Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധാര്‍ത്ഥിനെതിരെ കൂടുതല്‍ നടപടി.. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും നാട്ടുകാരോടും പൊലീസിനോടും തട്ടിക്കയറുകയും ചെയ്ത സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.

ക്രിസ്മസ് രാത്രിയിലായിരുന്നു സിദ്ധാര്‍ത്ഥ് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ സിദ്ധാര്‍ത്ഥിന്റെ വാഹനമിടിച്ച് ലോട്ടറി വില്‍പ്പനക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത് ചോദ്യം ചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചത്. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

Sidharth Prabhu

ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം സിദ്ധാര്‍ത്ഥിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തെന്നും ഇത് ശരിയല്ലെന്നും പറഞ്ഞ് നടന്‍ ജിഷിന്‍ രംഗത്തെത്തിയിരുന്നു. സിദ്ധാര്‍ഥ് ആദ്യമായല്ല മദ്യപിക്കുന്നതും വണ്ടിയോടിക്കുന്നതും എന്നും അതിനെ താന്‍ ന്യായീകരിക്കുന്നില്ല എന്നും ജിഷിന്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെയാണോ മദ്യപിച്ച ഒരാളെ കൈകാര്യം ചെയ്യേണ്ടത് എന്നും നാട്ടുകാരുടേത് ക്രിമിനല്‍ ആക്ടിവിറ്റിയാണ് എന്നും അദ്ദേഹം പറഞ്ഞു.

പൊലീസിലേല്‍പ്പിക്കേണ്ടതിന് പകരം നാട്ടുകാര്‍ കഴുത്ത് പിടിച്ച് ഞെരിക്കുകയും കാല്‍ കെട്ടിയിടുകയുമാണ് ചെയ്തതതെന്നും ഇതാണോ പ്രബുദ്ധ കേരളമെന്നും ജിഷിന്‍ ചോദിക്കുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സിദ്ധാര്‍ത്ഥ് പ്രഭു. മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

ബാലതാരമായി എത്തിയ സിദ്ധാര്‍ത്ഥ് നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സിറ്റ്‌കോമില്‍ കേന്ദ്ര കഥാപാത്രമായ ലക്ഷ്മിയുടെ ഭര്‍ത്താവായാണ് വേഷമിടുന്നത്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പഠനം പൂര്‍ത്തിയാക്കി അഭിനയത്തോടൊപ്പം കുറച്ച് ബിസിനസുകളൊക്കെ ചെയ്യുന്നുണ്ട് സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥിന്റെ ചേച്ചിയും നടിയാണ്. തട്ടീം മുട്ടീം പരമ്പരയിലെ സിദ്ധാര്‍ത്ഥിന്റെ ചേച്ചിയായി അഭിനയിച്ച മീനാക്ഷി സിദ്ധാര്‍ത്ഥിന്റെ യഥാര്‍ത്ഥ ചേച്ചി തന്നെയായിരുന്നു. നിലവില്‍ മീനാക്ഷി നഴ്സായി യുകെയില്‍ ജോലി ചെയ്യുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+