ആ പെണ്‍കുട്ടിക്ക് ഒരു രൂപ ചെലവില്ല, പോയത് ഒരു വാക്ക്, സിദ്ധിഖിന് ചെലവായത് 40 ലക്ഷം, തുറന്നടിച്ച് രാഹുൽ ഈശ്വർ
ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ രംഗത്തെ വലിയ രീതിയിലാണ് പിടിച്ച് കുലുക്കിയത്. നടന്മാരടക്കം സിനിമാ രംഗത്തെ പല പ്രമുഖർക്കുമെതിരെ പീഡന ആരോപണങ്ങൾ ഉയർന്നു. നടന്മാരായ ജയസൂര്യ, സിദ്ധിഖ്, നിവിൻ പോളി മുതൽ സംവിധായകരായ ബാലചന്ദ്ര മേനോനും രഞ്ജിത്തിനും എതിരെ വരെ ആരോപണങ്ങൾ ഉയർന്നു.
ഇത്തരം ആരോപണങ്ങൾ മിക്കതും വ്യാജമാണെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. സിദ്ധിഖിന് ലക്ഷങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് ചിലവായിരിക്കുന്നതെന്നും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ: ''ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമാ രംഗത്തെ ചിലരുമായി വ്യക്തിപരമായി സംസാരിച്ചിരുന്നു. ഹേമാ കമ്മിറ്റിയെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്. സിനിമാമേഖലയില്‍ ഒരു ശുദ്ധികലശം ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. പക്ഷെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വെച്ച് സിനിമാ മേഖലയെ ടാര്‍ഗറ്റ് ചെയ്യുകയും കരിവാരി തേക്കുകയും ചെയ്യുന്നതിനോടാണ് എല്ലാവര്‍ക്കും വിരോധം.
കാടടച്ച് വെടി വെക്കുകയാണ്. പ്രമുഖ നടന്മാരെല്ലാം പീഡകരാണ്, മോശക്കാരാണ് എന്ന തരത്തിലാണ് കാര്യങ്ങള്‍. അതിനോട് അനുബന്ധിച്ച് വന്ന കേസുകളുടെയൊക്കെ കാര്യങ്ങള്‍ എന്തായി. രഞ്ജിത്തിന് എതിരെ വന്ന കേസ് വ്യാജമാണെന്ന് കര്‍ണാടക ഹൈക്കോടതി പറയുകയുണ്ടായി. 2015ലാണ് ആ ഹോട്ടല്‍ തുടങ്ങിയത്. 2012ല്‍ ആ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. രേവതി മാഡത്തിന്റെ പേര് അടക്കം വലിച്ചിഴച്ചു. രേവതിക്ക് രഞ്ജിത്ത് തന്റെ നഗ്ന ചിത്രങ്ങള്‍ അയച്ച് കൊടുത്തു എന്നൊക്കെ പറഞ്ഞ് ഒരാള്‍ വന്നു.
യഥാര്‍ത്ഥ അതിജീവിതമാരുടെ ശത്രു എന്ന് പറയുന്നത് വ്യാജ അതിജീവിതമാരാണ്. യഥാര്‍ത്ഥ അതിജീവിതമാര്‍ക്ക് വിലയില്ലാതാക്കുന്നത് ഈ വ്യാജ അതിജീവിതമാരാണ്. മുകേഷിന് എതിരെയുളള പരാതി നോക്കിയാല്‍ പീഡിപ്പിച്ച ആണിന് ആരെങ്കിലും ഉമ്മ അയക്കുമോ, കാശ് ചോദിക്കുമോ. അതെന്ത് തരം പീഡനമാണ്.
നിവിന്‍ പോളിയുടെ കേസിന്റെ കാര്യം നോക്കിയാല്‍, ഡിസംബര്‍ 15, 16 തിയ്യതികളില്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞു. നിവിന്‍ ആ സമയം കേരളത്തിലുണ്ടെന്ന് തെളിഞ്ഞു. എന്നിട്ട് കുറച്ച് കഴിഞ്ഞ് ആ പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ പറയുകയാണ്, ഞാന്‍ ഉറക്കപ്പിച്ചില്‍ ഡേറ്റ് മാറ്റിപ്പറഞ്ഞതാണ് എന്ന്. അതെങ്ങനെയാണ് ഒരു പ്രമുഖ മാധ്യമത്തില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ ഉറക്കപ്പിച്ചിലാകുന്നത്.
ഉമ്മന്‍ചാണ്ടിയെ, എല്‍ദോസ് കുന്നപ്പിള്ളിയെ, നിവിന്‍ പോളിയെ, സിദ്ധിഖ് സാറിനെ വ്യാജ പരാതിയില്‍ കുടുക്കി. സിദ്ധിഖിനെതിരെ വ്യാജപരാതി കൊടുത്ത, 14 പേര്‍ക്കെതിരെ ഫേസ്ബുക്കില്‍ വ്യാജപരാതിയിട്ട വ്യക്തിക്ക് ഒരു രൂപ ചിലവില്ല. വെറുതേ ഫേസ്ബുക്കിലിടുകയാണ്. അതേസമയം സിദ്ധിഖിന് 30-40 ലക്ഷം രൂപ ചിലവായിട്ടുണ്ടാകും. അദ്ദേഹം ഇത്രയും വര്‍ഷങ്ങള്‍ ജോലി ചെയ്ത് ഉണ്ടാക്കിയ കാശല്ലേ.
മുകുള്‍ റോത്തഗിയെ ആണ് കേസിന് കൊണ്ട് വന്നത്. 4 പ്രാവശ്യം അദ്ദേഹം വന്നു. ഓരോ തവണയും വരുമ്പോള്‍ കാശ് കൊടുക്കേണ്ടേ. ഇവരാരും ചാരിറ്റിക്ക് വേണ്ടി വാദിക്കില്ലല്ലോ. ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ഇവരൊക്കെ വാദിക്കുന്നത്. ആ പെണ്‍കുട്ടിക്ക് പോയത് ഒരു വാക്ക്. സിദ്ധിക്കിന് ആ കള്ളപ്പരാതിയുടെ പേരില്‍ പോയത് 40 ലക്ഷം രൂപ''. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.












Click it and Unblock the Notifications