കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖിനോട് ചോദിയ്ക്കാതേയും പറയാതേയുമാണോ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്?

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനെക്കുറിച്ച് തനിയ്ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നടന്‍ സിദ്ദീഖ് . താന്‍ മത്സരിയ്ക്കുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞുള്ള അറിവ് മാത്രമേയുള്ളൂ എന്നും സിദ്ദീഖ് പറഞ്ഞു . കോണ്‍ഗ്രസ് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ദീഖിന്റെ പേരും ഉള്‍പ്പെട്ടിരുന്നു .

ഔദ്യോഗികമായി ഒരു അറിയിപ്പും തനിയ്ക്ക് ലഭിച്ചിട്ടില്ല എന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് മത്സരിയ്ക്കുന്നതെന്നും നടന്‍ പ്രതികരിയ്ക്കുമ്പോള്‍ ന്യായമായും ഉയരുന്ന രണ്ട് സംശയങ്ങളുണ്ട് . ഒന്നാമത്തേത് സിദ്ദീഖിനോട് ചോദിയ്ക്കാതേയും പറയാതേയും ആണോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയത് ?

Siddhique, Actor

ഇനി രണ്ടാമത്തെ സംശയം സെലിബ്രിറ്റികളെ നിറച്ചുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സത്യം തന്നെയാണോ ? കാര്യത്തോട് അടുക്കുമ്പോള്‍ ഈ സെലിബ്രിറ്റികളില്‍ ഒരാളെങ്കിലും മത്സരരംഗത്ത് കാണുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം . താന്‍ സ്ഥാനാര്‍ത്ഥിയാവു കയാണെങ്കില്‍ അക്കാര്യം മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുമെന്നും സിദ്ദീഖ് പറഞ്ഞു. സിദ്ദീഖും ജഗദീഷും ഉള്‍പ്പെടയുള്ള ചലച്ചിത്ര താരങ്ങള്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു .

English summary
Actor Siddique responds on his candidature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X