയുടെ കൂടെ ഭാഗമാണ്. അതിനെ ഞാന്‍ അങ്ങനയെ കാണുന്നുള്ളു. എന്നെ അത് ബാധിച്ചിട്ടൊന്നും ഇല്ല. എനിക്ക് എന്റെ ഉത്തരം ഉണ്ടായിരുന്നു. പുള്ളി തന്നെ ഇടപെട്ട് ഇടപെട്ട്, അവസാനം പുള്ളി തന്നെ എക്സ്പോസ്ഡ് ആവുന്ന ഒരു ഘട്ടത്തിലേക്ക് എത്തുകയാണെന്നും ജോളി ചിറയത്ത് പറയുന്നു.

5


വ്യക്തിപരമായി ഷൈന്‍ ടോമിനെ അറിയാവുന്നത് കൊണ്ട് അതിനെ അങ്ങനെയാണ് മനസ്സിലാക്കിയത്. സ്ത്രീകളെ സംബന്ധിച്ച് ഇതൊരു തൊഴിലാണ് എന്നുള്ളത് പൊതുസമൂഹം അംഗീകരിക്കുന്നില്ല. സ്ത്രീയുടെ അധ്വാനത്തിന് മൂല്യം കല്‍പ്പിക്കാത്തത് കൊണ്ടാണ് അമ്മയ്ക്കും ഭാര്യക്കും എന്താണ് ജോലിയെന്ന് ചോദിക്കുമ്പോള്‍ ജോലിയൊന്നും ഇല്ല എന്ന് പറയുന്നത്.

6


എന്തെങ്കിലും പ്രത്യേക സർട്ടിഫിക്കറ്റ് കാണിച്ചുകൊടുത്ത് ജോലി വാങ്ങേണ്ട ഒരിടം അല്ല സിനിമ. പ്രായപരിധിയും ഇല്ല. ഏത് സമയവും സിനിമകളിലേക്ക് പ്രവേശനമുണ്ട്. അഭിനയിക്കാനുള്ള കഴിവ് വേണം എന്നുള്ളതാണ് അഭിനയ രംഗത്തേക്കുള്ള യോഗ്യത. ഇവിടെയാണ് ഏത് പ്രായത്തിലുള്ള പെണ്‍കുട്ടി വരികയാണെങ്കിലും അവർ തൊഴില്‍ എടുക്കാന്‍ വരുന്നതല്ല, അഹങ്കാരത്തിന് വരുന്നതാണ്. ഇവർക്കൊക്കെ വേറെയും പണിയുണ്ട്, അതിനൊന്നും പോകാതെ ഇവിടെ വന്നിട്ട് വലിയ വായിട്ട് അലക്കേണ്ടതില്ലെന്നാണ് ചിലരുടെ മനോഭാവമെന്നും ജോളി ചിറയത്ത് കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+