കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പിന്തുണച്ച് ഒരുവിഭാഗം!! മമ്മൂട്ടിയും ഇന്നസെന്റും വേണ്ട!! പൃഥ്വിയോ സിദ്ദിഖോ?

അറസ്റ്റും മാധ്യമവാര്‍ത്തകളും പൊതുബോധവും പരിഗണിച്ച് സംഘടനയില്‍ പുറത്താക്കിയ നടപടി ശരിയായില്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവർ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: താര സംഘടനയായ അമ്മയ്ക്ക് നല്ല കാലമല്ലെന്ന് സൂചന. ദിലീപിനെ കൊണ്ട് പുലിവാലു പിടിച്ചിരിക്കുകയാണ് അമ്മ. ആദ്യം ദിലീപിനെ അനുകൂലിച്ചതിനായിരുന്നു അമ്മ പ്രതിക്കൂട്ടിലായത്. ഇപ്പോൾ ദിലീപിനെ പിന്തുണയ്ക്കാത്തത് അമ്മയ്ക്ക് തലവേദനയായിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതിൽ ഒരു വിഭാഗം താരങ്ങൾക്ക് അതൃപ്തിയെന്ന് സൂചന. സിദ്ദിഖിന്റെ നേതൃത്വത്തിലുളള ഒരു വിഭാഗം താരങ്ങളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അമ്മയിൽ ദിലീപിനെ അനുകൂലിക്കുന്നവന്നരെ അണിനിരത്താൻ സിദ്ദിഖ് തയ്യാറെടുക്കുന്നതായി സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് താരസംഘടനയും മറ്റ് സിനിമാ സംഘടനകളും കൈയ്യൊഴിഞ്ഞതിലാണ് എതിര്‍പ്പ് ശക്തമായിരിക്കുന്നത്. താരസംഘടനയില്‍ നേതൃമാറ്റം ഉണ്ടാകണമെന്നും ചിലർക്ക് താത്പര്യമുണ്ട്.

 കോടതിവിധി വരെ കാത്തിരിക്കണം

കോടതിവിധി വരെ കാത്തിരിക്കണം

അറസ്റ്റും മാധ്യമവാര്‍ത്തകളും പൊതുബോധവും പരിഗണിച്ച് സംഘടനയില്‍ പുറത്താക്കിയ നടപടി ശരിയായില്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവർ പറയുന്നത്. കോടതി ശിക്ഷിക്കുംവരെ കാത്തിരിക്കണമായിരുന്നുവെന്ന് ഇവർ പറയുന്നു. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മ അടിയന്തര യോഗത്തിൽ ദിലീപിനെ ട്രഷറർ സ്ഥാനത്തു നിന്ന് നീക്കുകയും സംഘടനയുടെ പ്രാഥമി അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

സസ്പെൻഷൻ മാത്രം മതി

സസ്പെൻഷൻ മാത്രം മതി

സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കോടതി ശിക്ഷിച്ചാല്‍ മാത്രം പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു വേണ്ടതെന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും സംഘടനയിലും ഉള്ള ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. നടന്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഇനി ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന.

സസ്പെൻഷൻ മാത്രം മതി

സസ്പെൻഷൻ മാത്രം മതി

സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കോടതി ശിക്ഷിച്ചാല്‍ മാത്രം പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു വേണ്ടതെന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും സംഘടനയിലും ഉള്ള ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. നടന്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഇനി ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന.

യുവതാരങ്ങളുടെ നിലപാട്

യുവതാരങ്ങളുടെ നിലപാട്

ദിലീപിനെ പുറത്താക്കുന്നതിൽ നിർണായകമായത് എക്സിക്യൂട്ടീവ് അംഗങ്ങളായ യുവതാരങ്ങളുടെ നിലപാടായിരുന്നു. പൃഥ്വിരാജ്, രമ്യാ നമ്പീശൻ എന്നിവർ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തു. തുടർന്നാണ് ദിലീപിനെ പുറത്താക്കിയത്. ദിലീപിനെ പുറത്താക്കിയില്ലെങ്കിൽ സംഘടനവിടുമെന്നതടക്കം ശക്തമായ നിലപാടാണ് യുവതാരങ്ങൾ സ്വീകരിച്ചത്.

ഗൂഢാലോചന തെളിയിക്കണം

ഗൂഢാലോചന തെളിയിക്കണം

കോടതി ശിക്ഷിക്കുവരെ ദിലീപിനെ കൈയ്യൊഴിയേണ്ടതില്ലെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടന്നെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം നല്‍കണമെന്നുമാണ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവരുടെ നിലപാടെന്നാണ് സൂചന. കോടതി ശിക്ഷിക്കുംവരെ ദിലീപിനെതിരായ മാധ്യമവിചാരണയും പരസ്യപ്രസ്താവനകളും അനുവദിക്കരുതെന്നും ഇവർ പറയുന്നു. രാഷ്ട്രീയ നേതൃത്വത്തെയും ഇക്കാര്യത്തിലുള്ള വിയോജിപ്പ് അറിയിക്കാന്‍ അമ്മ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടേക്കും.

നേതൃമാറ്റം വന്നേക്കും

നേതൃമാറ്റം വന്നേക്കും

അതേസമയം അമ്മയിൽ നേതൃമാറ്റം വന്നേക്കുമെന്ന് സൂചനകളുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് മമ്മൂട്ടിയും രാജി വയ്ക്കണമെന്ന് ലക്ഷ്യമിട്ട് അമ്മയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് കാട്ടി വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ യോഗത്തിന് മുമ്പ് കത്തയച്ചത് വിവാദമായിരുന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് ബാലചന്ദ്രമേനോനെ യും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് സിദ്ദീഖിനെയും കൊണ്ടുവരാൻ ചിലർക്ക് താത്പര്യമുണ്ട്.

യുവതാരങ്ങളും വനിതകളും

യുവതാരങ്ങളും വനിതകളും

യുവതാരങ്ങളെയും വനിതകളെയും അമ്മയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നും ചിലർക്ക് താത്പര്യമുണ്ട്. പൃഥ്വിരാജടക്കമുളളവരുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിൽ പൃഥ്വിരാജിനെ ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ചിലർക്ക് താത്പര്യമുണ്ട്.

മമ്മൂട്ടിയും ഇന്നസെന്റും അനൗചിത്യം

മമ്മൂട്ടിയും ഇന്നസെന്റും അനൗചിത്യം

താരസംഘടനയുടെ തലപ്പത്ത് ഇടതുപക്ഷ ജനപ്രതിനിധിയായ ഇന്നസെന്റും ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടിയും തുടരുന്നതിലെ അനൗചിത്യം വരാനിരിക്കുന്ന ചർച്ചയിൽ വിഷയമാകും. അമ്മ യോഗവും വാര്‍ത്താ സമ്മേളനവും രാഷ്ട്രീയവത്കരിക്കപ്പെട്ടത് ഇടത് ജനപ്രതിനിധികള്‍ നേതൃത്വത്തിലുള്ളതിനാലാണെന്നും അതിനാല്‍ പൊതുസ്വീകാര്യമായ നേതൃത്വം വേണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എക്‌സിക്യുട്ടീവില്‍ നിന്ന് മുകേഷ് ഒഴിയാനും സാധ്യതയുണ്ട്.

English summary
actor sidhique attempts to organise pro dileep members in amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X