Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇക്ക ഞെട്ടിയെന്നു കരുതി കേരള ജനത മുഴുവന്‍ ഞെട്ടിയെന്ന് പറയരുത്'; ഉമയെ അഭിനന്ദിച്ച സിദ്ദിഖിന് പൊങ്കാല

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25000ഓളം വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിനെ പരാജയപ്പെടുത്തിയാണ് ഉമ തോമസ് നിയമസഭയിലേക്കെത്തുന്നത്. ഉമ തോമസിന്റെ വിജയത്തിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദവുമായി രംഗത്തെത്തുന്നത്.

1

നടന്‍ സിദ്ദിഖും ഉമ തോമസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച് തൃക്കാക്കരയില്‍ ഇത്രേം വലിയ വിജയം കൈവരിച്ച ശ്രീമതി ഉമാ തോമസിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
എന്നാല്‍ സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ പരിഹാസ കമന്റുകളും ട്രോളുകളുമാണ് ഉയരുന്നത്.

2

സിദ്ദിഖ് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വൈകിയെന്നും ഉമ തോമസിന്റെ വിജയത്തില്‍ എന്താണ് ഇത്ര ഞെട്ടാന്‍ എന്ന തരത്തിലുള്ള കമന്റുകളാണ് ആളുകള്‍ പോസ്റ്റിന് താഴെ ഉയര്‍ത്തുന്നത്. പരിഹാസ കമന്റുകള്‍ക്ക് പിന്നില്‍ ഇടത് സൈബര്‍ പ്രൊഫൈലുകളാണെന്നാണ് കരുതുന്നത്. എന്നാല്‍ ഉമ തോമസിന് അഭിനന്ദിച്ച സിദ്ദിഖിനെ വാഴ്ത്തിയും ച്ില കമന്റുകളുണ്ട്.

3

ചില കമന്റുകള്‍ ഇങ്ങനെയാണ്, ഏത് കേരളത്തിലെ ജനങ്ങളാണ് ഞ്ഞെട്ടിയത്. ഞങ്ങളാരും ഞ്ഞെട്ടിയില്ല. സിറ്റിംങ്ങ് സീറ്റായ തൃക്കാക്കരയില്‍ എല്ലാ മഴവില്‍ കൂട്ടുകെട്ട് ഉണ്ടാക്കി ജയിച്ചതോണ്ട് ആണോ ഞെട്ടേണ്ടത് ഉമ ജയിച്ചത് അറിഞ്ഞ് താങ്കളുടെ സിനിമാക്കാര്‍ മൊത്തം ഞ്ഞെട്ടി വിറച്ചോ' എന്താണ് ഭായി'ഇങ്ങിനെ ഒന്നും തള്ളല്ലെ- ഒരാള്‍ പോസ്റ്റിന് താഴെ കമന്റായി കുറിച്ചു.

4

ആരെയാ ഞെട്ടിച്ചത് നമ്മളൊന്നും ഞെട്ടിയില്ലല്ലോ. കോണ്‍ഗ്രസ് അവരുടെ മണ്ഡലം നില നിര്‍ത്തി. കോണ്‍ഗ്രസ് എന്നത് മുങ്ങി തഴുന്ന കപ്പല്‍ ആണ് അതിനു ഒരു പിടി വള്ളി അത്ര. മാത്രം അതില്‍ ചാടി കയറി ഉള്ള പേര് നശിപ്പിക്കല്ലേ ഒരു കാര്യവും ഇല്ല- മറ്റൊരാള്‍ ഫേസ്ബുക്കില്‍ കമന്റായി കുറിച്ചു.

5

ഇവിടെ ആരും ഞെട്ടിയില്ല സിദ്ധിക്ക്.. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് കിട്ടിയ സമയത്തും തൃക്കാക്കരയില്‍ പാര്‍ട്ടി തോറ്റു. മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. നടന്നില്ല ഇതില്‍ ആര്‍ക്കും ലാഭാവുമില്ല നഷ്ടവുമില്ല. അഥവാ ഉണ്ടെങ്കില്‍ അതു തൃക്കക്കാരകാര്‍ക്ക് മാത്രം. കാരണം അവര്‍ നഷ്ടപ്പെടുത്തിയത് അവരുടെ വികസനത്തെ മാത്രം. ഭര്‍ത്താവ് പോയപ്പോള്‍ ഭാര്യ വന്നു. നിര്‍ത്താന്‍ കൊള്ളാവുന്ന മറ്റൊരു ആളെയും കണ്ടെത്താനും കഴിഞ്ഞില്ല. ഒരു അടി ഒഴിവാക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.99 ഇവിടെയുണ്ട്- മറ്റൊരാള്‍ കമന്റായി കുറിച്ചു.

6

സഹ പ്രവര്‍ത്തക പീഡിപ്പിക്കപെട്ടപ്പോള്‍ കേരള ജനത ഒന്നടങ്കം നെട്ടിയപ്പോള്‍..അന്നൊന്നും നെട്ടാത്ത സിദ്ധീഖ് സാഹിബേ....താങ്കള്‍ വേണമെങ്കില്‍ ഒരുദിവസം മൂന്നു നേരം.. ഒരുമാസത്തേയ്ക്ക് നെട്ടിക്കൊണ്ടിരുന്നോ . ഇക്ക ഞെട്ടിയെന്നു കരുതി കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ഞെട്ടിയെന്ന് പറയരുത്- എന്നിങ്ങനെയാണ് കമന്റുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+