കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങളെ അടക്കി വാഴുന്ന കാലമൊക്കെ കഴിഞ്ഞു.. വൈറലായി നടന്‍ സൂര്യയുടെ അച്ഛന്‍റെ വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസുമെല്ലാം തുടക്കം മുതല്‍ അഴുകൊഴുമ്പന്‍ നിലപാടുകളാണ് സ്വീകരിച്ചത്. ആദ്യം വിധിയെ പിന്തുണച്ച ആര്‍എസ്എസ് പിന്നീട് കാലുമാറി. കോണ്‍ഗ്രസിന് ഇപ്പോഴും വിഷയത്തില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തതയില്ല. രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരും ഇപ്പോഴും വിഷയത്തില്‍ പ്രതികരിച്ചിട്ട് പോലുമില്ല.

കേരളത്തെ പോലെ തന്നെ ശബരിമല തമിഴ് മക്കള്‍ക്കും പ്രധാനപ്പെട്ടതാണ്. നടന്‍ രജനീകാന്തിനോട് വിഷയത്തില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ വിശ്വാസത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു മറുപടി. എന്നാല്‍ ശബരിമലയില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാര്‍. സ്ത്രീപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് ശിവകുമാര്‍ നല്‍കിയ മറുപടിയ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ശിവകുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെ

 സ്ത്രീയാണ്

സ്ത്രീയാണ്

ഈ ലോകം തന്നെ പടച്ചത് ദൈവമാണ്. ദൈവം സര്‍വ്വ വ്യാപിയാണ്. ദൈവത്തിന് ആണ്‍ എന്നോ പെണ്‍ എന്നോ വ്യത്യാസമില്ല.സ്ത്രീയാണ് ഈ ലോകത്തെ തന്നെ ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളെ ഈ ലോകത്തില്‍ പിറവി നല്‍കുന്നത് ഒരു സ്ത്രീയാണ്.

 അസാധ്യമാണ്

അസാധ്യമാണ്

നിങ്ങളുടെ മക്കളെ പ്രസവിക്കുന്നതും വളര്‍ത്തി വലുതാക്കുന്നതും സ്ത്രീയാണ്. നിങ്ങളുടെ പ്രീയപ്പെട്ട മകളും സ്ത്രീയാണ്. എന്നിരിക്കെ ഇവരെ ഒഴിവാക്കി കൊണ്ടുള്ള ഒരു ലോകം അത് അസാധ്യമാണ്.

 കാലം കഴിഞ്ഞു

കാലം കഴിഞ്ഞു

പെണ്ണിനെ അടക്കിവെക്കുന്ന കാലം എല്ലാം കഴിഞ്ഞു.ഇപ്പോള്‍ എവിടെ നോക്കിയാലും അവര്‍ മുന്നേറുകയാണ്. എയര്‍പോര്‍ട്ടില്‍, റെയില്‍വേ സ്റ്റേഷനില്‍, അധ്യാപികമാരായി, വൈമാനികരായി, എല്ലാം അവര്‍ മുന്നേറുകയാണ്. ബഹിരാകശത്ത് യാത്ര ചെയ്ത് സുനിതാ വില്യംസ് ഒരു സ്ത്രീയാണ്. അവര്‍ ഇന്ത്യക്കാരിയാണ്.

 പരാജയപ്പെടും

പരാജയപ്പെടും

ഇത്രയും കാലം പെണ്ണിനെ അടക്കി വെച്ചിരുന്നു. ഇനി അത് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പരാജയപ്പെടും. ഇപ്പോള്‍ ശബരിമലയയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച തന്‍റെ നിലപാട് ഇതാണ്. മകരവിളക്ക് സമയത്ത് മാത്രം പെണ്ണിനെ ശബരിമലയിലേക്ക് വിടരുത്.

മകരവിളക്ക്

മകരവിളക്ക്

കാരണം അത്രമാത്രം തിരക്കനുഭവപ്പെടുന്ന ഒരു കാലമാണത്. ആ സമയം പുരുഷന്‍മാര്‍ക്ക് തന്നെ ബുദ്ധിമുട്ടാണ്. എന്നാല്‍ ബാക്കിയുള്ള ദിവസങ്ങള്‍ ശബരിമല പെണ്മിനും അവകാശപ്പെട്ടതാണ്.ആര്‍ത്തവത്തിന്‍റെ പേരില്‍ ഇനി സ്ത്രീയെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല.

കൈയ്യടി

കൈയ്യടി

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ സാധാരണപോലെ മലകയറുമെന്നും ശിവകുമാര്‍ പറഞ്ഞു, എന്തായാലും തന്‍റെ നിലപാട് വ്യക്തമാക്കിയ ശിവകുമാറിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
actor sivakumars responds about sabarimala women entry is getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X