ആഡംബരകാറില്‍ ചീറി പാഞ്ഞ് താരപുത്രന്‍.. പോലീസ് സംഘം പിന്നാലെ.. നിഗൂഢത
ഗതാഗത നിയമം ലംഘിച്ച് കാറി ഓടിച്ച താരപുത്രനെ പോലീസ് സംഘം തടഞ്ഞു. നടന്‍ ബാബു രാജിന്‍റെ മകന്‍ അക്ഷയ് ആണ് ആഡംബര കാറില്‍ ചീറി പാഞ്ഞ് പോലീസിനെ ചുറ്റിച്ചത്. അമിത വേഗതയില്‍ അടിമാലി പത്താം മൈലില്‍ എത്തിയ കാര്‍ പോലീസ് പരിശോധന സംഘം കൈ കാണിച്ചു. എന്നാല്‍ അക്ഷയ് നിര്‍ത്താന്‍ കൂട്ടാക്കാതെ ഓടിച്ചുപോയി. തുടര്‍ന്ന് ടൗണില്‍ വെച്ച് പോലീസ് സംഘം കാര്‍ പിടികൂടുകയായിരുന്നു.

കൊച്ചി ധനുഷ്കോടി ദേശീയ പാതയിലൂടെ അമിത വേഗത്തിലായിരുന്നു കാര്‍ എത്തിയത്. ഇതോടെ പോലീസ് സംഘം കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അക്ഷയ് നിര്‍ത്താതെ പോയി. ഇതോടെ പോലീസ് സംഘം കാറിന്‍റെ വിവരങ്ങള്‍ സ്റ്റേഷനിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കാറിനായി പോലീസ് സംഘം സെന്‍ട്രല്‍ ജങ്ങ്ഷനില്‍ നിലയുറപ്പിച്ചു.
വിവരം അറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. അരമണിക്കൂര്‍ കഴിഞ്ഞ് വാഹനം ജങ്ഷനില്‍ എത്തിയപ്പോള്‍ പോലീസ് പൊക്കി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് നടന്‍ ബാബു രാജിന്‍റെ മകനാണെന്ന് വ്യക്തമായത്.
പോലീസ് കൈകാണിച്ചത് കാണാത്തത് കൊണ്ടാണ് വാഹനം നിര്‍ത്താതിരുന്നതെന്ന് അക്ഷയ് പറഞ്ഞു.
പോലീസ് കാര്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഗതാഗത നിയമം ലംഘിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ചതിന് 500 രൂപ പിഴ ഈടാക്കി.












Click it and Unblock the Notifications